Monday, October 13, 2008

സലാല അഥവാ കേരളം

ദുബായ് എന്ന സമുദ്രനിരപ്പിലുള്ള നഗരത്തില്‍ നിന്ന് ഉച്ചയ്ക്ക് 3 മണിക്ക് പുറപ്പെട്ടാല്‍ അടുത്ത ദിവസം രാവിലെ 5.30 ഓടെ എത്തുന്ന സ്ഥലത്ത് 15 മിനിറ്റ് നിസ്കാരത്തിനായി നിര്‍ത്തും. അവിടെ ഇറങ്ങി ചുറ്റും നോക്കിയാല്‍ യൂയേയീ മരുഭൂമി പോലെ തന്നെ. വണ്ടിയിലുണ്ടായിരുന്ന വിവരമുള്ളവര്‍ പറഞ്ഞു. ഇനി സലാല അയി എന്ന്. ഇതു കാണാനാണോ ഇവിടെ വന്നത് എന്ന് സംശയിക്കാന്‍ തക്ക വണ്ണം നെടുവീര്‍പ്പോടെ കിടക്കുന്ന വരണ്ട മണ്ണ് ചുറ്റിലും.

വീണ്ടും ബസിലേറി. കുത്തനെ ഉള്ള ഇറക്കമിറങ്ങുന്നു! 10 മിനിറ്റു കഴിഞ്ഞതും ഞാന്‍ ഞെട്ടിപ്പോയി. ക്യാമറ എടുത്ത് പൂശിയ പൂശാണ് താഴെ കാണുന്നത്. വരണ്ട മരുഭൂമിയില്‍ നിന്ന് 12 മിനിറ്റിനുള്ളില്‍ എത്തിപ്പെട്ട സ്ഥലത്തിന്റെ ഭംഗി നോക്കൂ!



എന്നെ അത്ഭുതപരതന്ത്രനാക്കിയ ഒരു കാര്യം -ദുബായിലെ സമുദ്രനിരപ്പില്‍ നിന്നും യാത്രപുറപ്പെട്ട ഞങ്ങള്‍ പ്രത്യേകിച്ച് ഹൈറേഞ്ച് ഒന്നും കേറിയില്ല. അല്ലാതെ തന്നെ സലാലയിലേക്ക് ഇറങ്ങുകയാണ് ചെയ്തത്! ഈ നീണ്ട 1000 നു മേല്‍ കിലോമീറ്ററുകളില്‍ പയ്യെ പയ്യെ നമ്മള്‍ കയറ്റം കേറിയിരിക്കണം! കാരണം ഇറങ്ങി ചെന്നാല്‍ സലാല സിറ്റി വീണ്ടും സമുദ്രനിരപ്പിലാണ്!
കേരളത്തിനു പശ്ച്മഘട്ടം പോലെയാണ് ഈ മലയുടെ ശൃംഖല സലാലയ്ക്ക്. കടലില്‍ നിന്നുള്ള കാറ്റിനെ തടഞ്ഞ് ഇവന്‍ മഴപെയ്യിക്കുന്നു.
ചില സലാല കാഴ്ചകള്‍ കൂടി:








സലാലക്കാരന്‍ ബ്ലോഗര്‍ ഞങ്ങളെ ദത്തെടുത്തു. രണ്ടുദിവസം അതിനാല്‍ സാധാരണ സലാലയില്‍ പോയാല്‍ ആസ്വദിക്കാന്‍ പറ്റാത്ത പലതും ആസ്വദിച്ചു. അതിനെ പറ്റി ഉടനെ പൂശുന്നതാണ്.

Saturday, October 11, 2008

സലാലയിലെ അമ്പലം

യൂയേയീ ബ്ലോഗര്‍മാര്‍ക്ക് ഈസിയായി എത്താവുന്ന ഒരു സ്ഥലം. സലാല.
190 ദിര്‍ഹം കൊടുത്താല്‍ ഈ ബസ്സില്‍ റിട്ടേണ്‍ ടിക്കറ്റ് കിട്ടും.
അവിടെ നമ്മളെ സ്വീകരിക്കാന്‍ സര്‍വ്വത്മനാ തയ്യാറായിരിക്കുന്ന ഒരു ബ്ലോഗരുണ്ട്.
(അതു പിന്നെ വെളിപ്പെടുത്താം)
ഇതാ ഈ ബോറ്ഡ് നോക്കൂ!

സലാലയിലെ അമ്പലമാണ്. കണ്ടാല്‍ മൊത്തം കേരള ലൂക്കുള്ളപ്പോള്‍ അമ്പലമുണ്ടാകാതെതരമില്ലല്ലോ?

അമ്പലമുറ്റം:


ശ്രീകോവില്‍.
ഈ മുകളിലത്തെ ചിത്രം നോക്കൂ. ഒറിജിനല്‍ ദൈവങ്ങളേക്കാള്‍ പ്രാമുഖ്യം ജീവിച്ചിരിക്കുന്ന ദൈവങ്ങള്‍ക്കാണെന്നു തോന്നുന്നു!!!

അപ്പുവിന്റെ പാഠം പഠിച്ചുപഠിച്ച് എടുത്ത ചില ഫോട്ടോകള്‍ താമസിയാതെ പോസ്റ്റാം.

Friday, October 03, 2008

കമ്പി


വിശന്നു മുരളുന്ന
സിംഹത്തെ
കാണുമ്പോള്‍
ഇരുമ്പിനെ കമ്പികളാക്കാമെന്നും
കമ്പിയെ അഴികളാക്കാമെന്നും
കണ്ടെത്തിയവരെ
നന്ദിയോടെ ഓര്‍ക്കും.

കട്: ലാപുട മഹാകവി

ഫോട്ടോ: ഷാര്‍ജ്ജ ദെയ്ദിലെ ഒരു ഫാമില്‍ നിന്ന്

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.