വണ്ടിയുടെ സ്പീഡ് 5 KM/Hour ആയിരുന്നു. അപ്പോള്‍ ഞാന്‍ അതിമനോഹരമായ ഒരു കാഴ്ച കണ്ടു. വിശാലമായ കച്ച ഏരിയായില്‍ ധാരാളം ബസ്സ്, പിക്കപ്പ് വാന്‍ ഇവയെ പിടിച്ചിട്ടിരിക്കുന്നു. ഹ ഹ ഹ പാവങ്ങള്‍ മുക്കാലീഫ കിട്ടി എന്ന് ഞാന്‍ മനസില്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ കന്തൂറാ ധാരിയായ ഒരു കൊച്ചു ചുള്ളന് എന്റെ വണ്ടിയുടെ നേരെ വന്നു.
അറബിയില്‍ അവന് ‘താത്തറാ ഗ്ലാസ്’ എന്ന് പറഞ്ഞു.
താത്തിയില്ലെങ്കില്‍ നീ എന്തുചെയ്യുമെടാ എന്ന് മനസില്‍ പറഞ്ഞ് ഞാന്‍ ചില്ല് വലിച്ചു താത്തി.
ഇട്ക്കഡാ മുല്‍ക്കീ...
എടുത്തില്ലെങ്കില്‍ നീ എന്തു ചെയ്യുമെടാ ഞെരമ്പാ എന്ന് മനസില്‍ പറഞ്ഞ് ഞാന്‍ മുല്‍ക്കി (registration card - മലയാളത്തില്‍ ബുക്ക് എന്ന് പറയും.) എടുത്തു അവനു കൈമാറി.
ഒതുക്കഡാ വണ്ടി
ഒതുക്കിയില്ലെങ്കില്‍ നീ എന്തു ചെയ്യുമെടാ എന്ന് ചോദിച്ച് ഞാന്‍ വണ്ടി വിശാലമായ കച്ചയില്‍ 45 ഡിഗ്രി ആങ്കിളില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹതഭാഗ്യരില്‍ ഒരുവനായി.
6.15 pm മുതല്‍ 9.15 pm വരെ ഞാന്‍ അനേകരോടൊപ്പം അവിടെ നിന്നു.
പിടിച്ച വണ്ടികളുടെ എണ്ണം 100 തികഞ്ഞപ്പോള്‍ ആ ഏകാംഗ പട്ടാളം അവന്റെ വണ്ടിയില്‍ കയറി ഇരുന്നു.
അതി സൂക്ഷ്മതയോടെ ചുള്ളന് ഒരു സിഗററ്റ് എടുത്തു. വണ്ണം കുറഞ്ഞ് നീളം കൂടുതലുള്ള ഒരിനം സിഗററ്റ്. ആസ്വദിച്ച് വലിച്ചതിനുശേഷം ചുള്ളന് ഓരോരുത്തരേയായി വിളിച്ചു.
അങ്ങനെ എനിക്കും കിട്ടി ഒരു മുക്കാലീഫ്.
നാളെ മൂറൂര്‍ (traffic police) ഓഫീസില്‍ ചെന്ന് ഈ മുക്കാലീഫില്‍ പൊതിഞ്ഞ് യൂയേയീ സെന്‍ട്രല്‍ ബാങ്ക് കമ്മട്ടത്തില്‍ അടിച്ച നോട്ടുകള്‍ അടക്കി വച്ചാല്‍ അത് 5000 മതിക്കുമെങ്കില്‍ എന്റെ ലൈസന്‍സ് തിരികെ തരും...
മുക്കാലീഫ് കിട്ടാന്‍ കാരണം: ഷാര്‍ജ്ജ സിറ്റിയില്‍ ലേബേര്‍സ് കേറരുത്. അവരുടെ താമസം നഗരാതിര്‍ത്തിക്കപ്പുറത്തുള്ള സനയ്യ (industrial area) യിലേക്ക് മാറ്റണം. അതിനായി പണിക്കാര് കയറുന്ന വണ്ടികള്‍ക്ക് കനത്ത് മുക്കാലീഫ് കൊടുക്കുന്നു. ചെറിയ പിക്കപ്പ് വാന്‍ 5000, ബസ് 10,000. ഇനി ഒന്നു കൂടി പിടിച്ചാല്‍ ഇരട്ടിയാകും മുക്കാലീഫ്.
ഗുണപാഠം: പഴുത്ത പ്ലാവില വീഴുന്ന കണ്ട് പച്ച പ്ലാവില ചിരിക്കരുത്.
54 comments:
വണ്ടിയുടെ സ്പീഡ് 5 KM/Hour ആയിരുന്നു. അപ്പോള്‍ ഞാന്‍ അതിമനോഹരമായ ഒരു കാഴ്ച കണ്ടു. വിശാലമായ കച്ച ഏരിയായില്‍ ധാരാളം ബസ്സ്, പിക്കപ്പ് വാന്‍ ഇവയെ പിടിച്ചിട്ടിരിക്കുന്നു. ഹ ഹ ഹ പാവങ്ങള്‍ മുക്കാലീഫ കിട്ടി എന്ന് ഞാന്‍ മനസില്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ കന്തൂറാ ധാരിയായ ഒരു കൊച്ചു ചുള്ളന് എന്റെ വണ്ടിയുടെ നേരെ വന്നു.
ചാത്തനേറ്:
സങ്കുച്ചേട്ടാ ഒരു സംശയം
ഷാര്‍ജ്ജ സിറ്റിയില്‍ ലേബേര്‍സ് കേറരുത്-- കേറിയാല്‍ മൂക്ക് ചെത്തിക്കളേമോ?.
യാചക നിരോധിതമേഖല പോലെ തൊഴിലാളി നിരോധിതമേഖലേ!!!!
എന്തിനാ മാഷേ വേണ്ട്ടാത്ത പണിയ്ക്ക് പോയത്..
qw_er_ty
ചാത്തോ,
ലേബേര്‍സ് അഥവാ അവിദഗ്ദ തൊഴിലാളികളെ മാത്രമല്ല ബാച്ചിലേഴ്സിനും ഇപ്പോള്‍ ഫ്ലാറ്റ് പുതുക്കി കൊടുക്കുന്നില്ല. എന്നാലും ഷാര്‍ജ്ജ സിറ്റി വഴി പിക്കപ്പുകള്‍ ബസ്സുകള്‍ പോയാലും പിടിക്കും. അപ്പോ സിറ്റിക്കകത്തുള്ള ടവറുകള്‍ പണിയുന്ന തൊഴിലാളികളെ എങ്ങനെ അവിടെ എത്തിക്കും എന്ന് ചോദിക്കരുത്. അത് ചോദിച്ചാല്‍ 5000 എന്നത് ചിലപ്പോള്‍ 10000 ആകും..
ചിലരെ കണ്ടാല്‍ ഒരു പ്രശനമില്ലെങ്കിലും പോലീസ് മുക്കാലീഫ് തരും. സങ്കൂവിനെ അവരു ലിസ്റ്റു ചെയ്തുവെന്ന് സാരം. :)
സിറ്റിയില്‍ ലേബറര്‍ കയറരുത് എന്ന നിയമം ഒന്നാന്തരം മനുഷ്യാവകാശ ലംഘനമാണ്. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും കഴിഞ്ഞ് ഇപ്പോള്‍ ദൃഷ്ടിയില് പെട്ടാലും ദോഷമുള്ളവര്‍ കൂടി ആയി തൊഴിലാളി.
അംനസ്റ്റി ഇന്റര്നാഷനലിനു ഒരു കത്തെഴുതിയാലോ? ഇവന്മാര്ക്ക് ആകെ പേടിയുള്ള സാധനം സായിപ്പിന്റെ വാക്കും തോക്കും ആണ്.
(ദുബായില്‍ തൊട്ടുകൂടായ്മ മാത്രമേയുള്ളു, അതായത് ലേബറര്ക്കും ബാച്ചിലര്‍ക്കും ഫ്ലാറ്റ് കൊടുക്കില്ല ഫാമിലി ഏരിയയില്‍ . തീണ്ടലില്ല. ഷാര്‍ജയില്‍ അതുമായി)
qw_er_ty
അബുദബിയിലെ ചില(mall)മാളുകളില്‍ നമ്മുടെ അയല്‍രാജ്യത്തെ ദേശിയ വേഷം ദരിച്ചെത്തുന്നവരെ കാവല്ഭടന്മാര് അകത്ത് കയറ്റി വിടാറില്ല.
എന്ത് പറയാന്‍..കത്തെഴുതുന്നത് നല്ല ഐഡിയായാണ്.ആംനെസ്റ്റി കൊള്ളൂല്ലന്ന് കമ്മ്യൂണിസ്റ്റുകാരൊക്കെ പറയുമെങ്കിലും ഇതിലൊക്കെ ചിലപ്പൊ ഇടപെടാതിരിയ്ക്കില്ല..
പണ്ട് സൗത്താഫ്രിക്കയില്‍ ഇതുപോലൊക്കെയല്ലേ ചെയ്തെന്ന് വായിച്ചിട്ടുള്ളത്..സമരത്തിനൊരുദാഹരണം മുന്നില്‍ കിടക്കുന്നു..:)
ഇതെന്താ ഇങ്ങനെ ഒക്കെ. എനിക്കിതൊന്നും ഉള്‍ക്കൊള്ളാന്‍ പോലും ആവുന്നില്ല. അപ്പോ ഷാര്‍ജ്ജേ നഗരത്തിലേയ്ക്ക് പിക്കപില്‍ വാനില്‍ അല്ലാതെ നടന്ന് കയറിയാലോ? അങ്ങനെ ചെയ്യാന്‍ പറ്റില്ലേ?
qw_er_ty
അങ്ങനെയാണെങ്കില്‍ ഷാര്‍ജയില്‍ ഇനി പുതിയ വീടുകളും കടകളും ഒന്നും വരാന്‍ പോകുന്നില്ലെ...ലേബറേഴ്സില്ലാതെ എങ്ങനെ ഒരു സ്ഥലം വികസിക്കുന്നെ???? വിചിത്രം തന്നെ ഈ മുക്കാലീഫ് നിയമങ്ങള്‍...
ഇതെന്താ ഇങ്ങനെ? എനിക്കങ്ങോട്ട് മനസ്സിലാവുന്നില്ല സങ്കൂ, ഈ പിക്ക് അപ്പ് വാന്‍ കയറുന്നത് കൊണ്ടുള്ള ദോഷമാണോ ഇനി???(ട്രാഫിക്ക്)
അല്ലാതെ ലേബേര്‍സ് ആന്നൊക്കെ ഈ വിവരദോഷികള്‍ എങ്ങനെ മനസ്സിലാക്കാന്‍?
ബഹ്രൈനിലും തൊഴിലാളികളെ പാര്‍പ്പിക്കാനായി പ്രത്യേകം സ്ഥലം വളച്ചു കെട്ടാന്‍ പോണൂന്നു് പണ്ടൊരു വാര്‍ത്തയുണ്ടായിരുന്നു. ഞാനതിനെ പറ്റി ഒരു പോസ്റ്റിട്ടിരുന്നു, അതുകണ്ടു് രാജാവു് പേടിച്ചു കാണും, ഇപ്പോ അങ്ങിനെയൊന്നും കേള്‍ക്കാനില്ല.
കഷ്ടം! ഈ നിയമത്തിനു കാരണമെന്താണെന്ന് പേപ്പറിലോ മറ്റോ കണ്ടിരുന്നോ? സങ്കുചിതമനസ്കപ്പട്ടം ഈ നിയമമുണ്ടാക്കിയ കാടന്മാര്ക്ക് കൊടുക്കണം. അംബി പറഞ്ഞ പോലെ ഒരു ഗള്‍ഫ് ഗാന്ധി ഉണ്ടാവേണ്ട കാലം കഴിഞ്ഞു.
എന്റ്റെ സങ്കുചിതാ , എന്റ്റെ പെരു പറഞ്ഞാല്‍ പോരായിരുന്നോ?
( അപ്പോ പിന്നെ നാലിരട്ടിയാകുമയിരുന്നു :) )
സിറ്റി ട്രാഫിക്കില്‍ ചില നിശ്ചിത സമയപരിധിയില്‍, നിശ്ചിത റോഡുകളില്‍ ബസ്സുകളും വാനുകളും കയറരുത് എന്ന നിയമമനുസരിച്ചുള്ള നടപടിയാവാനേ വഴിയുള്ളൂ ഇത്. സിറ്റിയില്‍ തൊഴിലാളികള്‍ കയറരുത് എന്ന് പറയുന്ന ഇരുണ്ട യുഗത്തിലൊന്നുമല്ല യു.എ.ഈ എന്ന് എന്റെ വിശ്വാസം. സങ്കുവിന്റെ പിക്കപ്പില്‍ തൊഴിലാളികള്‍ അല്ല, കുടുംബം ആണുണ്ടായിരുന്നതെങ്കില്ം ഇതേ ഫൈന്‍ വരുമായിരുന്നു എന്ന് തോന്നുന്നു.
