ദുബായ് എന്ന സമുദ്രനിരപ്പിലുള്ള നഗരത്തില്‍ നിന്ന് ഉച്ചയ്ക്ക് 3 മണിക്ക് പുറപ്പെട്ടാല്‍ അടുത്ത ദിവസം രാവിലെ 5.30 ഓടെ എത്തുന്ന സ്ഥലത്ത് 15 മിനിറ്റ് നിസ്കാരത്തിനായി നിര്‍ത്തും. അവിടെ ഇറങ്ങി ചുറ്റും നോക്കിയാല്‍ യൂയേയീ മരുഭൂമി പോലെ തന്നെ. വണ്ടിയിലുണ്ടായിരുന്ന വിവരമുള്ളവര്‍ പറഞ്ഞു. ഇനി സലാല അയി എന്ന്. ഇതു കാണാനാണോ ഇവിടെ വന്നത് എന്ന് സംശയിക്കാന്‍ തക്ക വണ്ണം നെടുവീര്‍പ്പോടെ കിടക്കുന്ന വരണ്ട മണ്ണ് ചുറ്റിലും.
വീണ്ടും ബസിലേറി. കുത്തനെ ഉള്ള ഇറക്കമിറങ്ങുന്നു! 10 മിനിറ്റു കഴിഞ്ഞതും ഞാന്‍ ഞെട്ടിപ്പോയി. ക്യാമറ എടുത്ത് പൂശിയ പൂശാണ് താഴെ കാണുന്നത്. വരണ്ട മരുഭൂമിയില്‍ നിന്ന് 12 മിനിറ്റിനുള്ളില്‍ എത്തിപ്പെട്ട സ്ഥലത്തിന്റെ ഭംഗി നോക്കൂ!

എന്നെ അത്ഭുതപരതന്ത്രനാക്കിയ ഒരു കാര്യം -ദുബായിലെ സമുദ്രനിരപ്പില്‍ നിന്നും യാത്രപുറപ്പെട്ട ഞങ്ങള്‍ പ്രത്യേകിച്ച് ഹൈറേഞ്ച് ഒന്നും കേറിയില്ല. അല്ലാതെ തന്നെ സലാലയിലേക്ക് ഇറങ്ങുകയാണ് ചെയ്തത്! ഈ നീണ്ട 1000 നു മേല്‍ കിലോമീറ്ററുകളില്‍ പയ്യെ പയ്യെ നമ്മള് കയറ്റം കേറിയിരിക്കണം! കാരണം ഇറങ്ങി ചെന്നാല്‍ സലാല സിറ്റി വീണ്ടും സമുദ്രനിരപ്പിലാണ്!

കേരളത്തിനു പശ്ച്മഘട്ടം പോലെയാണ് ഈ മലയുടെ ശൃംഖല സലാലയ്ക്ക്. കടലില്‍ നിന്നുള്ള കാറ്റിനെ തടഞ്ഞ് ഇവന് മഴപെയ്യിക്കുന്നു.
ചില സലാല കാഴ്ചകള്‍ കൂടി: