Thursday, March 08, 2007

യാഹൂ! -പ്രതിഷേധത്തിന് ഫലമുണ്ടായി?

ചന്ദ്രേട്ടന്റെ ബ്ലോഗ്ഗീന്ന് കിട്ടിയ ലിങ്ക്:

http://www.itworld.com/Tech/5046/070308yahoorecipe/

ഇത് ഹരിയുടെ പോസ്റ്റ്:
http://grahanam.blogspot.com/2007/03/blog-post_07.html

Sunday, March 04, 2007

സമരപന്തലിന്റെ ഒരു മൂലയ്ക്ക് ഞാനും!

യാഹൂ! ഇന്ത്യ പോര്‍ട്ടല്‍ ഉള്ളടക്കതിനെതിരായ പ്രതിഷേധം.
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, ബ്ലോഗില്‍ നിന്നുള്ള ചില സൃഷ്ടികള്‍ രചയിതാക്കളുടെ അനുവാദം കൂടാതെ പ്രസിദ്ധീകരിക്കപ്പെട്ടതിലും, തന്‍മൂലം ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക്‌ നേരേ യാഹൂ ഇന്ത്യ കാണിച്ച അലംഭാവത്തിലും, ഒരു ബ്ലോഗര്‍ എന്ന നിലയിലുള്ള എന്റെ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തുന്നു.

I hereby register my protest against the content theft by Yahoo India in their Malayalam portal from some blog creations. Also, I protest against the indifference shown by Yahoo India in addressing and resolving the issues in a professional manner.

കട്: ഹരി, കണ്ണൂസ്, ശനിയന്‍

-സങ്കുചിതന്‍
My protest against plagiarisation of Yahoo India! എന്റെ ...
അനുദിനം വളര്ന്നുവികസിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗ് എന്ന ആവിഷ്കാരമാധ്യമം, ലോകസമൂഹത്തിന്റെ ഗതിവിഗതികളില് ആശാവഹമായ ഇടപെടലുകള് ... posted by ജ്യോതിര്‍മയി @ Sunday, March 04, 2007 9:06:00 PM
My protest against plagiarisation of Yahoo I...
My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില് എന്റെ പ്രതിഷേധം. (ലോഗോ- കടപ്പാട് - ഹരീ ). Yahoo! India plagiarised contents from several blogs when Yahoo! ... posted by നന്ദന്‍ @ Sunday, March 04, 2007 7:14:00 PM
Protest against plagiarisation of Yahoo ! യാഹൂവിന്റെ ...
1) MKERALAM 2) ഞങ്ങള് പ്രതിഷേധിക്കുന്നു (Bloggers Protest)- കൃഷ് 3) yahoo-india-corporate-hypocrisy- ഇടങ്ങള് 4) protest-event-against-yahoo-ഇഞ്ചിപ്പെണ്ണ് ... posted by സു Su @ Sunday, March 04, 2007 3:44:00 PM
ഞങ്ങള് പ്രതിഷേധിക്കുന്നു (Bloggers Protest)
ഞങ്ങള് പ്രതിഷേധിക്കുന്നു. 2007 മാര്ച്ച് 5. മലയാളം ബ്ലോഗേര്സിന്റെ പ്രതിഷേധദിനം. എന്തിനു പ്രതിഷേധിക്കുന്നു? വമ്പന് പോര്ട്ടലായ യാഹൂ ... posted by കൃഷ്‌ krish @ Sunday, March 04, 2007 3:38:03 PM
യാഹൂ ഇന്ത്യയുടെ മോഷണത്തിനെതിരെ ...
(ലോഗോ- കടപ്പാട് - ഹരീ ). യാഹൂ ഇന്ത്യയുടെ മലയാളം പോര്ട്ടലില്, മലയാളം ബ്ലോഗുകളില് നിന്ന് കുറിപ്പുകള് മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. ... posted by മണി @ Sunday, March 04, 2007 12:31:00 PM
അകവും പുറവും - ബ്ലോഗ്കളവ് കാര്ട്ടൂണ് -2
ബ്ലോഗ് കളവ് സമര പന്തലിലേക്ക് ഇന്നത്തെ കാര്ട്ടൂണ്..അകവും പുറവും അഥവാ ബ്ലോഗ് പാത്ര മൊത്തവ്യാപാരികള് ഈ ചിത്രം പികാസ വെബില് ... posted by അലിഫ് /alif @ Saturday, March 03, 2007 11:23:00 PM
My protest against plagiarisation of Yahoo India ...
Yahoo! India plagiarised contents from couple of blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. When accused, they silently ... posted by സുഗതരാജ് പലേരി @ Saturday, March 03, 2007 10:13:00 PM
ബ്ലോഗിലെ കളവ് - സമരപന്തലില് ഞാനും..
യാഹു വിന്റെ മലയാളം പോര്ട്ടലില് തുടക്കത്തിലെതന്നെയുണ്ടായ ബ്ലോഗെഴുത്ത് മോഷണമെന്ന കല്ലുകടി പരക്കെ ചര്ച്ചചെയ്യപ്പെട്ടതാണ്. ... posted by അലിഫ് /alif @ Saturday, March 03, 2007 2:02:00 PM
My protest against plagiarisation of Yahoo India ...
(ലോഗോ- കടപ്പാട് - ഹരീ ). Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility ... posted by സു Su @ Saturday, March 03, 2007 11:39:00 AM
ബ്ലോഗും പെരുവഴിയും!
{ ബ്ലോഗുലകം പെരുവഴിപോലെയാണെന്നും, അവിടെ വിലയുള്ളതൊന്നും വെച്ചുപോകരുതെന്നും ആരെങ്കിലും അവിടെയുള്ളതു നശിപ്പിച്ചാല്, ... posted by ജ്യോതിര്‍മയി @ Friday, March 02, 2007 10:55:00 AM
Dirty dirty games!
Yahoo India and Web Dunia are now playing the dirtiest of all games. Remember how a few Brits could divide us based on our cast, religion and even skin colour and could rule India for 100+ years? The same game is unfolding right before ... posted by Inji Pennu @ Friday, March 02, 2007 2:53:00 AM
യാഹൂവിന്റെ ബ്ലോഗ് മോഷണം
യാഹൂ കറിവേപ്പില എന്ന പാചകബ്ലോഗില് നിന്നും നടത്തിയ കണ്ടന്റ് മോഷണം ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധയില് പെട്ടിരിക്കുമെന്നു ... posted by Haree ഹരീ @ Thursday, March 01, 2007 9:49:00 PM
പ്രതിഷേധിക്കാം അല്ലേ?

