Monday, June 18, 2007

പിന്മൊഴിയും മറുമൊഴിയും ആള്‍ട്ട് മൊഴിയും...

നിന്റെ മുറ്റത്തെ കണിക്കൊന്നയിലെ

ഭംഗിയുള്ള പൂക്കള്‍


എന്റെ മുറ്റത്തു വീഴുന്നു;

ഇടയില്‍ വേലിയുള്ളതുകൊണ്ട്



-കടപ്പാട് ഒരു ജപ്പാന്‍ ഹൈക്കൂ

7 comments:

K.V Manikantan said...

നിന്റെ മുറ്റത്തെ കണിക്കൊന്നയിലെ

ഭംഗിയുള്ള പൂക്കള്‍

എന്റെ മുറ്റത്തു വീഴുന്നു;

ഇടയില്‍ വേലിയുള്ളതുകൊണ്ട്

ബീരാന്‍ കുട്ടി said...

ഒരുവിട്ടില്‍ തമസിക്കുകയും ഒരുമിച്ച്‌ ലഞ്ചുകയും ചെയ്യുന്ന ആളുകള്‍ തമ്മിലെന്തിനാ ഒരു വേലിയുടെ മറ.

(ഓ.ടോ.
അപ്പോ, ഒരു കൊച്ചുവേലിയുടെ പ്രശ്നമാ ല്ലെ, ഹവൂ, മ്മള്‍ കരുതിത്‌ എന്തോ വല്യ ഒരു മതിലിന്റെ പ്രശ്നവും ന്നാ)

ഇടിവാള്‍ said...

ഒരോ വാരി കാഴിഞ്ഞും എന്റര്‍ കണ്ട്റ്റ് നോം തെറ്റിദ്ധരിച്ചു! ഈ കവിതയെഴുതിയോന്നു!

*ആലങ്കാട്ട് ജോസേട്ടനും നീയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം എന്തായി? കേസ് എന്നു തീരും ?


qw_er_ty

അഭയാര്‍ത്ഥി said...

കണിക്കൊന്നേ-
നിന്നില്‍ വിരിയുന്ന പൂക്കള്‍ നിനക്കെന്തിന്‌.

വേലിയില്ലെങ്കില്‍ നാം ഒന്നാവില്ലെ.

നിന്റെ പൂക്കളെ വേലിക്കിപ്പറം വിടുക.
വേളിക്ക്‌ ഒരു വേലി അകലമെങ്കിലും വേണ്ടെ?.
നിന്റെ പൂക്കള്‍ എന്റെ പൂജമുറിയിലെ കണിയായാല്‍ നീ സന്തോഷിക്കയല്ലെ വേണ്ടത്‌.

അതിരുകള്‍ അറിയുകയാണ്‌ സ്വാതന്ത്ര്യം. (മുന്നേ ഞാന്‍ പറഞ്ഞതാണ്‌ സുല്ലിനോട്‌)

സ്വാതന്ത്ര്യമുണ്ടെന്ന്‌ കരുതി വാക അതിര്‍ത്തി കടക്കാനൊക്കുമോ?. നുഴഞ്ഞു കയറ്റം.

മുഷാരഫ്ഫിന്റെ ഉത്തരവ്‌ ഇന്ത്യന്‍ കോര്‍പ്പറല്‍ അനുസരിക്കില്ലെന്ന്‌ മാത്രമല്ല
പടം ബൂട്ടിട്ട്‌ ചവിട്ടും. തിരിച്ചും.

സ്വാതന്ത്ര്യത്തിന്റെ കാവല്‍ ഭടന്മാര്‍ അവരല്ലെ- വിരോധാഭാസം.

സ്വാതന്ത്ര്യമുണ്ടെന്ന്‌ കരുതി ചുവര്‍ തുളച്ച്‌ പുറത്തിറങ്ങുമോ നാം.

വാതിലുകള്‍ക്ക്‌ താഴും, മതിലുകളും , എന്റെ നിന്റെ തിരിച്ചറിവുമാണ്‌
സ്വാതന്ത്ര്യം.

സംകു ഇന്നത്തെ ക്വോട്ട കഴിഞ്ഞു എന്റെ വളിപ്പുകളുടെ.

ഞാന്‍ പോട്ടെ അല്ല വരട്ടെ.

qw_er_ty

ഏറനാടന്‍ said...

സങ്കുചിതേട്ടാ വേലിയാണോ പ്രശ്‌നം. വിള തിന്നും എന്നൊക്കെ പറയുന്നത്‌ ചുമ്മാതാ. വേലിയില്ലായിരുന്നേല്‍ അപ്പുറമിപ്പുറം കൊച്ചുവര്‍ത്തമാനം പറഞ്ഞ്‌ നേരം കൊല്ലുന്നവരെ കാണാനൊക്കുമായിരുന്നോ?

സങ്കുചിതേട്ടന്റെ പേരിനെ മറക്കുന്ന നിസ്തുലഭാവം കളിയാടുന്ന ആ പെരുമാറ്റം നേരില്‍ കണ്ടവനാണ്‌ ഞാനും. എമറാത്തിലുണ്ടോ? സര്‍വ ഐശ്വര്യവും നേരുന്നുവെപ്പോഴും...

kichu / കിച്ചു said...

സങ്കൂ

എന്തിനാ ഇടയില്‍ ഒരു വേലി
അതങ്ങു പൊളിച്ചു കളയൂ...

മുറ്റം ഒന്നാകട്ടെ.. പൂമ്പട്ട് വിരിക്കട്ടെ.

കൊള്ളാം..

Anonymous said...

നല്ല വേലികള്‍‌ നല്ല അയല്‍കാരെ ഉണ്ടാക്കും എന്നല്ലെ...
മുറ്റതിനരികിലെ ചെറിയ വേലികള്‍ ചിലപ്പൊള്‍
മനസ്സുകല്‍കിടയില്‍ വലിയ മതില്‍കെട്ടുന്നതിനെ ഒഴിവാക്കും
അതൊകൊണ്ടതവിടെ ഇരുന്നൊട്ടെ....

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.