അധികമാരും കാണാത്ത ഒരു മുഖം ഷാര്ജ്ജയ്ക്കുണ്ട്. രാവിലെ 4 മുതല്‍ റോളാ സ്ക്വയറില്‍ നിന്ന് (rolla = പേരാല്‍ -കുറച്ചു വര്‍ഷം മുമ്പു വരെ ഇവിടേ ഒരു കൂറ്റന്‍ പേരാല്‍ ഉണ്ടായിരുന്നുവത്രേ. ആ പേരാലിനെ ചുറ്റിപറ്റി ഉയര്‍ന്നു വന്ന സിറ്റിയാണ് ഷാര്‍ജ്ജ എന്ന് ഐതിഹ്യം) 50,000 ഓളാം ലേബേര്‍സ് വാഹനം കയറുന്നു സൈറ്റുകളിലേക്ക്. ഇവിടെ വന്നാല്‍ ഏതു സമയത്തും പണിക്കാരെ കിട്ടും നമ്മള് ചുമ്മാ കാര്‍ കൊണ്ട് നിര്‍ത്തിയാല്‍ മതി, കാം ഹേ എന്ന് ചോദിച്ച് ഇവര്‍ വരും. നമ്മള് ചില്ലു താഴ്ത്തി എന്തെങ്കിലും ചോദിച്ചാല്‍ ധാരാളാം ആളുകള്‍ വണ്ടിക്കടുത്തേക്ക് ഓടി വരും.
രാവിലെ 4 ടു 6 റോളയില്‍ ബസുകളും പിക്കപ്പുകളുമായി വലിയ ലഹളയാണ്. ഇതിനൊരു തടയിടാനായി ഒരു മാസമായി രാവിലെ അവിടെ വരുന്ന എല്ലാ വണ്ടികള്‍ക്കും മുക്കാലീഫ് കൊടുത്തുതുടങ്ങി. പക്ഷേ, അത് നിര്‍ത്തി ആളെ കേറ്റുന്ന വണ്ടികള്‍ക്കു മാത്രമായിരുന്നു. അതായത്, കല്ലിവല്ലി (അനധികൃത) തൊഴിലാളികളെ കയറ്റി എന്ന പേരില്‍.
പക്ഷേ ഇപ്പോള്‍ അത് വികസിച്ച് കാണുന്ന വണ്ടികള്‍ക്കെല്ലാം ആയി തുടങ്ങി. ഇപ്പോള്‍ പറയുന്ന കാരണം ഷാര്‍ജ്ജ സിറ്റിക്കു പുറത്ത് തൊഴിലാളികളെ താമസിപ്പിക്കാന്‍ പാടൂ എന്നതാണ്. അതായത്, അജ്മാനിലോ, സനയ്യായിലോ ആണ് കമ്പനിയുടെ ലേബര്‍ അക്കോമഡേഷന്‍ എന്ന് തെളിയിക്കുന്ന ടെനന്‍സി കോണ്ട്രാക്റ്റ് കാണിച്ചു കൊടുത്താല്‍ മുക്കാലീഫ കീറിക്കളയാം. പക്ഷെ നമ്മുടേ കേസില്‍ അത് സിറ്റിക്കകത്താണ്.
കണ്ണൂസ് പറഞ്ഞതു പോലെ അല്ല കാര്യം. അവര്‍ക്ക് ആവശ്യം ടെനന്‍സി കോണ്ട്രാക്റ്റ് ആണ്. കീപ്പ് ദ സിറ്റി ക്ലീന്‍.
ഓടോ: പണ്ട് ഒരു കുമാര്‍ ഗള്‍ഫ് ന്യൂസില്‍ ലെറ്റേര്‍സ് ടു എഡിറ്റരില് എഴുതി, കുടുംബവുമായി റോളാ പരിസരത്ത് വീക്കെന്‍ഡില്‍ ഇറങ്ങാന്‍ പറ്റുന്നില്ല. ഈ ലേബേര്‍സ് കൂട്ടങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല എന്നൊക്കെ. അതിനു വളരെയധികം റിപ്ലേ വന്നു. അവസാനം കുമാറ് അപ്പോളജി എഴുതി പ്രസിദ്ധീകരിച്ചു. അന്ന് കുമാറിന് തോന്നിയത് ഇന്ന് ഏതോ ഉന്നതനായ ഒഫീഷ്യലിനു തോന്നി, അതാണ് ഈ പിടിത്തവും മുക്കാലീഫയുമൊക്കെ.
കണ്ണൂസ് പറഞ്ഞതല്ല കാര്യം..
ഷാര്‍ജയില്‍ സിറ്റിക്കകത്തു ലേബേഴ്സുമായി വണ്ടികള്പാടില്ലത്രേ.. 1-2 മാസമായി നിയമം വന്നിട്ട്.. ഗള്‍ഫ് ന്യൂസിലൊക്കെ വന്നിരുന്നു.
“ഫാന്‍സി” തുടങ്ങിയ ട്രാന്‍സ്പോര്‍ട്ടിങ്ങ് കമ്പനികളുടേ കോണ്ട്രാക്റ്റഡ് വണ്ടികള്‍ വരെ പിടിക്കുന്നുണ്ട്!
അവര്‍ അതില്‍ എന്തോ പ്രതിഷേധം ഒക്കെ നടത്തിയിരുന്നു ഈയിടക്ക്!
ആരു കേള്‍ക്കാന്‍? പോയവനു പോയി!
സങ്കൂന്റെ 5000 പോയി അല്ലേ!
ഓരേ നിയമങ്ങളേ! കഷ്ടം!
ഞാന്‍ മനസ്സിലാക്കിയിടത്തോളം റോളാ സ്ക്വയറില്‍ തോഴിലാളികളെ നിരോധിച്ചിട്ടൊന്നുമ്മില്ല.അവിടെയുള്ള പഴയ ബര്‍ജ് 2000 (ഇപ്പോള്‍ ദമാസ്) ബില്‍ഡിങ്ങിലാണു ഒരു വിധം ലേബര്‍ സപ്പ്ളൈ ഓഫീസുകളൊക്കെ സ്ഥിതി ചെയ്യുന്നത്.മീക്കവാറും കമ്പനിയുടെ സ്പോണ്സര്ഷിപ്പില് 10 മുതല്‍ 100 വരെ പേരെ ഉള്ളുവെങ്കിലും ആയിരവും രണ്ടായിരവും പേരെ വരെ (കല്ലി വല്ലി) കൊടുക്കുന്ന വമ്പന്മാര് അവിടെ ഉണ്ടു.നഗരത്തിന്റെ ഹൃദയഭാഗം ഇങ്ങിനെ ഒരു ഇടപാടിനു വേണ്ടി ഉപയോഗിക്കുന്നതിനെയാണു ഗവര്‍ണ്മെന്റു എതിര്‍ക്കുന്നത്.പണ്ടു രാവിലെ അവിടെ പോയാല്‍ ബസ്സുകളുടെ ഒരു നീണ്ട നിര കാണാന്‍ കഴിയുമായിരുന്നു.
ഇതു കൂടാതെ വെള്ളീയാഴ്ച്ച പല കമ്പനികളും തങ്ങളുടെ ജോലിക്കാരെ റോള മൈതാനത്ത് കൊണ്ടു വിടുന്നുണ്ട്.നഗരത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വരുന്ന തങ്ങളുടെ കൂട്ടുകാരെ കാണാനും വിശേഷങ്ങള്‍ പങ്കു വെക്കാനുമായി.വെള്ളീയാഴ്ച്കളില് മൈതാനത്തില്‍ തൃശൂര്‍ പൂരത്തിന്റെ തിരക്കാണു.
മാഷന്മാരേ, ഇതു തൊഴിലാളികളോടുള്ള അസഹിഷ്ണുതയല്ല, മറിച്ച് അധഃകൃതവര്ഗ്ഗത്തിനോടു ഉന്നതകുലജാതര്‍ക്കു തോന്നുന്ന അറപ്പാണു്. കുമാര്‍ എന്നു പറയുന്നവന് കത്തെഴുതാനുള്ള കാരണവും വേറൊന്നുമല്ല. ചുറ്റുവട്ടങ്ങളില്‍ അധ്വാനിക്കുന്നവരെ കണ്ടുകൊണ്ടു് അവര്‍ക്കു് ഉല്ലസിക്കാന്‍ വയ്യ.ദിനരാത്രമെന്നു വ്യത്യാസമില്ലാതെ വെയിലത്തുരുകി മൂന്നാംലോകമനുഷ്യര് പണിയെടുത്തു ലാഭമുണ്ടാക്കി കൊടുക്കുന്ന കമ്പനിയില്‍ തന്നെയായിരിക്കും ഈ കുമാറും ഉയര്‍ന്ന ശംബളത്തില്‍ ജോലിചെയ്യുന്നുണ്ടാവുക. ഇവിടെ ബഹ്രൈനിലാണെങ്കില്, അറബികള്‍ അവരുടെ അയല്വക്കത്തെവിടെയെങ്കിലും വിദേശീയരായ തൊഴിലാളികളെ പാര്‍പ്പിക്കുന്ന നിമിഷം തുടങ്ങും സമരവും കൊള്ളിവെയ്പും പരാതികളും. സര്‍ക്കാര്‍ അവരെ മാറ്റിയില്ലെങ്കില്‍ കെട്ടിടത്തിനു തീയിടുമെന്നല്ലേ ഭീഷണി മുഴക്കിയിരുന്നതു്. പക്ഷേ കിട്ടുന്ന നക്കാപിച്ച കളഞ്ഞു്, സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാനുള്ള അവസ്ഥയിലല്ല നമ്മുടെ സഹോദരന്മാര്.
സങ്കുച്ചേട്ടാ,
ഷാര്ജക്കാര്ക്ക് പ്രാന്തായി എന്നാ തോന്നണേ. സിറ്റി ക്ലീന്‍ ചെയ്യല്‍ എന്ന് പറഞ്ഞാല്‍ കോട്ടും സൂട്ടും ഇടാത്തവരെ ആട്ടിപ്പുറത്താക്കല്‍ എന്നാണോ എന്ന് തോന്നും ചിലപ്പോള്‍ കാണിക്കുന്നത് കണ്ടാല്‍. റോള എരിയയില്‍ ഇപ്പൊ സിഐഡികളെ കൊണ്ട് അഞ്ച് കളിയാണ്. റോളയിലേക്ക് വണ്ടി കയറ്റാന്‍ പറ്റാത്തത് കൊണ്ട് ലേബറേഴ്സിനെ മൂന്നും നാലും കിലോമീറ്റര്‍ അകലെ ഇറക്കുന്നു. പൊരി വെയിലത്ത് നടന്ന് വേണം പണിയ്ക്ക് വരാനും പോകാനും.
സിറ്റിയ്ക്കുള്ളില്‍ ബാച്ചിലേഴ്സ് താമസിക്കാനും പാടില്ല. അത് വേറെ ഇഷ്യു. ഞങ്ങള്‍ ഒളിച്ചും പാത്തുമാണ് അജ്മാനിലെ ഫ്ലാറ്റില്‍ തന്നെ താമസിക്കുന്നത്. അവിടം റെസിഡന്‍ഷ്യല്‍ ഏരിയ ആണ്, ഫാമിലികള്‍ക്ക് മാത്രം. ഞങ്ങള്‍ ഡീസന്റായത് കൊണ്ട് ആരും കമ്പ്ലൈന്റ് ഒന്നും ചെയ്തിട്ടില്ല. എന്നെങ്കിലും ചിലപ്പോള്‍ ഏതെങ്കിലും ചേരിയിലേക്ക് മാറ്റിയെന്നും വരാം. :-(
ഓടോ: അഛാ, പെണ്ണ്കെട്ടാതെ ഒരു നിമിഷം എനിയ്ക്ക് ഇനി ഷാര്‍ജയില്‍ ജീവിയ്ക്കാന്‍ വയ്യ എന്ന് ഞാന്‍ പറഞ്ഞാല്‍ അഛന് ‘വഷളന്‍’ എന്ന് കരുതുമോ ആവോ?
ഈ തൊഴിലാളികള്‍ക്കും വിസയുള്ളതല്ലേ? ഒരര്‍ത്ഥത്തില്‍ ജോലി ചെയ്യുന്ന എല്ലാവരും ലേബേര്‍സ് അല്ലേ, വേഷത്തിലും ഭാവത്തിലും ചെയ്യുന്ന ജോലിയിലുമല്ലേ വ്യത്യാസമുള്ളൂ. ഈ കെട്ടിടം പണികാരില്ലാതെ എങ്ങനെ കെട്ടിടങ്ങള്‍ പണിയും, ഈ പറയുന്ന വൈറ്റ്കോളര്‍ ജോലിക്കാര്‍ വന്ന് ഇവരുടെ പണി ചെയ്യുമോ?