Friday, March 02, 2007

വിശ്വേട്ടന്റെ ഈ കമന്റ് ശ്രദ്ധിക്കണമേ...

നാം മലയാളികള്‍ക്കു പലര്‍ക്കും യുദ്ധം ചെയ്യാനറിയാം, പക്ഷേ യുദ്ധത്തില്‍ വിജയിക്കാനറിയില്ല.നമ്മുടെ വലിപ്പമെന്താണെന്നും അത് ഏതു വശം കൊണ്ടാണെന്നും അറിയില്ല.

1999 ഡിസംബര്‍ 25ന് ഒരു സംഭവമുണ്ടായി.നമ്മുടെ അഭിമാനമായി നാം കൊണ്ടുനടക്കുന്ന ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ഒരു വിമാനം കുറച്ചുപേര്‍ കൂടി കന്തഹാറിലേക്കു തട്ടിക്കൊണ്ടുപോയി.ഇവിടെ ഇതേ കസേരയിലിരുന്നെന്തു ചെയ്യാന്‍ പറ്റും എനിക്ക്!?അന്നു കുറേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി.അഫ്ഗാനിസ്ഥാനിലെ അനിശ്ചിതത്വത്തില്‍ കുറേ ഇന്ത്യാക്കാരും മറ്റെവിടെയോ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിമിഷങ്ങള്‍ യുഗങ്ങളായി എണ്ണിക്കഴിയുമ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വെബ് സൈറ്റിലും മറ്റും അപ്പോളും പഞ്ചസാരയില്‍ പൊതിഞ്ഞ സ്വാഗതവചനങ്ങളും അവരുടെ വിമാനത്തിലെ സുരക്ഷയെക്കുറിച്ചുള്ള മോഹനവാഗ്ദാനങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്റെ ഒരു സുഹൃത്ത് അയാളുടെ അച്ഛന്‍ ആ ഫ്ലൈറ്റിലുണ്ടായിരുന്നോ എന്നറിയാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളിലും മുട്ടി. ആര്‍ക്കുമറിയില്ലത്രേ. ഇത്ര അലസമായി കാര്യങ്ങള്‍ നോക്കുന്ന നമ്മുടെ ഭീമന്‍ ഗവണ്മെന്റിനേയും അവരുടെ ഗുമസ്തപ്പടയേയും എങ്ങനെ വഴിക്കു കൊണ്ടുവരാനാവും!?ഒരു ദിവസം മുഴുവനാവുന്നതിനുമുന്‍പു തന്നെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വെബ് സൈറ്റ് അവര്‍ മൊത്തം ഈ സംഭവത്തിനുവേണ്ടി മാത്രം നീക്കിവെക്കേണ്ട അവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞു ഇവിടെ ഈ കസേരയിലിരുന്നുകൊണ്ട്. CNN, BBC തുടങ്ങിയ സൈറ്റുകളിലെ റീഡേര്‍സ് ഡിസ്കഷന്‍ ഫോറങ്ങളില്‍ നിന്നുമാണ് ഞാന്‍ ആളുകളെ പടയൊരുക്കിയത്. പതിനായിരക്കണക്കിന് ഈമെയിലുകളും നൂറുകണക്കിന് ഫോണ്‍ കോളുകളും ഡെല്‍ഹിയിലേക്കു പ്രവഹിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗികപ്രതിനിധികള്‍ പ്രോട്ടോക്കോള്‍ മറന്ന് ഞങ്ങളുടെ റീഡേര്‍സ് ഫോറത്തിലും അവരുടെ വെബ്ബ്സൈറ്റിലും നേരിട്ടും ഈ സംഭവത്തെക്കുറിച്ച് തത്സമയ അപ്ഡേറ്റുകള്‍ നല്‍കിക്കൊണ്ടിരുന്നു.ആ വിമാനം തട്ടിക്കൊണ്ടുപോവല്‍ സംഭവത്തില്‍ ആണ് എനിക്ക് ആദ്യമായി നമ്മെപ്പോലെയുള്ള “കുഞ്ഞുജീവി“കളുടെ ശക്തി സ്വയം ബോദ്ധ്യമായത്.

