Monday, October 13, 2008

സലാല അഥവാ കേരളം

ദുബായ് എന്ന സമുദ്രനിരപ്പിലുള്ള നഗരത്തില്‍ നിന്ന് ഉച്ചയ്ക്ക് 3 മണിക്ക് പുറപ്പെട്ടാല്‍ അടുത്ത ദിവസം രാവിലെ 5.30 ഓടെ എത്തുന്ന സ്ഥലത്ത് 15 മിനിറ്റ് നിസ്കാരത്തിനായി നിര്‍ത്തും. അവിടെ ഇറങ്ങി ചുറ്റും നോക്കിയാല്‍ യൂയേയീ മരുഭൂമി പോലെ തന്നെ. വണ്ടിയിലുണ്ടായിരുന്ന വിവരമുള്ളവര്‍ പറഞ്ഞു. ഇനി സലാല അയി എന്ന്. ഇതു കാണാനാണോ ഇവിടെ വന്നത് എന്ന് സംശയിക്കാന്‍ തക്ക വണ്ണം നെടുവീര്‍പ്പോടെ കിടക്കുന്ന വരണ്ട മണ്ണ് ചുറ്റിലും.

വീണ്ടും ബസിലേറി. കുത്തനെ ഉള്ള ഇറക്കമിറങ്ങുന്നു! 10 മിനിറ്റു കഴിഞ്ഞതും ഞാന്‍ ഞെട്ടിപ്പോയി. ക്യാമറ എടുത്ത് പൂശിയ പൂശാണ് താഴെ കാണുന്നത്. വരണ്ട മരുഭൂമിയില്‍ നിന്ന് 12 മിനിറ്റിനുള്ളില്‍ എത്തിപ്പെട്ട സ്ഥലത്തിന്റെ ഭംഗി നോക്കൂ!എന്നെ അത്ഭുതപരതന്ത്രനാക്കിയ ഒരു കാര്യം -ദുബായിലെ സമുദ്രനിരപ്പില്‍ നിന്നും യാത്രപുറപ്പെട്ട ഞങ്ങള്‍ പ്രത്യേകിച്ച് ഹൈറേഞ്ച് ഒന്നും കേറിയില്ല. അല്ലാതെ തന്നെ സലാലയിലേക്ക് ഇറങ്ങുകയാണ് ചെയ്തത്! ഈ നീണ്ട 1000 നു മേല്‍ കിലോമീറ്ററുകളില്‍ പയ്യെ പയ്യെ നമ്മള്‍ കയറ്റം കേറിയിരിക്കണം! കാരണം ഇറങ്ങി ചെന്നാല്‍ സലാല സിറ്റി വീണ്ടും സമുദ്രനിരപ്പിലാണ്!
കേരളത്തിനു പശ്ച്മഘട്ടം പോലെയാണ് ഈ മലയുടെ ശൃംഖല സലാലയ്ക്ക്. കടലില്‍ നിന്നുള്ള കാറ്റിനെ തടഞ്ഞ് ഇവന്‍ മഴപെയ്യിക്കുന്നു.
ചില സലാല കാഴ്ചകള്‍ കൂടി:
സലാലക്കാരന്‍ ബ്ലോഗര്‍ ഞങ്ങളെ ദത്തെടുത്തു. രണ്ടുദിവസം അതിനാല്‍ സാധാരണ സലാലയില്‍ പോയാല്‍ ആസ്വദിക്കാന്‍ പറ്റാത്ത പലതും ആസ്വദിച്ചു. അതിനെ പറ്റി ഉടനെ പൂശുന്നതാണ്.

15 comments:

തറവാടി said...

പോകണമെന്നാഗ്രഹിക്കുന്ന ഒരു സ്ഥലമാണ് സലാല ചിത്രം കണ്ടപ്പോള്‍ ഒന്നൂടെ ഉരപ്പിക്കുന്നു. ഫ്ലൈറ്റില്‍ താത്പര്യമില്ലാത്തതിനാല്‍ ഒരു നാലോ അഞ്ചോ ദിവസം ഒരുമിച്ചൊഴിവ് കിട്ടുമ്പോള്‍ പോകണം. നോക്കട്ടെ വലിയ പെരുന്നാളിന് :)

കൂടുതല്‍ ചിത്രങ്ങളിടുമല്ലോ?

A said...

Ohh, I miss Kerala...

Manuel Rios said...

Nice pictures

അപ്പു said...

ഇതുകൊള്ളാല്ലോ.. ഒന്നുപോകണമല്ലോ..ആട്ടെ ആരാ ആ സലാല ബ്ലോഗര്‍?

സങ്കുചിതന്‍ said...

അപ്പുഗുരോ,
അടുത്ത പോസ്റ്റില്‍ വെളിപ്പെടുത്തം! പൊടി സസ്പെന്‍സ് ഇരിക്കട്ടും.

::സിയ↔Ziya said...

സങ്കൂസ്...
പഡംസ് ഗുമ്മായിരി‌ക്ക്‍ണ്‌ട്ടാ ഗഡീ :)

ജിഹേഷ്:johndaughter: said...

മരുഭൂമിയില്‍ ഇങ്ങനെയൊരു സ്ഥലമോ? വണ്ടര്‍ഫുള്‍..

സുല്‍ |Sul said...

മരുഭൂമിയിലെ കേരളം.
ഇതു കാണാനെന്തിനാ സലാലയില്‍ പോകുന്നത്. നാട്ടില്‍ പോയാല്‍ മതിയല്ലൊ. അപ്പോള്‍ നാട്ടാരെം കാണാം. കേരളത്തിലുള്ള മുഴുവന്‍ സ്ഥലങ്ങളും കണ്ടു തീര്‍ന്നില്ല. അതിനാല്‍ ഞാനില്ല സലാലക്ക് :)

-സുല്‍

സങ്കുചിതന്‍ said...

സുല്ലേ, സുല്ല്! പ്ലീസ് അങ്ങനെ പറയരുത്. പ്ലീസ്, 190 ദിര്‍ഹത്തിനു കേരളത്തില്‍ പോയ് വരന്‍ പറ്റുമോ? തന്നെയുമല്ലാ, എന്ന് വന്നു? എന്ന് മടക്കം എന്ന് ആരും ഇവിടെ ചോയ്ക്കില്ലാല്ലോ? യേത്?

സിമി said...

ഒരുനാള്‍ ഞാനും :-)

Visala Manaskan said...

എന്താ ഗ്ലാമര്‍. ഇതുവരെ പോകാന്‍ പറ്റിയില്ല. (ഷേയ്ക്ക് എന്നും വിളിക്കും!)

ഇനി എന്തായാലും പോയിട്ടുള്ള കേസെ ഉള്ളൂ.

താങ്ക്സ് ചുള്ളമണികണ്ഠാ..

B Shihab said...

fantastic

B Shihab said...

fantastic

malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

അനില്‍_ANIL said...

സാധാരണ സലാലയില്‍ പോയാല്‍ ആസ്വദിക്കാന്‍ പറ്റാത്ത പലതിലൊന്ന് പച്ചക്കറിക്കടയില്‍നിന്നാവും അല്ലേ സങ്കൂ? ;)
മറ്റൊരു സലാല ആല്‍ബം.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.