ഈ എരിയുന്ന വെയിലത്ത് അവരല്ലേ എറ്റവും കൂടുതല്‍ ചൂടുകൊണ്ട് ജോലിചെയ്യുന്നത്, അവര്‍ക്കല്ലേ ഏറ്റവും കൂടുതല്‍ സംരക്ഷണം കൊടുക്കേണ്ടത്? അതിനു പകരം ദൂരെ ഇറക്കിവിട്ട് വെയിലത്ത് നടത്തിച്ചിട്ട് വേണോ അവരെ കൊണ്ട് നഗരം വ്യത്തിയാക്കാന്‍??
ഇവിടെ ഇങ്ങിനെയൊക്കെതന്നെയാണ്......
- പാവം തൊഴിലാളികള്‍ ജോലി ചെയ്തവശരായി അനേകദൂരം യാത്ര ചെയ്ത് വന്നിട്ട് പിന്നേയും 2/3 കി മീ നടന്ന് വേണം താമസസ്ഥല(!)ത്തെത്താന്‍. ഷാര്ജയിലീ നിയമം 2 മാസമായി നിലവിലുണ്ട്.
-ഡാലി, സാജന്, അംബീ എന്നിവര്‍ക്കൊക്കെ ഇത് ദഹിക്കാന്‍ വിഷമമാണെന്നറിയാം.
ഒന്നു മാറി ചിന്തിക്കൂ:
ഈ തൊഴിലാളികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലായിരുന്നെങ്കിലോ?
ഇത് ശുദ്ധ തരവഴികേടാണ്.ഇതിനെ വിവേകാനന്ദന് എന്ത് വിളിക്കുമോ ആവോ
ദൃഷ്ടിയില് പെട്ടാലും ദോഷമുള്ളവര്‍
സങ്കു ഇതിലൊരു തീണ്ടിക്കുടായ്ക ആസ്പ്കറ്റ് ഉണ്ടെന്നും മറ്റും എനിക്ക് തോന്നുന്നില്ല. കമ്പനിയുടമകള്‍ എളുപ്പത്തില്‍ തൊഴിലാളികളേ തൊഴിസ്ഥലത്ത് എത്തിയ്കുവാനും തിരിച്ചെടുക്കാനും ഷാര്‍ജ സിറ്റ്യ്കകത്തുള്ള വീടുകള്‍ വാടയ്ക് എടുത്ത് (ലേബര്‍ അക്കോമടേഷന്റെ കാല് ഭാഗം വാടയ്കക് കിട്ടും വീടുകള്‍, മറ്റ് ഉപാധികള്‍ ഒന്നുമില്ലാതെ) അവരെ അവിടെ പാര്പ്പിയ്കുമ്പോള്, ഒരു വീടിനുള്ളില്‍ വെയ്കോല് അള്ളിയിട്ടിരിയ്കുന്ന പോലെ അവരെ അവിടെ പാര്പ്പിയ്കുന്നു. ഇതാണു ശരിയ്കും മനുഷ്യാവകാശ ലംഘനം. ഇത് കൂടാതെ ഷാര്‍ജയിലെ രെസിഡന്ഷ്യല് സ്ഥലത്ത്/ബില്‍ഡിങില്‍ ഇത് പോലെ ആളുകള്‍/അല്ലെങ്കില്‍ തൊഴിലാളികള്‍ എന്ന് നമ്മള് പറയുന്ന മനുഷ്യര്‍ തിങ്ങി ഒരു വീടില് താമസിയ്കുമ്പോഴ് വെളളത്തിനു രൂക്ഷ ക്ഷാമം നേരിടെണ്ടി വരുന്നു അവിടെത്തെ ജനങ്ങള്‍ക്ക്. ഇത് മൂലം റോള പരിസരം/ബില്‍ഡിങ് എന്നിവ തീരെ വൃത്തികേടായി ഒരു ബോംബേ ചേരികളെ ഓര്മ്മിപ്പിയ്കും വിധം ആയിരിയ്കുന്നു. ഇതിനു മുഖ്യ കാരണം അടിസ്ഥാന സൌകര്യങ്ങള്‍ക്ക് ഉതകുന്നവിധത്തിനും മുകളിലു മനുഷ്യരുടെ തിങ്ങി പാര്ക്കലാണു. ഇവിടെ ഈ മനുഷ്യരെന്ന വാക്കില്‍ തൊഴിലാളികളെ പറയുന്നും എന്ന് മാത്രം. ആദുമായി വേണ്ടത് ഈ തൊഴിലാളികളേ, കാളകളേ ലോറികളില്‍ തിക്കി വച്ചിരിയ്കുന്ന പോലുള്ള റൂമുകളില്‍ നിന്ന് ഇവരെ മാറ്റി അല്പ്ം കാറ്റും വെളിച്ചവും മറ്റ് സൌകര്യങ്ങളുമുള്ള ലേബര്‍ ക്യാമ്പുകളിലേയ്ക് മാറ്റുക എന്നതാണ്. ഇതിന് കമ്പനിയുടമകളേ നിര്ബ്ബന്ധിയ്കുക എന്ന രീതിയിലാവും, തൊഴിലാളികളുടെ ബസ്സും മറ്റ് വാഹനങ്ങളും ഷാര്‍ജ സിറ്റിയിലേയ്ക് കടത്തി വിടാത്തത്.
അവന്റെ മോന്തക്കിട്ടൊന്ന് പൊട്ടിക്കാരുന്നില്ലേ സങ്കൂ?
(ജയിലില്‍ ഇഡ്ഡ്ലിയും ചട്ടിണിയുമായി വന്ന് ഞാന്‍ കണ്ടേനേമായിരുന്നല്ലോ….)
തൊഴിലാളിക്ളേയും , ബാച്ചികളെയും സിറ്റിയില്‍ നിന്നുമോടിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ചോരതിളക്കുന്നതിനു മുമ്പ് , കുറച്ച് യാഥാര്‍ത്ഥ്യംകൂടി അറിഞ്ഞിരിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു.
കുറകാലങ്ങളായി സിറ്റിയിലുള്ള പഴയ കെട്ടിടങ്ങളിലും , ചെറിയ വീണാറായ വില്ലകളിലും , കെട്ടിടങ്ങളുടേയും മുകളില്‍ ( ടെറസ്സില്‍) കാര്‍ഡ് ബോര്‍ഡ് കൊണ്ടു കെട്ടിയുണ്ടാക്കിയ മുറികളിലുമാന് പ്രധാനമായം ബാച്ചികള് താമസിക്കുന്നത്. ഇത്തരം മുറികളില്‍ , പത്തുമുതല്‍ ഇരുപതും അതില്‍കൂടുതലും ആളുകള്‍ താമസിക്കുന്നതിനാല്‍ , അവിടെയുണ്ടാകാന്‍ പോകുന്ന വൃത്തിയേക്കുറിച്ചും വെടുപ്പിനേക്കുറിച്ചും ഞാന്‍ പറയേണ്ടല്ലോ!
ലോകത്തെ വന്‍കിട സിറ്റികളില്‍ മുന്നിലേക്ക് കുതിക്കുന്ന ഒരു സിറ്റിയുടെ അവസ്ഥയാണിത്. ദുബായ് വളരുകയാണ് , അപ്പോ അങ്ങിനെ അതിവേഗത്തില്‍ വളാരുന്ന ഒരു സിറ്റിയില്‍ നിന്നും ഇത്തരം പഴയ കെട്ടിടങ്ങള്‍ പൊളിക്കണമെന്നു അവിടത്തെ സര്‍ക്കാര്‍ തീരുമാനിക്കുന്നതില്‍ എന്താണ് തെറ്റ്?
ഒരു പുലര്‍ച്ചെ , ബുള്‍ഡോസറുമായി വന്ന് പഴയ കെട്ടിടങ്ങള്‍ പൊളിക്കുകയല്ലല്ലോ ചെയ്യുന്നത് , മാസങ്ങളായി , അവധികൊടുത്ത് ഒഴിഞ്ഞു പോകാനല്ലെ പറയുന്നത് , അതും കമ്പനികളോട്.
നിര്‍ഭാഗ്യ വശാല്‍ ഈ പഴയ കെട്ടിടത്തിലും വില്ലകളിലും കൂടുതലും ബാച്ചകളാണുള്ളത്.
ഇനി , മറ്റൊരു തരം ബാച്ചികളുണ്ട് , കുടുമ്പങ്ങളുമായി ഷയരിങ്ങില് താമസിക്കുന്നവര്‍, എന്തുകൊണ്ടാണ് ബാച്ചികളും കുടുമ്ബങ്ങളും ഒരു മിച്ച് താമസിക്കരുതെന്നു പറയുന്നത്?
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരം സ്ഥലങ്ങളിലുണ്ടായ കേസുകള്‍ ആണതിനുള്ള കാരണം.സ്ഥിരമായി ഇത്തരമ- സ്ഥലങ്ങളില്‍നിന്നും പോലീസിനും മറ്റും കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണാ നിയമം വന്നത്.കുറെ കാലങ്ങളായി , ബാച്ചികളും , കുടുമ്പങ്ങളും ഒരു മിച്ച് താമസിക്കുന്ന സ്ഥലങ്ങളുലുണ്ടാ പല കേസുകളും , സര്‍ക്കാരിനെ ഇത്തരത്തിലൊരു നിയമം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചു എന്നതാണ് സത്യം.
ബാച്ചികളെപ്പോലെ തന്നെ കുടുമ്ബങ്ങള്ക്കും , സര്ക്കാരിന്റ്റെ കണ്ണില്‍ തുല്യ പ്രാധാന്യമാണുള്ളതെന്നണെനിക്കു തോന്നിയിട്ടുള്ളത്. രന്ടു ഭാഗത്തുനിന്നുമുള്ള പരാതികല്കേട്ട് അവര്‍-ക്ക് ശരിയെന്ന് തോന്നിയ ഒരു നിയമം അവര്കൊണ്ടുവന്നു , ഇതിലെ പ്രധാന്യകാരമതല്ല , തൊഴിലാളികളോടല്ല മറിച്ച് സ്ഥാപനങ്ങള്‍ക്കാണ് പ്രധാനമായും പിഴ ചുമത്തുന്നത് എന്നതാണ്.
പണ്ടത്തെ വിവരമില്ലാത്ത അറബികളൊന്നു മല്ല മാളോരെ ഇപ്പോഴുള്ളത് നല്ല വെവരമുള്ളവരാ , അവര്അത്യാവശ്യം പഠിച്ചതിനു സേഷം മാത്രമേ ഇപ്പോ നിയമം കൊണ്ടുവരാറുള്ളൂ
സങ്കുജിതാ ,
നിയമം തെറ്റിച്ചപ്പോഴല്ലെ പിഴകിട്ടിയത്?
ഒരു പുതിയ നിയമം കൂടിയുണ്ട് , അറിയുമായിരിക്കും , സ്പീഡ് റ്റ്റാകില് അറുപതില്‍ താഴെ വന്ടി ഓടിക്കുന്നവര്‍ക്ക് , ഇനി അതിനും കാണും കുറെ ലൊട്ട് ലൊടുക്ക് ന്യായങ്ങള്‍ നമുക്ക് പറയാന്‍
ജബല്‍ അലിയില്‍ നിന്നും ദിവസവും അബൂ ദാബിയിലെക്ക് കറോഡിക്കുന്നവനാണ് ഞാന്‍ , നൂറ്റി നാല്പതാണെന്റെ സ്പീഡ് , സ്പീഡ് റ്റ്റാകിലൂടെ പോകുമ്പോള്‍ കാണാം ചിലര്‍ അന്പതിലും അറുപതിലും സ്പീഡ് റ്റ്റാക്കില്‍ ഓടിക്കുന്നത് , ലൈറ്റടിച്ചാല്‍ , മാറും , പിന്നിലുള്ളവന് മലയാളിയാണെന്നറിഞ്ഞാല്‍ , മാറില്ലാ എന്നു മാത്രമാല്ല , മാറിയാല്‍ ഒരു നോട്ടവുമുണ്ട് , നാല് റ്റ്രക്കുകള് അപ്പുറത്ത് കാലിയായി കിടപ്പുണ്ടവും അതിലൂടെ പോകില്ല , ഈ മഹാന്മാരും മറ്റാരുമല്ല
നമ്മുടെ പാവം മലയാളികള്‍ത്തന്നെ!!
ഈ നിയമം എത്ര നന്നായെന്നോ ? , തമ്മില്‍ ബന്ധമില്ലെങ്കിലും പറഞ്ഞെന്നു മാത്രം , വിഷയത്തില്‍ നിന്നുമാറി അഭിപ്രായം പറയുന്നവാണല്ലോ ഞാന്‍ ഏത്?