അതിനു ശേഷം എത്രയോ അവസരങ്ങളില്‍ അതേപോലെ ഉണ്ടായിട്ടുണ്ട്. തുര്‍ക്കി, ഗുജറാത്ത് ഭൂകമ്പത്തിലും സുനാമിയിലും 2003-ലെ യുദ്ധകാലത്തും എന്നെപ്പോലെയുള്ള ചെറിയ കുഴിയാനകള്‍ക്ക് സമൂഹത്തിനുവേണ്ടി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തിനു പറയുന്നു, കഴിഞ്ഞ വര്‍ഷത്തെ ബ്ലോഗര്‍ ബ്ലോക്കു പോലും ദിവസങ്ങള്‍ക്കുള്ളില്‍ നീക്കാന്‍ കഴിഞ്ഞത് നമ്മുടെയൊക്കെ പ്രവര്‍ത്തനഫലമാണ്.

മലയാളം എന്ന കൊച്ചുഭാഷയ്ക്കുപോലും മഹാമേരുക്കളെ മറിച്ചിടാന്‍ കഴിയും ഇക്കാസ്! നമുക്കു നമ്മുടെ ശക്തിയെ പറ്റി ബോധവാന്മാരായേ കഴിയൂ.

ഒന്നുകൂടി: ഇവിടത്തെ പ്രശ്നം ( ചുരുങ്ങിയ പക്ഷം ഞാന്‍ ഇതില്‍ ഇടപെടുന്ന തലത്തിലെങ്കിലും) ഒരു സൂവിന്റെയോ ഒരു ഇഞ്ചിമാങ്ങയുടേയോ ഏതാനും ബ്ലോഗാത്മാവുകളുടെ മോക്ഷത്തിന്റേയോ അല്ല. ഇതു നമ്മുടെ കൂട്ടായ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ബ്ലോഗ് വിശപ്പു മാറ്റില്ലായിരിക്കാം. പക്ഷേ വിശപ്പില്ലായ്മയേക്കാളും മഹത്തരമായ, വില കൂടിയ സ്വാതന്ത്ര്യം എന്ന ജൈവസത്യത്തിന്റെ രക്തമാണ് നമ്മുടെ ബ്ലോഗുകള്‍. അതിലെഴുതുന്നത് എത്ര നിസ്സാരമോ ഗംഭീരമോ ആവട്ടെ, അവയോരോന്നും നമുക്കു പ്രിയപ്പെട്ടതു തന്നെയാവണം!

എന്റെ താഴ്മയായ അഭ്യര്‍ത്ഥനയാണ് ഓരോരുത്തരോടും: നമുക്കൊരുമിച്ചുനില്‍ക്കാം. വ്യക്തികളോടുള്ള നമ്മുടെ കൊച്ചുകൊച്ചുസൌന്ദര്യപ്പിണക്കങ്ങള്‍ നമുക്കു മറക്കാം. അവയൊക്കെ പിന്നൊരിക്കല്‍ നമുക്കു പറഞ്ഞുതീര്‍ക്കാം!

വരില്ലേ നിങ്ങള്‍?

1. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം2. ലാബ്‌നോള്‍ - അമിത് അഗര്‍വാള്‍ 3. കറിവേപ്പില - സൂര്യഗായത്രി4. ഇഞ്ചിമാങ്ങ - ഇഞ്ചിപ്പെണ്ണ്5. If it were... - സിബു6. ശേഷം ചിന്ത്യം- സന്തോഷ്7. Against Plagiarism8. Global Voice On Line9. കര്‍ഷകന്‍ ചന്ദ്രേട്ടന്‍ - Chandrasekharan Nair10.BongCookBook - Sandeepa11. Indian bloggers Mad at Yahoo12.Indian Bloggers Enraged at Yahoo! India’s Plagiarism13.Indian bloggers Mad at Yahoo14.Malayalam Bloggers Don't Agree with Yahoo India15.Yahoo back upsetting people16.Wat Blog17.Tamil News18.Yahoo India accused of plagiarism by Malayalam blogger19.Yahoo India Denies Stealing Recipes20. മനോരമ ഓണ്‍ലൈന്‍21.Content theft by Yahoo India22.Lawyers' Opinion
and here is devan's
http://devanspeaking.blogspot.com/2007/03/and-yahoo-counsels-us-to-respect.html

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.