Friday, October 03, 2008

കമ്പി


വിശന്നു മുരളുന്ന
സിംഹത്തെ
കാണുമ്പോള്‍
ഇരുമ്പിനെ കമ്പികളാക്കാമെന്നും
കമ്പിയെ അഴികളാക്കാമെന്നും
കണ്ടെത്തിയവരെ
നന്ദിയോടെ ഓര്‍ക്കും.

കട്: ലാപുട മഹാകവി

ഫോട്ടോ: ഷാര്‍ജ്ജ ദെയ്ദിലെ ഒരു ഫാമില്‍ നിന്ന്

6 comments:

മാറീചന്‍ said...

നന്ദിയോടെ ഓര്‍ക്കും.

ഇടിവാള്‍ said...

എന്നാ പിന്നെ നീ പോയി അഴിയെണ്ണിക്കോ :)

സനാതനന്‍|sanathanan said...

വിശന്ന് കരയുന്ന ആടിൻ‌കുട്ടികളാണല്ലോ ഉള്ളിൽ...
അപ്പോൾ ഇരുമ്പിനെ കത്തികളാക്കാമെന്നും കത്തികൊണ്ട് കഴുത്തുകണ്ടിക്കാമെന്നും കണ്ട് പിടിച്ചവരെ സ്വാദോടെ ഓർമ്മവന്നോ?

Bindhu Unny said...

ഇങ്ങനെയുമുണ്ടോ സിംഹങ്ങള്‍! അതിശയം തന്നെ
:-)

തറവാടി said...

കമ്പികൊണ്ട് തന്നെയല്ലെ സങ്കുചിതാ കട്ടറും ഉണ്ടാക്കിയത്! :)

kichu said...

കമ്പിക്ക് എന്തെല്ലാം പണിയാ മഷേ..

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.