ദുബായിക്കാരനായ എനിക്ക് ഷാര്ജ്ജയെക്കുറിച്ചറിയില്ല അധികം ,
പറയട്ടെ അവിടെയുള്ളവര്‍ ഈ നിയമം കൊണ്ട് ഗുണമോ ദോഷമോ എന്ന്?
സങ്കുചേട്ടന്റെ വിഷമം മനസിലാകുമെങ്കിലും ഈ പോസ്റ്റും കമന്റുകളും രാവിലെ വായിച്ചപ്പോള്‍ തന്നെ ഈ ചര്‍ച്ച തെറ്റായ ഗതിയിലൂടെയാണ് എന്ന് മനസ്സിലാക്കിയിരുന്നു. അതീന് കമന്റിടാന്‍ രാവിലെ സമയമില്ലായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ അതുല്യ കാര്യങ്ങളെ നന്നായി നിരീക്ഷിച്ച് കമന്റിട്ടിരിക്കുന്നു.
അതെ അതുല്യ പറഞ്ഞതാണ് ശരി. ഷാര്‍ജ്ജയുടെ ഹ്രിദയ ഭാഗമായ റോളാ സ്ക്വയറില്‍ ചെറു റൂമുകള്‍ എടുത്ത് മൂന്ന് തട്ടുള്ള കട്ടിലിട്ട് അതില്‍ അടിസ്ഥാന സൌകര്യങ്ങള്‍ പോലും ലഭ്യമാക്കാതെ തൊഴിലാളിയെ വെറും അടിമകളായി കണ്ട് പണിസ്ഥലത്തേക്ക് ആട്ടിതെളിച്ചുകൊണ്ട് പോയി 12 മണിക്കൂര്‍ മ്രിഗങ്ങളെ പോലെ പണിയെടുപ്പിക്കുന്ന് കോണ്ട്രാക്ടിംഗ്, ലേബര്‍ സപ്ലൈ, മെയിന്റനന്‍സ്, മറൈന്‍ സര്‍വീസ് കമ്പനികള്‍ക്ക് തൊഴിലാളികളുടെ താമസം വ്യവസായിക മേഖലയിലേക്ക് മാറ്റണമെന്ന് നിരവധിതവണ അറിയിപ്പുകള് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത് ഈയുള്ളവന് നേരിട്ടറിയാം. പിന്നെയും സാമ്പത്തിക ലാഭം നോക്കി മാത്രം അവരെ വേണ്ടത്ര സൌകര്യമുള്ള ലേബര്‍ ക്യാമ്പുകളിലേക്ക് മാറ്റാതെ തന്നിഷ്ടം തുടരുന്ന കമ്പനികളെ നിലക്ക് നിര്‍ത്താനാണ് ബലദിയയും (മുനിസിപാലിറ്റി)തൊഴില്‍ വകുപ്പും കൂടി ചേര്‍ന്ന് ഇങ്ങിനെ ഒരു ക്രിത്യം ചെയ്യുന്നത്. നീലകോളര്‍ ജീവനക്കാര്‍ സമൂഹത്തില്‍ നിര്‍ണ്ണായക ഘടകമാണെങ്കിലും അവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ സ്ഥിരമായി ഒരിക്കിയിട്ടുള്ള ക്യാമ്പുകളിലേക്ക് അവരെ മാറ്റി താമസിപ്പിക്കണം എന്ന് ആദ്യം പറഞ്ഞതും അത് ചെയ്തതും അബൂദാബിയിലാണ്. മുസാഫയില്‍ ലേബര്‍ക്യാമ്പുകളില്‍, ഷാര്‍ജ്ജ റോളയില്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് സൌകര്യത്തിനാണ് തൊഴിലാളികള്‍ കഴിയുന്നത്.
ഇവിടെ റോളയില്‍ ബസ്സുകള്‍ക്കും മിനി ബസ്സുകള്ക്കുമൊക്കെ ഫൈന്‍ എഴുതാന്‍ തുടങ്ങിയത് കോണ്ട്രാക്ടിംഗ് കമ്പനികളെ നിയന്ത്രിക്കാനാണെന്ന് പറഞ്ഞുവല്ലോ. ഈ നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത് തൊഴില്‍ വകുപ്പും മുനിസിപാലിറ്റിയും ചേര്‍ന്നാണ്. ഇവിടെ സങ്കുവേട്ടന് അഭിമുഖീകരിക്കാത്ത മറ്റൊരു അപകടവും കൂടിയിണ്ടായിരുന്നു. അവര്‍ ഫൈന്‍ എഴുതിയത് സങ്കുവേട്ടനല്ല. ആ വാനിനാണ്. വാന്‍ ഒരു മെയിന്റനന്‍സ് കമ്പനിയുടേയും. ഒരു മെയിന്റനന്‍സ് കമ്പനിയുടെ വാന്‍, ബസ് തുടങ്ങിയ വാഹനങ്ങളിലെ തൊഴിലാളികളുടേ വിസ ആ വാഹനത്തിന്റെ ഉടമസ്ഥന്റെ അല്ലെങ്കില്‍ കമ്പനിയുടെ സ്പോണ്സര്ഷിപ്പില് അല്ലെങ്കില്‍ ആ മറ്റുസ്പോണ്സര്ഷിപ്പിലുള്ള എല്ലാ ആള്‍ക്കാര്‍ക്കും പതിനായിരം ദിര്‍ഹം വച്ച് ഫൈന്‍ എഴുതുന്ന ഒരു പ്രക്രിയയും നടക്കുന്നുണ്ട്. ഫൈന്‍ അടക്കേണ്ടുന്നത് ആ വാഹനത്തിന്റെ ഉടംസ്ഥാവകാശമുള്ള കമ്പനിയാണ്. ഒരു സ്പോണ്സറുടേ കീഴില്‍ നിന്നിട്ട് മറ്റൊരിടത്ത് പണിയെടുക്കുമ്പോള്‍ പിടിക്കപ്പെടുന്ന അതേ നടപടി ക്രമമാണ് ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ സങ്കുവേട്ടന് ദിര്‍ഹം 60,000/= ലാഭമായിരിക്കയാണ്. (പാര്‍ട്ടി എപ്പോഴാ നടത്തുക)
ഇതിനമപ്പുറം ഈ പോസ്റ്റിന് വന്ന കമന്റുകളും നിരീക്ഷണങ്ങളും യാധാര്ത്ഥ്യങ്ങള്ക്ക് നിരക്കുന്നതല്ല. സങ്കുവേട്ടന് പറഞ്ഞ കാര്യങ്ങള്‍ ഒരു അനുഭവ കുറിപ്പായി കരുതാം. അതില്‍ ആരേം വിമര്‍ശിച്ചും കണ്ടില്ല. പക്ഷേ ഇന്നത്തെ ദിനപത്രത്തില്‍ ഈ വിഷയത്തെ അറിയിക്കുന്ന തലവാചകം അടക്കം തെറ്റിദ്ധാരണാജനകമാണ്. യു.എ.യിലെ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിക്ക് വേണ്ടിയുള്ളതാണ്. തൊഴിലുടമക്ക് വേണ്ടിയുള്ളതല്ല. അങ്ങിനെയൊരു സംസ്കാരം പുലര്‍ത്തുന്ന ഈ നാട്ടിലെ നിയമങ്ങള്‍ നാം ഇവിടെ പ്രവാസം ജീവിതം നയിക്കുന്ന് നമ്മുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയും. ഈ പോസ്റ്റിന് വന്ന കമന്റുകള്‍ യു.എ.യില്‍ ഉള്ളവര്‍ മാത്രമല്ലല്ലോ വായിക്കുക. പുറത്ത് അങ്ങ് മലയാള രാജ്യത്ത് നില്ക്കുന്ന ഒരുവന് “അറബികള്‍ക്കും തീണ്ടികൂടായ്മ” എന്ന് വായിക്കുമ്പോള്‍ എന്ത് മനസ്സിലാക്കണം?
ഒടുക്കം പറഞ്ഞതു അച്ചരം പ്രതി ശെരി; അറ്റാക്കിങ് ഡ്രൈവിങ്ങ് എന്നതു മല്ലുവിനു അന്യം; ഇമ്മാതിരി മല്ലുവിനെ കിട്ടിയാല്‍ ലൈറ്റടിച്ചു ഒന്നു വിരട്ടിവിടുന്നതും ഇപ്പോല്‍ ഒരു ഹരമാ..അവന്റെ സ്റ്റീറിങ്ങ് പിടുത്തം തന്നെ പിശകാ... ഹോ രക്ഷപ്പെട്ടു വേര്‍ഡ്വെരി ഇല്ല.
സംഗതി കമന്റി കഴിഞ്ഞു വന്നപ്പോള്‍ “തറവാടിത്തമുള്ള” ഒരു കമന്റു കൂടി കണ്ടു. പിന്നെ 150 കിലോമീറ്ററില്‍ മാസം എത്ര റഡാര്‍ കിട്ടുന്നുണ്ട് തറവാടീ?
അഞ്ചല്‍കാരാ ,
ഞാന്‍ വിട്ടതുംക്കൂടി താങ്കള്‍ പൂരിപ്പിച്ചു ,
ഇവിടത്തെ ശീലങ്ങള്‍ ഇവിടുള്ളവര്ക്കേ അറിയൂ,
( ലിമിറ്റ് നൂറ്റി ഇരുപതാണെങ്കിലും , അബൂദാബിയില്‍ നൂറ്റി അറുപതിലേ റഡാറടിക്കൂ , :))
എന്റ്റെ മാക്സിമം സ്പീഡ് നൂറ്റി നാല്‍പ്പതാ , അതിനാല്‍ ഇതുവരെ അടിച്ചിട്ടില്ല :)
അഞ്ചല്‍ജീ,
ആ പറഞ്ഞത് കാര്യം. ഞാന്‍ ഒരു വെറും അനുഭവവും, പകുതി തമാശയും ആയി എഴുതിയതാണ്. അതൊരു തെറ്റായദിശയില് വായിക്കപ്പെട്ടു എന്ന് തോന്നിയതുമാണ്. ദിനപത്രം ഇപ്പോള്‍ കണ്ടപ്പോള്‍ ശരിക്കും പറഞ്ഞാല്‍ ഞെട്ടിപ്പോയി.
എന്റെ സംശയം വേറേ ആണ്. ഷാര്‍ജ്ജ സിറ്റിക്കുള്ളില്‍ ഒരു ടവര്‍ പണിയുന്ന കമ്പനി എങ്ങനെ അവിടെ തൊഴിളാളികളെ എത്തിക്കും? ഇന്നത്തെ സ്ഥിതിയില്‍ ഏതു നിമിഷവും കിട്ടാവുന്ന 5000, 10,000 മുക്കാലീഫയുടെ മുള്മുനയിലേ അവിടേക്ക് പണിക്കാരെ എത്തിക്കാന്‍ കഴിയൂ.
തറവ് ജീ,
താങ്കള്‍ പറഞ്ഞതും ശരിയാണ്. എങ്കിലും, ഞാന്‍ നിയമം തെറ്റിച്ചിട്ടില്ല. കാരണം ഈ വഴിയില്‍ വണ്ടി വരുന്നത് നിയമം മൂലം നിരോധിച്ചിട്ടില്ല. ഒരു സൈന്‍ ബോഡോ അറിയിപ്പോ വന്നതായി അറിവില്ല. വണ്ടിയുടെ മുല്‍ക്കിയില്‍ കമ്പനി പേരുണ്ട്. എന്റെ പേര് കമ്പനി ലൈസന്‍സിലുണ്ട്. എന്റെ ഡ്രൈ. ലൈന്‍സന്‍സ് വാലിഡ് ആണ്. വണ്ടിയിലിരിക്കുന്ന 7 പേര് എന്റെ കമ്പനിയുടെ അസ്സല് വിസക്കാരാണ്. അവര്‍ താമസിക്കുന്നത് ബുത്തീനയിലാണ്. ആ ഫ്ലാറ്റ് കമ്പനി പേരില്‍ സ്റ്റാഫ് അക്കോമഡേഷന്‍ എന്ന നിലയില്‍ നിയമപരമായി എടുത്തിട്ടുള്ളതാണ്. അതില്‍ 3 അതിവിശാലമായ മുറികളിലായി 15 പേര് താമസിക്കുന്നു. അതില്‍ തന്നെ രണ്ടു പേരെ വിസക്കാര്‍ അല്ലാത്തവര്‍ ഉള്ളൂ....
ഞാന്‍ മേല്‍ ചോദിച്ച ചോദ്യത്തിന് ആരെങ്കിലും ഉത്തരം പറയാമോ? ഷാര്‍ജ്ജ സിറ്റിയില്‍ എങ്ങനെ പണിക്കാരെ ഇറാക്കും എന്ന്?
