Tuesday, December 01, 2015
നിശ്ശബ്ദത! പ്രകൃതിക്കുപോലും ജിജ്ഞാസ!
എന്റെ സുഹൃത്തുക്കളുടെ ചുണ്ടില്‍ നിസ്സഹായതയോടൊപ്പം ഒരു പുച്‌'ം!
എന്റെ എല്ലാ നിയന്ത്രണവും വിട്ടു.
"ഹേ, ഭഗവാന്‍, ഇത്ര കാലം നീയേ ശരണം എന്ന്‌ ഞാന്‍ പാടി. ആ എന്റെ വിളി നീ കേള്‍ക്കുന്നില്ല. അല്ല, കേള്‍ക്കാത്ത മട്ടിലിരിക്കുന്നു. ഇത്‌ സഹിക്കാന്‍ കഴിയില്ല. ഞാനിതാ പ്ര്യാപിക്കുന്നു:"
എന്റെ പ്ര്യാപനം കേള്‍ക്കാന്‍ പ്രകൃതി കാതു കൂര്‍പ്പിച്ചു.
"ഹേ പമ്പാവാസാ, നിനക്ക്‌ വേണ്ടി ജീവിതത്തിലെ നല്ലകാലം ബ്രഹ്മചാരിയായി നശിപ്പിച്ച ഞാനിതാ പറയട്ടേ, ഹേ പതിനെട്ടാംപടിക്കുടയ നാഥാ, യുക്തി വാദികള്‍ പറയുന്നത്‌ ശരിയാണ്‌: നീ വെറും കല്ലാകുന്നു, കണ്ണും മൂക്കും വരച്ച്‌ വച്ച ഹൃദയമില്ലാത്ത വെറും കല്ല്‌, ഇതാ എനിക്ക്‌ കല്‍പിച്ച്‌ നല്‍കിയ പദവി, ശബരിമല മുട്ടന്‍, ഞാന്‍ വലിച്ചെറിയുന്നു. ഇന്ന്‌ മുതല്‍ ഞാനും ഒരു യുക്തിവാദി.'
ശബരിമലയുടെ ദിശയിലേക്ക്‌ നോക്കി, മൂന്ന്‌ വിരല്‍ നെറ്റിയോട്‌ ചേര്‍ത്ത്‌ അവസാനവാക്കും ഞാന്‍ പറഞ്ഞു 'ലാല്‍സലാം'.
ഒരൊറ്റ നിമിഷം. ഒരു ഇടിവാള്‍ ഈര്‍ച്ച വാളിന്റെ പുളയല്‍ പോലെ ആകാശത്ത്‌ നിന്ന്‌ താഴേക്കിറങ്ങി. ഞങ്ങള്‍ നിന്നിരുന്ന കൂടിന്റെ ഒരു വശത്തായി അതുവന്ന്‌ പതിച്ചു. ഒരു ഗര്‍ജ്ജനം! അതേ സാക്ഷാല്‍ പുലിയുടെ! ആകെ പൊടിപടലം. ഒരു കാറ്റ്‌ ആ പൊടിപടലത്തെ ഒതുക്കി മാറ്റി. അതാ പുലിപ്പുറത്ത്‌ പുഞ്ചിരിയോടെ സാക്ഷാല്‍......
"ഭക്തവത്സലാ, കാരുണ്യവാരിധേ, പമ്പാവാസാ...." അറിയാവുന്ന അയ്യപ്പന്റെ പര്യായപദങ്ങള്‍ ഒക്കെ ഞാന്‍ വിളിച്ചു. "പ്രണാമം, പ്രണാമം, പ്രണാമം..." പകച്ച്‌ നില്‍ക്കുന്ന എന്റെ കൂട്ടുകാര്‍ സ്വയം നുള്ളി നോക്കി, സ്വപ്നമല്ല ഇതെല്ലാം എന്ന്‌ വെറുതേ ഒന്നുറപ്പു വരുത്തി.
"ഹേ, അജപൌരാ, യുക്തിവാദത്തിലേക്ക്‌ തിരിഞ്ഞ്‌ എനിക്ക്‌ ലാല്‍സലാം അടിച്ച നീ ഇപ്പോള്‍ പ്രണമിക്കുന്നതെന്ത്‌?"
'

Tuesday, April 14, 2009

മാന്ദ്യക്കാലത്തെ വിഷുക്കണി.


