Friday, July 04, 2008

ജാന്വേച്ചി- (ഫോട്ടോ)


പേര്: ജാന്വേച്ചി
വയസ്സ്: 93
ഞാനുമായുള്ള ബന്ധം: അമ്മയുടെ അമ്മയുടെ അനുജത്തി
ഹോബികള്‍: ഇപ്പോള്‍ എന്നോ കളഞ്ഞുപോയി എന്ന് പറയപ്പെടുന്ന ഒരു താക്കോല്‍ കൂട്ടം തപ്പല്‍. അതു തപ്പാനായി തിണ്ണയില്‍ കയറുകയാണ് മെയിന്‍ ഹോബി. അങ്ങനെ കയറുന്നതിനിടയില്‍ വീണ് കയ്യൊടിഞ്ഞു. പ്ലാസ്റ്ററിനുള്ളിലെ തുണി വലിച്ചു കളയല്‍ മറ്റൊരു ഹോബി. അതിനാല്‍ പ്ലാസ്റ്റര്‍ ഇപ്പോള്‍ ഒരു വള പോലെ ആയി.
അറിയോ എന്ന് ചോദിച്ചാല്‍ ‘പറഞ്ഞാല്‍ അറിയും’ എന്ന് പറയും. പറഞ്ഞാലോ 30 സെക്കന്റിനുശേഷം ആരാ എന്ന് ചോദിക്കും.
എന്നാല്‍ ഓടിച്ചാടി നടക്കും. ഉണ്ണും.
ഓര്‍മ്മ മാത്രം തന്മാത്രയായ്.
:(

7 comments:

Typist | എഴുത്തുകാരി said...

ജാന്വേച്ചിക്കു് പ്രായം തൊണ്ണൂറ്റിമൂന്നോ? കണ്ടാല്‍ തോന്നില്യാട്ടോ. ആളു് നല്ല ഉഷാറാണല്ലോ.

സങ്കുചിതന്‍ said...

ടൈപ്പിസ്റ്റ് സ്ഥിരം കാണുന്ന ഒരാളാണ്‌. ആനന്ദപുരം. അതോണ്ടാണ് ചര്‍മ്മം കണ്ടാല്‍ പ്രായ്യം തോന്നത്തത്..... :)

അടകോടന്‍ said...

നിഷ്കളങ്കരായ ഈ വികിര്‍തി(കുട്ടി)കളെ നാം എന്നും ഓര്‍ക്കും.

Sachin said...

Sankuchithan. Nannayirikkunu. And quite touching. Ennanu "computer standards charithram" purathirangunnathu?

ഒരു സ്നേഹിതന്‍ said...

ജാന്വേച്ചി ഇനിയും ഒരുപാടു വർഷം ദീർഘായുസോടെ ഇരിക്കട്ടീ എന്നു ദൈവ്വത്തോട് തേടുന്നു.....

മൂര്‍ത്തി said...

രണ്ടാം ബാല്യം...

Pramod.KM said...

:)kollaam

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.