ഓടോ: അഞ്ചല്‍ ജി, എന്റെ കമ്പനിക്ക് ആണ് 5000 അടിച്ചത്. പക്ഷേ അത് കൃത്യം എന്റെ നെഞ്ചിന്റെ ഇടതുവശത്തു തന്നെയാണ് കയറിയത്. കാരണം ഈ കമ്പനിയില്‍ ഞാന്‍ ഒരു ബാലചന്ദ്രമേനോന് ആണ്. കഥ തിരക്കഥ സംഭാഷണം ഗാനരചന സംഘട്ടനം നിര്‍മ്മാണം തുടങ്ങി സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്നതു വരെ അങ്ങേരാണല്ലോ? അതുപോലെ ഈ കമ്പനിയിലെ,പ്യൂണ്‍,ഡ്രൈവര്‍, സൈറ്റില്‍ ഹെല്‍പ്പര്‍,പീ.ആര്.ഓ തുടങ്ങി പ്രൊപ്രൈറ്റര്‍ വരെ ഞാനായിപ്പോയതിനാലാണ് എനിക്കും കിട്ടി മുക്കാലീഫ് എന്ന് പറയുന്നത്. അല്ലെങ്കില്‍ കമ്പനിക്ക് കിട്ടി മുക്കാലീഫ് എന്നേ പറയുമായിരുന്നുള്ളൂ.
ഇടിവാളിനു കൊടുക്കാന്‍ വച്ചിരുന്ന 5000 ദിര്‍ഹം (വെറും മൂന്ന് കൊല്ലം മുമ്പ് വാങ്ങിയ കടം)ഇനി മൂന്ന് മാസം കഴിഞ്ഞ് കൊടുക്കും അത്രതന്നെ!
രണ്ടു മൂന്നു ക്ലാരിഫിക്കേഷന്:
1. ലേബര്‍ അക്കോമഡേഷന്‍ മാറ്റാന്‍ വണ്ടി വഴിയില്‍ തടയാതെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുണ്ട്. അക്കോമഡേഷന്‍ എവിടെയെന്ന് ഡിക്ലയര്‍ ചെയ്യാന്‍ ലേബറര്‍ വിസ എടുത്ത കമ്പനികളോടെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. ബില്‍ഡിംഗ് ഉടമകളോട് അവര്‍ ആരുടെ പേരില്‍ ഫ്ലാറ്റ് കൊടുത്തു അത് ഫാമിലിയാണോ അല്ലയോ എന്ന് തെളിവു കാണിക്കല്‍ ഒക്കെ നടന്നു വരുന്നുണ്ട്. ഷാര്‍ജ പോലീസിനു റീച്ച് ഇല്ലാത്തത്ര വലിയ സ്ഥലമൊന്നും അല്ലാത്തതിനാല്‍ ബുദ്ധിമുട്ടില്ലാതെ തന്നെ ലേബര്‍ അക്കോമൊഡേഷനുകള് കണ്ടെത്തിയിട്ടുണ്ട്, അവിടെ നോട്ടീസ് ഒട്ടിച്ചിട്ടുണ്ട്, നോട്ടീസ് കാലയളവു തീരുന്നതിനും മുന്നേ തന്നെ അങ്ങോട്ടുള്ള പവര്‍ കണക്ഷനും വാട്ടറും കട്ട് ചെയ്ത് ആളുകളെ ഒഴിഞ്ഞു പോകാന്‍ പ്രേരിപ്പിക്കുന്നുണ്ട്, വെള്ളവും കറണ്ടും പോയാലും അത്തരം അക്കോമഡേഷനില്‍ കഴിയാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്ത് അകത്തിടുകയും ചെയ്യുന്നുണ്ട്.
ആ നിലയ്ക്ക് അല്‍ നാദയില്‍ ബസ്സ് തടഞ്ഞ് ഗര്‍ഭിണിയായ തൊഴിലാളി സ്ത്രീയെ നടന്നു പോകാന്‍ പോലീസ് ആവശ്യപ്പെട്ടതും (രണ്ടാഴ്ച മുന്നേയുള്ള ഗള്‍ഫ് ന്യൂസ് കാണുക) , സിറ്റിയില്‍ കയറുന്ന വാഹനങ്ങളില്‍ തൊഴിലാളികളുണ്ടോ എന്നു പരിശോദിച്ച് വിശദീകരണമില്ലാതെ ഫൈന്‍ അടിക്കുന്നതും (സങ്കു പറഞ്ഞതുപോലെ വര്‍ക്ക് സൈറ്റ് അവിടെയാണെന്ന് തെളിവു കാണിച്ചിട്ടും, ജോലി അവിടെയാണെന്ന് കെട്ടിട ഉടമ നേരിട്ടു വന്നു പറഞ്ഞിട്ടും ഫൈന്‍ കിട്ടി
ഒരുത്തന് ഇവിടെ കരഞ്ഞുകൊണ്ട് ഇരിപ്പുണ്ട്) അനാവശ്യവും ക്രൂരവുമായ നടപടി ആണ്. ഫലത്തില്‍ സംഭവിക്കുന്നത് സിറ്റിക്കുള്ളിലെ നിര്‍മ്മാണത്തൊഴിലാളികളെ എല്ലാം അതിര്ത്തിപ്പുറത്ത് ഇറക്കി വിടുകയും അവര്‍ ജാഥ പോലെ നടന്നു പോകുന്നതുമാണ്, രാവിലെ സോനാപ്പൂര്‍ ലേബര്‍ ക്യാമ്പിന്റെ വഴിയേ എമിറേറ്റ്സ് റോഡിലേക്ക് പോകുന്നവര്‍ക്കെല്ലാം ഒരുകയ്യില്‍ തീറ്റപ്പൊതിയും മറുകയ്യില്‍ ടൂള്‍ ബോക്സുകളുമായി എരിവെയിലില്‍ ജാഥപോലെ നടന്നു നീങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളെ കാണാം. അത് മനുഷ്യാവകാശലംഘനമാണെന്നു തന്നെ ഞാന്‍ കാണുന്നു.
2. മര്യാദക്കുള്ള ശമ്പളം, പരാതിപ്പെടാനുള്ള അവകാശം, മരുന്ന്, പാര്‍പ്പിടം എന്നിവ ഉറപ്പാക്കിയില്ലെങ്കില്‍ യു എന്‍ ഉപരോധം എര്‍പ്പെടുത്തുമെന്ന് ഭയങ്കരമായി ഭീഷണി വന്നപ്പോഴാണ് പരാതിപ്പെടാന്‍ ഒരു സംവിധാനം ഉണ്ടായത് ഇവിടെ. എന്നിട്ടും തൊഴിലാളികള്‍ക്ക് അത് പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെ എന്നു പറഞ്ഞുകൊടുക്കാന്‍ പോലും ഒരു കോഞ്ഞാട്ട ഇന്ത്യന്‍ അസോസിയേഷനും തയ്യാറായില്ലെന്നു മാത്രമല്ല, ഇക്കണ്ട പാവങ്ങളൊന്നും ഇന്ത്യക്കാരനേ അല്ലെന്ന മട്ടിലാണു കൊച്ചമ്മ-കൊച്ചപ്പന് ക്ലബ്ബുകളുടെ മട്ട്.
3. മിനിമം വേജസ് കൊടുപ്പിക്കാന്‍ ഇവിടെ നിയമമുണ്ട്, സര്‍ക്കാര്‍ ബാദ്ധ്യസ്ഥരുമാണ്, പക്ഷേ ഈ തൊഴിലാളികള്‍ ഏതു നാടിന്റെ പൌരന്മാരാണോ ആ എംബസിക്കാണു കൂടുതല്‍ ബാദ്ധ്യത (കാരണം ഇവര്‍ യൂ ഇ ഈ
പൌരന്മാരല്ല) . ഇന്ത്യന്‍ എംബസ്സിയിലോ കോണ്‍സുലേറ്റിലോ പോയാല്‍ ഈ തൊഴിലാളികളെ അവിടത്തെ സെക്യൂരിറ്റി ആട്ടിപ്പായിക്കുമെന്നല്ലാതെ ഒരു കാര്യവുമില്ല. അത് ഇന്ത്യ ഇവരോട് ചെയ്യുന്ന മനുഷ്യാവകാശ ലംഘനം.
പത്രസ്വാതന്ത്ര്യം അനുവദിക്കുക, ആജീവനാന്തം ഇവിടെ കഴിയുന്നവര്‍ക്ക് പൌരത്വം വേണമെങ്കില്‍ (വേണ്ടാത്തവരാവും ഇന്ത്യന്‍ പ്രവാസികളില്‍ കൂടുതലും എന്നു തോന്നുന്നു. എന്നു നാട്ടില്‍ പോകാം എന്ന ചിന്തയിലാണ് മിക്കവരും) കൊടുക്കുക, തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, തൊഴിലാളികള്‍ക്ക് പരാതിപ്പെടാന്‍ സംവിധാനം ഉണ്ടാക്കുക തുടങ്ങി പല ആവശ്യങ്ങളും ശക്തമായി അന്താരാഷ്ട്ര സംഘടനകള്‍ വച്ചിട്ടുണ്ട്, അതിന്റെ മാറ്റങ്ങള്‍ ഓരോന്നായി ദുബായില്‍ കണ്ടു വരുന്നുമുണ്ട്, കമ്യൂണിറ്റി പുരോഗമിക്കുന്നതിനനുസരിച്ച് വീക്ഷണത്തില്‍ വരുന്ന മാറ്റങ്ങളും ഇവിടെ കാണാനുണ്ട്. എന്നാല്‍
http://archive.gulfnews.com/articles/07/05/14/10125176.html ഇതുപോലെ ഉള്ള കാര്യങ്ങള്‍ വീണ്ടും മനുഷ്യാവകാശ പ്രശ്നം ഉണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. പഴയ കാലമല്ല, ലോകം സുതാര്യമാണ്.- പത്രറിപ്പോര്‍ട്ടില്‍ പങ്കെടുത്തിട്ടുള്ളവരാരരും ലേബറര്‍ മാര്‍ അല്ല .
വിചിത്രം.
ദേവാ, ബാച്ചികള്‍ക്ക് നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ ഗള്‍ഫ് ന്യൂസില്‍ വായിച്ചു. അതും വിചിത്രം എന്നു തോന്നി.
മറ്റൊരിടത്തു നിന്നും നോക്കുമ്പോള്‍ എല്ലാം ചിത്രം ചിത്രം, വിചിത്രമെന്നു തോന്നിയതാണോ? ആ?
സായിപ്പ് ബാച്ചികളുണ്ടോ അവിടെ? അവര്‍ക്കും ഇതു ബാധകമാണോ? കാട്ടറബി ബാച്ചികള്ക്കോ? ആരേലും എഴുതാമോ?
കൈതമുള്ളേ,
എനിക്കിത് ഒട്ടും തന്നെ ദഹിക്കുന്നില്ല. കേരളത്തില്‍ തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉള്ളതായി എനിക്ക് ഒട്ടും അറിവില്ല. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള ഒരു ജനത എന്നതാണ് കേരളത്തെ കുറിച്ചുള്ള എന്റെ അഭിമാനം.ആ മലയാളികള്‍ ഒക്കെ തന്നെയല്ലേ ഇങ്ങനെ സഹിക്കുന്നത് എന്ന് കേട്ടത് കൊണ്ടാണ് എനിക്കിത് ഒരു വറ്റ് പോലും ദഹിക്കാത്തത്.
ലോകത്തിലെ ഏറ്റവും മോശം കുറച്ച് ആളുകള്‍ താമസിക്കുന്നു എന്ന് ഞാന്‍ കരുതുന്ന ഇവിടെ ഒരു കെയര്‍ ഗിവര്‍ റോസമ്മ ഒരു അവധി ദിവസത്തെ അധിക കൂലി കൊടുത്തില്ല എന്നും പറഞ്ഞ് കൊടുത്ത കേസിനു കോടതി വഴി നഷ്ടപരീഹാരം അടക്കം വാങ്ങി കൊടുത്തു അവരുടെ സംഘടന. ചിലപ്പോഴൊക്കെ അറിവില്ലാത്ത ഫിലിപൈന്‍ കെയര്‍ ഗിവേഴേസ് ആക്രമിക്കപ്പെടാറുണ്ട്. പക്ഷേ അവര്‍ക്ക് വേണ്ടിയുള്ള സംഘടന വളരെ ശക്തമാണ്. ഇക്കാര്യം അവരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ മാത്രം മതി അവര്‍ ബാക്കി നോക്കി കൊള്ളും. തൊട്ടപ്പുറത്തു കിടക്കുന്ന അത്തരം ഒരു രാജ്യത്തിരുന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ പോലെയാണ് എനിക്ക്.