മാന്ദ്യമാണെങ്കിലും, വിഷുക്കണി ഒരുക്കാതിരിക്കുന്നതെങ്ങനെ?

ഇത് അജ്മാനിലെ വീട്ടിലൊരുക്കിയ വിഷുക്കണി. ബാങ്കുവിളി കേട്ടപ്പോള്‍ കണ്ണടച്ചെണീറ്റ്, തപ്പി തപ്പി ചെന്ന് തീപ്പെട്ടി എടുത്ത് വിളക്കു കൊളുത്തി. അപ്പോള്‍ കണ്ട കാഴ്ച.

ലിതു ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ്.അപ്ഡേറ്റുകള്‍ പിറകേ.
:)

Monday, January 05, 2009

എന്റെ ഗ്രാമീണ വായനശാലയിലേക്ക്‌ ഞാന്‍ ലാപുടയുടെ പുസ്തകം സ്പോണ്‍സര്‍ ചെയ്യുന്നു, നിങ്ങളോ?

സമാനമനസ്കരായ 30ല്‍പരം ബ്ളോഗേര്‍സ്‌ ചേര്‍ന്ന് രൂപം കൊടുത്ത തികച്ചും നൂതന സംരഭമായ ബുക്‌ റിപ്പബ്ളിക്‌ ആദ്യമായി പുറത്തിറക്കുന്ന 'നിലവിളിയെ കുറിച്ചുള്ള കടംകഥകള്‍' ജനുവരി 10നു ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച്‌ പ്രകാശനം നടത്തുന്നു.

പുസ്തകം ഓണ്‍ ലൈനില്‍ ബുക്ക്‌ ചെയ്യാന്‍ ഇവിടെ സന്ദര്‍ശിക്കുക.

പി.എസ്‌: ഞാന്‍ എന്റെ നാട്ടിലെ ഗ്രാമീണവായനശാലയിലേക്ക്‌ ലാപുടയുടെ ബുക്ക്‌ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്‌. സൈറ്റില്‍ പോയി ബുക്ക്‌ ചെയ്താല്‍ പുസ്തകം വായനശാലയില്‍ എത്തിക്കോളും -നമ്മുടെ പേരില്‍.

ആസ്വാദനക്കുറിപ്പുകള്‍ വായനയനയുടെ പരോളുകള്‍ -ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ -The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്‍
കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍
വാര്‍ത്തകള്
ബ്ളോഗിലെ കൂട്ടായ്മ പുസ്തക പ്രസാധന രംഗത്തേക്കും -ദേശാഭിമാനി
ബുക്ക് റിപ്പബ്ലിക് - ഒരു സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭം - നാട്ടുപച്ചയില്‍ ദേവദാസ്
ബന്ധപ്പെട്ട് മറ്റു ബ്ലോഗ് പോസ്റ്റുകള്‍

കടങ്കഥകളെക്കുറിച്ചുള്ള ഓർമ്മകൾ... റോബി
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത് -വെള്ളെഴുത്ത്
ബുക്ക് റിപ്പബ്ലിക്കേഷന്‍
-ഹരിയണ്ണന്‍
ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍ -മൂര്‍ത്തി
നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് ‘ലാപുട’ -ഭൂമിപുത്രി
വാക്കുകളുടെ പെരുങ്കല്ലുകള്‍ -ദസ്തക്കിര്‍
ലാപുടയുടെ പുസ്തകം സിമി

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.