Thursday, August 07, 2008

ചെരുപ്പില്ലാതെ നടന്ന് നടന്ന്...



ചെരുപ്പില്ലാതെ എത്ര ദൂരം നടന്നു:( ഇനിയെത്ര ദൂരം നടക്കണം. :( :(
ഈയിടെ ഒരു ദിവസം എന്നെ കെട്ടിയിരുന്ന് തെങ്ങിന്‍ തോപ്പില്‍ നിറയെ ആള്‍ക്കൂട്ടം. എന്താണ് പ്രശ്നം എന്നെനിക്ക് മനസിലായില്ല, എല്ലവരും പരിഭ്രമത്തോടെ ഓടുന്നു. ആകെ തിരക്ക് മയം. ഗ്രാമം മുഴുവന്‍ എന്റെ ചുറ്റും. സംഗതിവശാല്‍ അല്പം മദപ്പാടുണ്ട്. എങ്കിലും നമ്മള്‍ ആളു ഡീസന്റാ. പിന്‍ കാലില്‍ കൂച്ചുവിലങ്ങുണ്ട്. എന്നിട്ടും ആള്‍ക്കാര്‍ പരിഭ്രമിച്ച് എന്നില്‍ന്നിന്നകലം പാലിച്ച് നോക്കി നിക്കുന്നതെന്താണാവോ?
അവസാനം പിടികിട്ടി. എന്റെ ചങ്ങല തനിയെ അഴിഞ്ഞത്രേ. ഇന്നാ കെട്ടിക്കോ:
പേര്: പോട്ട പാമ്പാമ്പോട്ട് ശിവന്‍
വയസ്സ്: 33
ജോലി: നിങ്ങളുടെ ഉത്സവങ്ങള്‍ക്ക് മോടി പകരല്‍.
വാസം: പോട്ട എന്ന മനോഹരഗ്രാമത്തില്‍
കഴിഞ്ഞ വര്‍ഷം ത്രിശ്ശൂപൂരത്തിന് നമ്മളും ഉണ്ടായിരുന്നു കേട്ടോ.

8 comments:

Visala Manaskan said...

ഫോട്ടോ മാരകം.

പോട്ട സുന്ദര ഗ്രാമം ന്നാ! ബെസ്റ്റ് കണ്ഠാ ബെസ്റ്റ്!

കണ്ണൂസ്‌ said...

ഇപ്പഴും നടത്തലാ? അത് നിരോധിച്ചെന്നൊക്കെ കേട്ടല്ലോ?

പോട്ടേന്ന് തൃശ്ശൂര്‍ വരെ അത്ര സാരമില്ല. അതില്‍ കൂടുതലൊക്കെ ആവുമ്പോഴാണ് പ്രശ്നം.

CHANTHU said...

ചതുപ്പില്‍ നടക്കേണ്ട ഘടനയെ ടാറില്‍ നടത്തി ചതിക്കുന്നു നമ്മള്‍......

Typist | എഴുത്തുകാരി said...

പാവം ശിവന്‍, നമുക്കെല്ലാര്‍ക്കും കൂടി ഒരു (ഒന്നല്ലാ, രണ്ട്‌) ചെരുപ്പു് വാങ്ങി കൊടുത്താലോ? പിന്നെ വൈലൂര്‍ പരമേശ്വരനും, (വേറെ പേരൊന്നും ഓര്‍മ്മ വരുന്നില്ല) ഒക്കെ ചോദിച്ചുവന്നാല്‍ ബുദ്ധിമുട്ടാവും!!.

K.V Manikantan said...

vm) അവതരിച്ചതില്‍ സ ന്തോഷം.
കണ്ണുസ്) നോ ക്വസ്റ്റ്യന്‍സ്
ചന്തു) കറക്റ്റ്
ടൈപ്പ്)രണ്ടല്ല, നാല്. ഇത് ആക്ച്വലി കയ്യാണ് കേട്ടോ

അഭയാര്‍ത്ഥി said...

അയ്യപ്പനാന അണ്ടര്‍ വെയറിട്ട്‌, വള്ളിച്ചെരുപ്പിട്ട്‌, കൂളിങ്‌ ഗ്ലാസ്‌ വച്ച്‌
അലസ മദാലസമായങ്ങിനെ നടക്കുകയും, ഇടക്കിടെ മൂളംകുഴലില്‍ നിറച്ച പുകയിലപ്പുക
നുകരുകയും ചെയ്യുന്ന ഒരു കാലമുണ്ടാകുമൊ?.
പൂമ്പാറ്റയില്‍ കാണാമെന്നല്ലാതെ

ഇതുകൊണ്ടല്ലെ ആണയിട്ട്‌ പറയുന്നത്‌ ആനയാവേണ്ട ആണായാല്‍ മതി

smitha adharsh said...

അപ്പൊ,പാപ്പാനും,ആള്‍ക്കാര്‍ക്കും പണി കൊടുത്തു അല്ലെ?

umbachy said...

ആന മനസ്സ് അത്ര സങ്കുചിതമല്ല എന്ന് മനസ്സിലായി

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.