സങ്കൂജീ,
ഈ വിഷയം ബലദിയയിലുള്ള ഒരു മല്ലുവുമായി സംസാരിച്ചു. പരിഹാരം ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. തങ്കള്‍ മറുപടി കമന്റില്‍ പറഞ്ഞത് ശരിയാണെങ്കില്‍, അതായത്:
1. താങ്കള്‍ സിറ്റിയില്‍ നിന്നും ആളെ എടുക്കുകയോ ഇറക്കുകയോ ചെയ്തിട്ടില്ലങ്കില്‍,
2. താങ്കളുടെ വാഹനത്തില്‍ നിന്നും താങ്കളുടെ കമ്പനിയുടെ സ്പോണ്സര് ഷിപ്പിലല്ലാത്ത ആളെ പിടികൂടിയിട്ടില്ലാ എങ്കില്‍,
താങ്കള്‍ക്ക് പിഴ വിധിച്ചത് നിയമവിരുധമാണ്. ബലദിയയില്‍ താങ്കള്‍ക്ക് പരാതിപെടാം. പരിഹാരം ഉണ്ടാകും.
ഷാര്‍ജയില്‍ സായിപ്പു കമ്യൂണിറ്റി കുറവാണു ഏവൂരാനേ, ഷാര്‍ജയില്‍ താമസിക്കുന്ന സായിപ്പന്മാരെ ആരെയും അറിയുകയുമില്ല.
ദുബായില്‍ ഒരുപാടു വെള്ളക്കാരുണ്ട്. നിയമങ്ങള്‍ എതാണ്ട് എല്ലാവര്ക്കും തുല്യവുമാണ്, പക്ഷേ ഈ ബാച്ചി നിയമം അവരെ ബാധിച്ചിട്ടില്ലെന്നാണ് അറിവ്. ഇന്ത്യക്കാരനും പഠാണിയുമാണു നോട്ടീസു കിട്ടിയവരായി എനിക്കറിയാവുന്നവര്. എന്റെ കൂടെയുള്ള മൂന്നാലു വെള്ളക്കാര്‍ കുടുമ്മക്കാരാണ്, അതുല്യേടെ ശര്‍മ്മാജി വര്‍ക്ക് ചെയ്യുന്ന സെക്ഷനില്‍ ഒരു കോളിന് ഉണ്ട് ബ്രിട്ടന് കാരന്, ലയാള് ക്രോണി ആണ്, ഫാമിലി സമുച്ചയങ്ങളിലൊന്നിലാണു താമസം. ആരും ഉച്ചാടനം ചെയ്തിട്ടില്ല ലവനെ ഇതുവരെ. ചെയ്യുമെന്നും തോന്നുന്നില്ല, അവന്റെ എംബസ്സി കൊല വിളിക്കും. വീടില്ലാത്ത ദുബായി അറബികള്‍ക്ക് സര്‍ക്കാര്‍ വീടു വച്ചു കൊടുക്കും . വഴിയില്‍ കുത്തിയിരിക്കുന്ന ദരിദ്രന് അറബിയെ ദുബായില്‍ കണ്ടാല്‍ വേറേതോ എമിറേറ്റില്‍ നിന്നും വന്നതാവാനാണു സാദ്ധ്യത.
പിന്നെ സിറ്റിയിലെ ടവറുകളുടെ പണിക്കു ആളെ ഇറക്കുന്നത്:
ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധമായി പീഡിപ്പിക്കപെട്ടു എന്ന് കണ്ടാല്‍ മുക്കാലിഫയും ചുരുട്ടി ഫൈന്‍ അടക്കാന്‍ പോകുന്നതിനു മുമ്പ് ബന്ധപെട്ട ഓഫീസില്‍ ചെന്ന് പരാതിപെട്ടാല്‍ തിരിച്ചറിഞ്ഞ് പരിഹാരം ലഭിക്കുമെന്നാണ് എന്റെ അനുഭവം.
ഏതെങ്കിലും തരത്തിലുള്ള നിയമകുരുക്കില്‍ മനപൂര്‍വ്വം ആരെങ്കിലും കെണിച്ചാല് അവരുമായി റോഡിലോ, ഓഫീസിലോ അതുമല്ലെങ്കില്‍ സൈറ്റിലോ വെച്ച് തര്‍ക്കിക്കാതെ കിട്ടിയ പേപ്പറും നമ്മുടെ നിരപരാതിത്വം തെളിയിക്കാന്‍ കഴിയുന്ന പേപ്പറുമായി ബന്ധപെട്ട ഓഫീസില്‍ ധൈര്യമായി കയറിചെന്ന് നമ്മുക്ക് വേണ്ടി സ്വയം വാദിച്ച് നീതി നേടിയെടുക്കാന്‍ ഈ നാട്ടില്‍ ഒരു വിഷമവും ഇല്ല. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി പിന്നെ പേപ്പട്ടിയെ തല്ലികൊല്ലുന്ന നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഏര്‍പ്പാട് ഈ നാട്ടിലിന്നുമന്യമാണ്. ഓര്‍ക്കുക- നമ്മള് തെറ്റുകാരായിരിക്കരുത്!.
ഏവൂരാന്ജീ,
ഈ നാട് “തൊട്ടു കൂടാത്തവര്‍, തീണ്ടി കൂടാത്തവര്‍, ദ്രിഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍” എന്ന വിധത്തിലാണെന്ന് ധരിക്കണ്ട. ഒറ്റപ്പെട്ട ചില സംഗതികള്‍ നടക്കുന്നുണ്ടാകാം. അത് തികച്ചും ഒറ്റപെട്ടവതന്നെയാണ്.
തൊഴിലാളികളുടെ നന്മക്കായി ഈ നാട്ടിലെ ഭരണാധികാരികള്‍ അനുവര്‍ത്തിച്ചു വരുന്ന നയങ്ങള്‍ പ്രശംസനീയം തന്നെയാണ്. പിന്നെ ഇവിടുത്തെ നിയമങ്ങള്‍ക്കും നീതിനിര്‍വഹണത്തിനും ഒരു ഏകീക്രിത സ്വഭാവം ഉണ്ടായിട്ട് 35 വര്‍ഷങ്ങളേ ആയിട്ടുള്ളു. തിരുത്തപ്പെടലുകള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഇവിടുത്തെ നീതി വ്യവസ്ത ഈ നാട്ടില്‍ അന്നന്നത്തെ അപ്പം തിരയുന്ന ലോകത്തിലെ ഏകദേശം 120 രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഒരു വിധം പൊരുത്ത പെട്ടു പോകാന്‍ കഴിയുന്ന തരത്തിലുള്ളത് തന്നെയാണ്. മറ്റു ദേശക്കാരെ ജാതിയും മതവും വര്‍ണ്ണവും മറന്ന്, യൂ.ഏ.യീ. പൌരന്മാര് ഉള്കൊള്ളുന്നതു പോലെ ലോകത്ത് മറ്റൊരു ജനതയും സഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
മലയാളിക്ക് മലയാള മണ്ണ് വിട്ടാല്‍ ഈ നാട് സ്വന്തം നാടിന് തുല്യമാണ്. നിയവിധേയമാണ് അവന്റെ ജീവിതമെങ്കില്‍ ആരും ഇവിടെ അവനെ ഉപദ്രവിക്കുന്നില്ല. അവന് അവന്റെ ഭാഗധേയം സ്വയം നിര്‍ണ്ണയിക്കാം. കള്ളനാണയങ്ങളും തട്ടിപ്പികളും വെട്ടിപ്പികളും ഒന്നുമില്ലന്നല്ല. മറ്റേതൊരു നാട്ടിനേയും തട്ടിച്ചുനോക്കുമ്പോള്‍ ഈ മണ്ണില്‍ അത് തുലോം കുറവാണ് തന്നെ.
ദേവാജീയോടും:
“....സങ്കു പറഞ്ഞതുപോലെ വര്‍ക്ക് സൈറ്റ് അവിടെയാണെന്ന് തെളിവു കാണിച്ചിട്ടും, ജോലി അവിടെയാണെന്ന് കെട്ടിട ഉടമ നേരിട്ടു വന്നു പറഞ്ഞിട്ടും ഫൈന്‍ കിട്ടി
ഒരുത്തന് ഇവിടെ കരഞ്ഞുകൊണ്ട് ഇരിപ്പുണ്ട്”
ഇവിടെ കരയുന്നത് ദേവനാണെങ്കില്‍ താങ്കളും കരയുകയല്ല വേണ്ടത്. അതല്ലാ താങ്കളുടെ സുഹ്രുത്താണെങ്കില് അദ്ദേഹത്തോടും കരയാതെയിരിക്കാന്‍ പറയൂ. എന്നിട്ട് എഴുതികിട്ടിയ വാറോലയുമായി മുനിസിപാലിറ്റിയില്‍ ചെന്നിട്ട് ബന്ധപെട്ട അധികാരിയോട് താങ്കളുടെ ശരികള്‍ ബോധിപ്പിച്ചിട്ട് നീതി തേടൂ.
ആരെങ്കിലും എവിടെയെങ്കിലും വെച്ച് ഏതെങ്കിലും തരത്തിലുള്ള “മുഖാലിഫ” എഴുതി തന്നാല്‍ ആ വാറോലക്ക് എതിര് വാക്കില്ല എന്ന് കരുതി ഫൈനടക്കാന്‍ ക്യൂ നില്ക്കുന്നിടത്താണ് നമ്മുക്ക് തെറ്റുന്നത്. ആദ്യം നമ്മുടെ നിരപരാധിത്വം ബന്ധപെട്ടവരെ അറിയിക്കുക. ഒരു തരത്തിലും ഈ നാട്ടില്‍ നീതി നിഷേധിക്കപ്പെടുകയില്ല.
അഞ്ചല്ക്കാരന് ജീ,
അയാള്‍ മിണ്ടാതെ പോന്നില്ല. വക്കീല്‍ മുഖാന്തിരം തന്നെ എഴുത്തും കുത്തും. ഇതുവരെ മേല്‍ നടപടിയൊന്നും ആകാഞ്ഞതുകൊണ്ടും ഒഫീഷ്യല്‍ മറുപടി ഒന്നും കിട്ടഞ്ഞതുകൊണ്ടും ഇവിടെ പറഞില്ലെയുള്ളു. ഫൈന്‍ അടച്ച ശേഷമേ പ്രൊട്ടസ്റ്റ് അന്നുവദിക്കൂ, അതുകൊണ്ട് പണം കെട്ടാതെ (സങ്കുവിനും) നിവൃത്തിയില്ല. അയാള്‍ക്ക് കാശു വല്ലതും മടക്കി കിട്ടിയാല്‍ തീര്‍ച്ചയായും ഇവിടെ പറയാം
സണ്കുവിന്റെ എഴുത്തില്‍ ആ സണ്‍കു ടച്ച് ശരിക്കും ഫീല്‍ ചെയ്തു :)
അഞ്ചല്‍കാരന്റെ വിശദീകരണങ്ങള്‍ നന്നായി. തെറ്റിദ്ധാരണകള്‍ മാറാന്‍ സഹായിച്ചു.
നമ്മുടെ പ്രവാസികാര്യ വകുപ്പൊന്നും ഇതറിയുന്നില്ലേ എന്ന ചോദ്യം, ഇതെങ്ങോട്ടാ പോകുന്നതെന്ന പിടിയില്ലാത്തതിനാല്‍ പ്രസക്തമല്ലായിരിക്കാം.
തന്നെയുമല്ല, മന്ത്രി മലയാളിയാണെന്നു വെച്ച്, വകുപ്പിനു മലയാളം വായിക്കാനറിയണം എന്നു വരുന്നില്ലല്ലോ?
അതില്‍ 3 അതിവിശാലമായ മുറികളിലായി 15 പേര് താമസിക്കുന്നു. അതില്‍ തന്നെ രണ്ടു പേരെ വിസക്കാര്‍ അല്ലാത്തവര്‍ ഉള്ളൂ....
ആ ഒരു വരിയാണു് എനിക്ക് കൂടുതല്‍ കണ്ഫ്യൂഷനുണ്ടാക്കുന്നതു്.
ഒരു മുറിയില്‍ അഞ്ചു പേരെന്നതു വായിച്ചിട്ട് ജഡ്ജ്മെന്റലാകാന് കിണഞ്ഞു ശ്രമിക്കുകയാണു്. വലിയ മുട്ടന്‍ മുറിയായിരിക്കട്ടെ, അതു്.
ശമ്പളം കൊടുക്കാത്ത കമ്പനികളില്‍ ഭൂരിഭാഗവും കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടവയാണ്. അതില്‍തന്നെ സിംഹഭാഗവും ചെറുകിട കമ്പനികളാണ് , ഇത്തരത്തിലുള്ള കമ്പനികളില്‍ തൊണ്ണൂറ് ശതമാനവും ഇന്‍ഡ്യന്‍ കമ്പനികളും!.
തൊഴില്‍മേഖലയിലെ പരാതികള്‍ക്ക് വേണ്ടി ഈയിടെയൊന്നുമല്ല ഒരു ഡിപ്പര്ട്ട്മെന്റുണ്ടയത്.പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പെ തൊഴില്‍ കോടതിയില്‍ പോയ ആളാണ് ഞാന്‍. ഇവിടെ പരാതികൊടുക്കാന്‍ ഒരു വകീലിന്റേയും ആവശ്യവുമില്ല. ഏതെങ്കിലും റ്റൈപ്പിങ്ങ് സെന്ററില്‍ പോയി റ്റൈപ് ചെയ്ത് നേരെ കൊണ്ടുപോയികൊടുക്കാവുന്നതാണ്. അറബിയിലും ഇംഗ്ലീഷിലും റ്റൈപ് ചെയ്യണമെന്നു മാത്രം. ഇവിടത്തെ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് പ്രാധാന്യും കൊടുത്തുള്ളവയാണ്. ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലും നമുക്ക് ധൈര്യമായി കയറിച്ചെല്ലാം. എത്ര വലിയ പോലീസുദ്യോഗസ്തന്റെയടുത്തും നമുക്ക് ചെല്ലാം ആരും തടയില്ല.
റോഡില്‍ യാത്രചെയ്യുമ്പൊള് നിങ്ങളുടെ കാറിന്റെ ടയര്‍ പഞ്ച്ചറായാല് പോലിസു അവിടെ വന്ന് നിന്ന് സഹായിക്കും. നിങ്ങളുടെ വണ്ടി റോടില്‍ നിന്നുപോയാല്‍ അവര്‍ തള്ളിത്തരും.ഒരപകടമുണ്ടായാല്‍ , പോലീസെത്തുന്നതിനു മുമ്പെ ഇവിടത്തെ അറബികള്‍ സംഭവസ്തലത്തുണ്ടെകില് അവരുടെ യാത്ര നിര്‍ത്തി നിങ്ങളെ സഹായിക്കും.
നിങ്ങളുടെ കാര്‍ ഒരറബിയുടെ കാറിലിടിച്ചു എന്നിരിക്കട്ടെ , അവരാദ്യം ചോദിക്കുക ഒന്നും പറ്റിയില്ലല്ലൊ , പിന്നെ സലാം പറഞ്ഞ് പോലീസിനെ വിളിക്കും ( നിങ്ങള്‍ക്കും വിളിക്കാം) , ആരുടെ തെറ്റാണെന്ന് വിലയിരുത്തലിനു ശേഷം അവര്‍ തെറ്റ് ചെയ്തകാറിന് ഒരു കളറിലുള്ള പേപ്പറും , മറ്റയാള്‍ക്ക് വേറെ പേപ്പറും തരും , ഇന്സൂറന്സ്ന്റ്റെ ക്ലൈം പെട്ടെന്നു നടക്കും , ഇനി എന്തെങ്കിലും പ്രശ്നം നിങ്ങള്ക്കുണ്ടാകുകയാണെങ്കില് , പോലീസിന്റെ മുദീറിനെ കാണാം.
നേരെ വാ നേരെ പോ എന്നുള്ളവര്‍ക്ക് ഇവിടം നമ്മുടെ നാട്ടിനേക്കാള്‍ എത്രയോ സുഖമാണെന്ന അഭിപ്രായക്കാരനനണ് ഞാന്‍. ഒരു സ്വര്‍ഗ്ഗ രാജ്യമൊന്നുമല്ലെങ്കിലും എത്രയോ ഭേദം.ഇവിടെ പ്രശന്മില്ല എന്നു ഞാന്‍ പറയുന്നില്ല ഉണ്ട് പക്ഷെ അതിനു പരിഹാരങ്ങളും ഉണ്ട് നാം അറിഞ്ഞിരിക്കണമെന്നു മാത്രം!.
ഞാന്‍ താംസിക്കുന്ന് സ്ഥലത്തുനിന്നും ദുബായിലേക്ക് ഏകദേശം നാൽപ്പ്തു കിലോമീറ്റര്ദൂരമുണ്ട് , യാത്രക്കുള്ളാ സമയം ഇരു പത് മിനിട്ട്. ഇന്നലെ വൈകീട്ട് ആറിന് വണ്ടിയില്‍ കയറിയ ഞാന്‍ ദുബായിലെത്തിയത് ഒമ്പത് മുപ്പതിന് , മൂന്നര മണിക്കൂര്‍! , ട്രാഫിക്കിനുള്ള കാരണം , റൈല്‍വേ നിര്‍മാണം നടക്കുന്നതിനാല്‍ , മിക്ക സ്ഥലത്തും റോഡ് വീതി ചുരിക്കിയിട്ടുണ്ട്. ഇതു തീരുന്നതു വരെ ഇതുതന്നെ അവസ്ഥ.
ട്രാഫിക്കുണ്ടാക്കുന്നതില് മുഖ്യ പങ്കു വഹിക്കുന്നത് , തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹങ്ങളാണ്, അങ്ങിനെ ഇരിക്കെ , ട്രാഫിക് കുറക്കാന്‍ വേണ്ടി അത്തരം വണ്ടികള്‍ സിറ്റിയില്‍ പ്രവേശിക്കാതെ , തൊഴിലാളികളെ പുറത്തിറക്കണം എന്ന നിയമം കൊണ്ടുവരുമ്പോള്‍ എന്ന് തീരുമാനിക്കുന്നതില്‍ എന്തതണ് തെറ്റ്?
ഒരു നിയമം കൊണ്ടു വരുമ്പൊള്‍ അതിന്റെ കഷ്ടവശം അനുഭവിക്കേണ്ടി വരുന്ന ഒരു വിഭാഗമുണ്ട് , ദൌര്‍ഭാഗ്യ വശാല്‍ ഇവിടെ അതു തൊഴിലാളികളായിപ്പോയി.
ഇവിടത്തെ നിയമങ്ങളുടെയും മറ്റും കാര്യമവിടെ കിടക്കട്ടെ , നമ്മുടെ കോണ്‍സുലേറ്റിന്റെ കാര്യം പറയൂ ഇവിടത്തെ കാര്യമറിയാത്തവരോട്!
ഇത്രയും വ്ര്ത്തികെട്ട രീതിയില്‍ മനുഷ്യരൊട് പെരുമാറുന്ന ഒരു വര്‍ഗ്ഗം ലോകത്തെവിറ്റെയുമുണ്ടാകില്ല. ഒരു ദിവസം അവിടെ ചെന്നു നില്ക്കൂ എന്നിട്ട് പരയൂ മറ്റുള്ലവരുടെ കുറ്റങ്ങളും കുറവുകളും.
നാട്ടില്‍ നിന്നും റിക്രൂട്ട് മെന്റ് കഴിഞ്ഞ് , എയര്‍ പോര്‍ട്ടിലെ ഇറങ്ങുമ്പോള്‍ പേരെഴുതി ക്കാട്ടി നേരെ കമ്പനി യിലേക്ക് കൊണ്ടുപോയ ഒരു സുഹ്ര്ത്തുണ്ടെനിക്ക് , ആറു വര്ഷമായിവിടെ വന്നിട്ട് ,
ഗള്‍ഫ് ന്യൂസിലെ ചില വാര്‍ത്തകള്‍ വായിച്ചെന്നെ വിളിച്ച് നമ്മുടെ നാട്ടുകാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് പറയും , അവന്റെ താമസസ്ഥലത്തുനിന്നും കമ്പനിയിലേക്കും പിന്നെ തിരിച്ചുമാണ് യാത്ര , പിന്നെ വല്ലപ്പോഴും മാളിലും ഒന്നു കറങ്ങും. അത്തരം ആളുകളുടെ അഭിപ്രായങ്ങള്‍ കേട്ട് ഇതാണ് ദുബായി എന്നു വിലയിരുത്തരുതെ സോദരെ!
ഞാന്‍ മനസ്സിലാക്കിയിടത്തോളം നമ്മള് മാരേണ്ടിയിരിക്കുന്നു , അറിയേണ്ടിയിരിക്കുന്നു , ഇവിടെത്തെ നിയമങ്ങളെ , കിട്ടേണ്ട മാര്‍ഗ്ഗങ്ങളെ , എല്ലാം , അതിനു പക്ഷെ തുടക്കമിടേണ്ടത് നമ്മുടെ സര്‍ക്കാരാണ് , അതുകൊന്റുതന്നെ , അതു നടക്കാനും പോകുന്നില്ല.
evuraan said...
അതില്‍ 3 അതിവിശാലമായ മുറികളിലായി 15 പേര് താമസിക്കുന്നു. അതില്‍ തന്നെ രണ്ടു പേരെ വിസക്കാര്‍ അല്ലാത്തവര്‍ ഉള്ളൂ....
ആ ഒരു വരിയാണു് എനിക്ക് കൂടുതല്‍ കണ്ഫ്യൂഷനുണ്ടാക്കുന്നതു്.
15 പേര് എന്നത് എനിക്ക്കും കണ്ഫ്യൂഷന് ഉണ്ടാക്കുന്നു - എന്തേ എണ്ണം ഇത്രയും കുറഞ്ഞുപോയെന്ന് ആലോചിച്ച്!!!
ഒരു ഇടത്തരം വലിപ്പമുള്ള റൂമില്‍ തന്നെ ഇരുനിലക്കട്ടിലുകളിലായി എട്ടുപേര്‍ വീതം താമസിക്കുമ്പോള്‍ മൂന്ന് വിശാലമായ റൂമില്‍ 15 പേര് വളരെ കുറവാണ്.
പാവപ്പെട്ട തൊഴിലാളികള്‍ ഇവിടെ വളരെയധികം കഷ്ട്ടപ്പെടുന്നുണ്ട്... വളരെ സത്യം... അതിന്റെ മുഖ്യകാരണക്കാര്‍ പുറം നാട്ടുകാരാണെന്നതാണ് സത്യം - കാരണം, വിസക്ക് ഒരുപാട് കാശ് വാങ്ങി പാവപ്പെട്ട തൊഴിലാളികളെ ഇവിടെ എത്തിച്ച് അവര്‍ക്ക് വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ നല്‍കാതെ അവരെ അനാഥത്തിലേക്ക് തള്ളി വിടുന്നവര്‍ വിദേശിയരായ ഏജന്റുമാര്‍ തന്നേയാണ്. പിന്നീട് വിസയും പാസ്സ്പോര്ട്ടും ഒന്നും ഇല്ലാതെ നിയമവിരുദ്ധ താമസക്കാരായി മാറേണ്ടി വരുന്ന ഈ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇവിടുത്തെ നിയമപരമായ പരിരക്ഷകള്‍ക്ക് അര്‍ഹരല്ലാതെ വരുന്നു. ഇവിടെ വിസ അടിക്കുമ്പോള്‍ ഒരോ തൊഴിലാളിയുടെ പേരിലും തൊഴില്‍ദാതാവ് 3000 ദിര്‍ഹംസ് സെക്യൂരിറ്റ് ഡെപ്പോസിറ്റ് കെട്ടിവെക്കണമെന്നാണ് നിയമം, അത് കമ്പനി പാപ്പരാവുകയോ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയില്‍ തൊഴിലാളിയുടെ യാത്രപരമായും മറ്റുമുള്ള ചിലവുകള്‍ക്കുള്ള തുക എന്ന നിലയ്ക്കാണ് - അത് കെട്ടി വെക്കേണ്ടത് തൊഴില്‍ദാതാവുമാണ്... പക്ഷെ സംഭവിക്കുന്നത്, ആ സംഖ്യ തൊഴിലാളിയുടെ കയ്യില്‍ നിന്നും ഈടാക്കുകയാണ് ചില കമ്പനികളെങ്കിലും ചെയ്യുന്നത്, അതില്‍ മുമ്പന്മാര് ഇന്ത്യാഉപഖണ്ഢവാസികളായ ‘മൊതലാളി’മാര്‍ തന്നേയാണ് - ഇതിനെല്ലാം പുറമെ, യാഥര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ എങ്ങിനെയെങ്കിലും ഒന്നിവിടെ എത്തിപ്പെട്ടാല്‍ മതിയെന്ന് കരുതി വരുന്നവരും.
വിസപുതുക്കാതെ അനധികൃത കുടിയേറ്റക്കാര്‍ അധികരിച്ച് ഇവിടെ അസന്തുലിതാവസ്ത്ഥ സൃഷ്ടിക്കപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങിനെ!!!
പിന്നെ എവിടേയുമെന്ന പോലെ തോന്നുമ്പോലെ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എവിടേയും കാണുമല്ലോ - തീര്‍ച്ചയായും അതിവിടേയും കാണും! ആരും അവരെ പറ്റി പരാതി പറായാത്തിടത്തോളം അവര്‍ സ്വൈരവിഹാരം നടത്തുകയും ചെയ്യും - അത് അധികാരികളുടെ ശ്രദ്ധയില്‍പെടുമ്പോള്‍ ശക്തമായ നടപടികള്‍ എടുക്കുന്നുണ്ട് എന്നതിന് ചൂണ്ടിക്കാണിക്കാന്‍ ഒരുപാട് സംഭവങ്ങള്‍ ഉണ്ട്.
അഞ്ചല്‍കാരനും തറവാടിയും കാര്യങ്ങള്‍ വളരെ നന്നായി തന്നെ പറഞ്ഞിരിക്കുന്നു. തന്നെ പറഞ്ഞിരിക്കുന്നു.
ഏവൂര്‍ജീ,
ഒരു റൂമില്‍ 5 പേര് ഇവിടെ റോയല്‍ അക്കോമഡേഷന്‍ ആണ്. പ്രത്യേകിച്ചും ലേബെഴ്സ് അക്കോമ്മഡേഷന്‍ ആകുമ്പോള്‍. 5 കൊല്ലം മുമ്പ് 12000 ദിര്‍ഹം വാര്‍ഷിക വാടക ഉണ്ടായിരുന്ന അതേ ഫ്ലാറ്റിന് ഇപ്പോള്‍ കൊടുക്കുന്നത് 55000 ആണ്. 15 പേര് എന്നത് 30 പേര് ആക്കിയാലേ കമ്പനിക്ക് നിലനില്‍പ്പ് ഉണ്ടാകുകയുള്ളൂ. 30 പേര് ആയാലും ഇവിടെ ഞങ്ങളെ സംബന്ധിച്ച് പണിക്കാര് മുറുമുറുപ്പ് കാണിക്കില്ല കാരണം ഒരു റൂമില്‍ 10 പേര് ഇവിടെ ഇന്നത്തെ കണ്ടീഷനില്‍ ഒരു ഞെട്ടല്‍ ഉളവാക്കുന്ന സംഗതി അല്ല.
ഷാര്‍ജ്ജയില്‍ ലേബര്‍ റൂമുകളെല്ലാം എയര്‍പ്പോര്‍ട്ട് റോഡില്‍ ഷാര്‍ജജ സിമന്റ് ഫാക്ടറിക്ക് പിന്നില്‍ സജ എന്ന സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അവിടെ ഞങ്ങള്‍ക്ക് അഞ്ചിലധികം ലേബര്‍ അക്കോമഡേഷനുകളുടെ വര്‍ക്ക് ഉണ്ട്. 20 റൂമുള്ള ഒരു സെറ്റ് വാടകയ്ക്ക് പോയത് -അതിന്റെ അര്‍ബാബ് (മുതലാളി) പറഞ്ഞത് 3.5 ലക്ഷത്തിനാണ്. എന്നിട്ട് പണികള്‍ മുഴുവനാകുന്നതിനു മുമ്പേ അവിടെ താമസക്കര്‍ വന്നു തുടങ്ങി.
നോക്കിയപ്പോള്‍ ഒരു മലയാളി മുതളാളിയുടെ കമ്പന്നി ആണ്. ഒരു റൂമില്‍ 5 ഡബിള്‍ കോട്ട് കട്ടില്. അതില്‍ നാലെണ്ണം ചുമരിനോട് ചേര്‍ന്നും ഒന്ന് നടുവിലും. അതായത് ഒരു റൂമില്‍ 10 പേര്. അങ്ങനെ മൊത്തം 200 പേര്. കിച്ചണിന്റെ എണ്ണം 6. ടോയ് ലറ്റ് കം ബാത്ത് റൂം എണ്ണം 6. എങ്ങനെ അഡ്ജസ്റ്റ് ചെയ്യും? അവസാനം 20 ബാത്രൂം ഒറ്റദിവസം കൊണ്ട് പണിതു. രണ്ടു പഴയ കണ്ടെയ്നര്‍ കൊണ്ടു വന്ന് കോമ്പൌണ്ടില്‍ ഇട്ടു. അത് ആണ് പുതിയ കിച്ചണ്‍. എല്ലാവരും രാവിലെ അഞ്ചു മണിക്ക് ഡ്യൂട്ടിക്ക് പോകണം.
ഏവൂര്‍ ജീ,
ദുബായില്‍ ബെഡ്സ്പെയിസ് എന്ന് പറഞ്ഞാല്‍ ബെഡ് സ്പെയിസ് തന്നെ ആയി മാറി. അതായത് ഒരു കട്ടിലില്‍ രണ്ടു പേര്. പായ എടുത്ത് റ മറച്ചിട്ടപോലെ ആക്കി കിടക്കും. ഇത് നടക്കുന്ന യാഥാര്‍ത്ഥ്യമാണ്. അതിനും കൊടുക്കണം 35ഒ ദിര്‍ഹം. ഈയിടെ ഗള്‍ഫ് ന്യൂസില്‍ ഉണ്ടായിരുന്നു. കാറില്‍ കിടന്നുറങ്ങുന്നവരെ പറ്റി. കുളി കാര്യാദികള്‍ക്ക് മാത്രം ‘കംഫര്‍ട്ട് സ്റ്റേഷന്‘ നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ഗെഡികള്‍ ഉണ്ട്. ചാര്‍ജ്ജ് 75 ദിര്‍ഹം / മാസം. കാറില്‍ ഉറങ്ങി രാവിലെ ഇവിടേ പോയി ഡ്രെസ്സ് ചെയ്ത് ജോലിക്ക് പോകുന്നവര്‍ ഉണ്ട്.
-അഞ്ചല്‍ജീ,
കാശ് അടക്കാന്‍ പോകുന്നില്ല. അറബി ഈജിപ്തിലാണ്. അയാള്‍ വന്നാല്‍ പരിഹാരം ഉണ്ടാക്കി തരും. ഈ മാസം അവസാനമേ വരൂ.
എവൂര്ജീ,
ഗള്‍ഫിലുള്ള പ്രവാസികളില്‍ ഒരു ചെറിയ ശതമാനം മാത്രമേ ബ്ലോഗേര്‍സ് ഉള്‍പ്പെടുന്ന മധ്യവര്‍ഗ്ഗ ക്ലാസില്‍ വരൂ. ഭൂരിഭാഗവും സാദാ ലേബേറ്സ്, കടകളില്‍ ജോലി ചെയ്യുന്നവര്‍ ഒക്കെയാണ്. അവരുടെ ജീവിതവും അനുഭവവും ഒന്നും നിങ്ങളാരും കണ്ടിട്ടില്ല. ഒരു റൂമില്‍ അഞ്ചുപേര്‍ എന്നത് കേട്ട് ഏവൂര്‍ജി ഞെട്ടുമ്പോള്‍ ഞെട്ടുന്നത് ഞങ്ങളാണ്. മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഗള്‍ഫ് ചിത്രങ്ങള്‍ മുഴുവന്‍ മാളുകളിലെ ഫാമിലി മല്ലുകളോട് ‘5നും7 നും ഇടയ്ക്കുള്ള സംഖ്യ’ റ്റൈപ്പ് ചോദ്യവും, അതിനു ക്ലൂവും കൊടുക്കുന്ന തരം ക്രീമിലെയര്‍ ആളുകളെയാണ്. (അല്പം മാറ്റമുണ്ടെന്ന് സമ്മതിക്കാം)
പിന്നെ, അറബികളെപ്പോലെ സഹിഷ്ണുതയുള്ള ഒരു വര്‍ഗ്ഗം വേറെ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം, എത്രയോ തവണ ഞാന്‍ കണ്ടിട്ടുണ്ട് ലേബറിലും എമിഗ്രേഷനിലും ഒക്കെ ക്യൂവില്‍ നില്ക്കുന്ന യൂയേയീ പൌരന്മാരെ! അവര്‍ക്കു മുന്നില്‍ എത്രയോ മലയാളികളും മറ്റുള്ളവരും നില്ക്കുന്നു. അവര്‍ ഇടയില്‍ കയറാനോ മറ്റോ ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവര്‍ക്കു വേണ്ടി എവിടേയും സെപ്പറേറ്റ് ക്യൂ വേണ്ടതാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എന്നാല്‍ കേരളത്തിലാണ് ഇതെങ്കിലോ? നമ്മുടേ നാട്ടില്‍ പറമ്പുവേലയ്ക്ക് വരുന്ന തമിഴന്മാരെ പോലും നമ്മള് വിളിക്കുന്ന ‘എഡേയ് അണ്ണാച്ചീ,’ വിളിയില്‍ ഇല്ലേ പെര്‍മനന്റായ ഒരു ധാര്‍ഷ്ട്യം?
ക്യൂ നില്‍ക്കുന്നത് സഹിഷ്ണുതയാണോ?
നാട്ടിലൊഴിച്ച് ബാക്കി എല്ലായിടത്തും,(എന്തിന് , ഇവടെ വരെ) ക്യൂ ക്യൂ ആണ്. ഫസ്സ്റ്റ് വന്നവന് ഫസ്റ്റ് സെറ്വ്ഡ്.
ദുബായ് കേട്ടും കണ്ടും അറിഞ്ഞിടത്തോളം നല്ല സ്ഥലാണ്. കാലത്തിനനുസരിച്ച് മാറാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കുന്നു. അറബി നാടുകളേക്കൂറിച്ച് ഭയങ്കര തെറ്റിദ്ധാരണയാണ് ചിലര്‍ക്ക്. അറബി എന്നു കേട്ടാല്‍ കൈ വട്ടും തല വെട്ടും എന്നൊക്കെ. യു എ ഇ മൊത്തമായും മാറുന്നു എന്നാണ് എന്റെ അറിവ്. പക്ഷേ കുവൈറ്റും സൌദിയുമൊക്കെ പിന്നിലാണ്. കുവൈറ്റികള്‍ ഇന്ത്യക്കാരെ റോട്ടില് കണ്ടാല്‍ ദേഹത്ത് തുപ്പും എന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയാണോ ആവോ!
പറഞ്ഞ് വന്നത്, ഒരു ദൂബായി വിസ കിട്ട്യാല് എനിക്ക് പ്രശ്ശ്നന്നൂലാ ന്ന്. :-)
(ബൈ ദ ബൈ സങ്കൂ വീണ്ടും ചോദിക്കുകയാണ്, ഒന്ന് പൊട്ടിക്കാരുന്നില്ലേ? ഇനിയും സമയമുണ്ട്.
ഇഡ്ഡലിയും ചമ്മന്തിയും ഇഷ്ടമല്ലെങ്കില്‍ പുട്ടും കടലയും വരെ പ്ലേറ്റ് പ്ലേറ്റായി ഞാന്‍ ജയിലിലിറക്കും. ഷുവര്‍!)
അരവിന്ദാ, കുവൈറ്റികള്‍ ഇന്ത്യക്കാരെ റോഡില്‍ കണ്ടാല്‍ ദേഹത്തു തുപ്പുമെന്നത് തെറ്റിദ്ധാരണയാണ്. സൌദിയില്‍ സംഭവിക്കാം. പക്ഷേ കുവൈറ്റികള്‍ അങ്ങനെയല്ല. വാറിനു ശേഷം പ്രത്യേകിച്ചും. പലപ്പോഴും ട്രാഫിക് പോലീസ് ഒരു സഹായി ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയ മനസ്ഥിതിയിലൊക്കെ നല്ല മാറ്റമുണ്ട്. ഗവര്‍മെന്റ് ആപ്പീസുകളില്‍ ഇംഗ്ലീഷറിഞ്ഞാല്‍ മാത്രം മതി കാര്യങ്ങള്‍ ശരിയാക്കാന്‍. മിക്ക ട്രാഫിക് പോലീസുകാരും വിദേശിയരോട് അറബിയില്‍ ചോദിച്ച് മനസ്സിലായില്ലെങ്കില്‍ ഇംഗ്ലീഷിലും ചോദിക്കുന്നത് കാണാം. സൌദിയിലെ പോലെ ഔദ്യോഗിക ചൂണ്ടുപലകകളില്‍ അറബി മാത്രമേ ആകാവൂവെന്ന നിബന്ധനയൊന്നുമിവിടെയില്ല. അറബിയോടൊപ്പം ഇംഗ്ലീഷും കാണാം.
ഇവിടെയൊക്കെ ആരും ഇതിനെതിരെ പ്രതികരിക്കാനില്ലേ...?
ഹര്‍ത്താലും ബന്ദും നടത്തുന്ന നാട്ടിലുള്ളവരോട് ഇച്ചിരി ദേഷ്യം കുറഞ്ഞു.
ലേബറേഴ്സിനോട് കാട്ടുന്നത് പോട്ടെ ബാച്ചികളോടു കാട്ടുന്ന വിവേചനത്തിനെതിരെ അവിടെപ്പോയി ഒന്നു പ്രതികരിച്ചൂടെ ദില്‍ബാ..പേടിക്കണ്ട മഹാത്മാ ഗാന്ധി വരെ ജയിലില്‍ കിടന്നിട്ടുണ്ട്.
അപ്പോ കുവൈറ്റില്‍ പ്രശ്നമില്ലേ?
എന്നാ പിന്നെ കുവൈറ്റ് വിസയും പോരട്ടേയ്. ആ പോന്നോട്ടേയ്, ആ വന്നോട്ടേയ്..
Post a Comment