Thursday, June 14, 2007

പിന്മൊഴി ചര്‍ച്ചകള്‍ - ഒരു അവലോകനം.

രണ്ട്‌ കൂട്ടുകാര്‍ സന്ദര്‍ഭവശാല്‍ കണ്ടുമുട്ടി.

ഒരുവന്‍ ഫുള്‍ സ്യൂട്ടില്‍ ലുങ്കിയും കയ്യില്‍ സഞ്ചിയുമൊക്കെയയി മാര്‍ക്കറ്റ്‌ റോഡ്‌ ലക്ഷ്യമാക്കി നീങ്ങുന്നു.

രണ്ടാമന്‍ എതിരെ വന്നു:

എടാ നീ ചന്തയ്ക്കാണ്‌ പോകുന്നതെന്ന് തോന്നുന്നു? കയ്യില്‍ സഞ്ചിയെല്ലാമുണ്ടല്ലോ?

ഒരുവന്‍:
ഏയ്‌, അല്ലടാ, ഞാന്‍ ചന്തയ്ക്ക്‌ പോകുവാ...

രണ്ടാമന്‍:
അതുശരി, ഞാന്‍ വിചാരിച്ചു നീ ചന്തയ്ക്ക്‌ പോകുവാണെന്ന്....

-ശുഭം

24 comments:

K.V Manikantan said...

പിന്മൊഴി ചര്‍ച്ചകള്‍ - ഒരു അവലോകനം.

ബിന്ദു said...

'നിന്നോടു മലയാളത്തിലല്ലേ പറഞ്ഞതു ചന്തക്കു പോവുകയാണെന്നു?' എന്നൊരു വരി കൂടി... പ്ലീസ്‌. :)

Rasheed Chalil said...

അത് തന്നെയല്ലേ ഞാനും പറഞ്ഞത്... എന്ന് കൂടി ചേര്‍ക്കുക.

മൂര്‍ത്തി said...

ചന്തക്കു പോവുന്നതിനേക്കാള്‍ നല്ലതാണല്ലോ ചന്തക്കു പോകാതിരിക്കുന്നതിനേക്കാള്‍ നല്ലത്...:)

Siju | സിജു said...

:-)

ബീരാന്‍ കുട്ടി said...

ഫുള്‍ സ്യൂട്ടില്‍ ലുങ്കിയും കണ്ടാല്‍ അറിഞ്ഞൂടെ അവന്‍ ചന്തക്കാന്ന്.

ഇത്‌ എവടെചെന്ന് അവസാനിക്കും എന്ന് ദൈവത്തിനുപോലും അറിയില്ല.

ഇന്നലെ ദൈവം വിളിച്ചിരുന്നു "എടാ ബീരാനെ പിന്മൊഴി എന്റെ കൈയിന്ന് പോയെട" ന്ന്.

ഓഫിനു മ്യാപ്പ്‌

Unknown said...

ഫ! ആരാടാ ചന്ത?

എന്നും കൂടി വേണ്ടേ? :-)

ഇടിവാള്‍ said...

നമ്മളു തന്നില്‍ പണ്ടു സംസാരിച്ച കാര്യങ്ങളൊന്നും ബ്ലോഗിലിടരുതെന്നു എത്ര തവണ പറഞ്ഞിട്ടൊണ്ടടേ ?

ദില്‍ബാ; ചന്താവിഷ്ടനായ സങ്കുചിതന്‍ എന്നു വിളിച്ചത് ശര്യായില്ല ;)

Anonymous said...

മുല്യാധിഷ്ഠിത രാഷ്ട്രിയത്തെ പറ്റി പറയാന്‍ പിണറായിക്ക്‌ എന്ത്‌ അവകാശാം.കേരളത്തിലെ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് തീരാ നാണക്കേട്‌ ഉണ്ടാക്കിയ ലാവലില്‍ അഴിമതിക്കേസ്സിന്റെ സൂത്രധാരകനാണ്‌ ഇദ്ദേഹം.തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ ഗുണ്ടകളോടും മുതലാളിമാരോടും മാസമാസം ചുങ്കം പിരിക്കുന്നതണോ മുല്യാധിഷ്ഠിതം.തൊഴിലാളി വര്‍ഗ്ഗത്തിന്റെ അമരക്കാരന്ന് കോടികളുടെ വീട്ടില്‍ കിടന്നാല്‍ മാത്രമേ ഉറക്കം വരുകയുള്ളു. സി പി എം-നെ സ്വന്തം വരുതിയില്‍ നിര്‍ത്താനും വി എസിനെ താഴെയിറക്കാനും ദേശത്തുനിന്നും വിദേശത്തുനിന്നും കോടികക്കാണ്‌ പിരിക്കുന്നത്‌.ഇതൊക്കെ മറച്ചുവെയ്ക്കാനാണ്‌ പുതിയ ആരോപണമായി ഇറങ്ങിയിരിക്കുന്നത്‌. മാധ്യമങ്ങളെ വിരട്ടി രക്ഷപ്പെടാമെന്ന മോഹം ഇന്ന് തകര്‍ന്നിരിക്കുന്നു.

K.V Manikantan said...

തമ്മനം ഷാജി സോറി കൊല്ലം ഷാജി,
ഞാന്‍ പിണറായി അല്ല!

മുസ്തഫ|musthapha said...

ഹഹഹ ബെസ്റ്റ് അവലോകനം :)

ഇത്രയും സിമ്പിളായി കളിയാക്കാന്‍ സങ്കുവിനെ പറ്റൂ - മിടുക്കന്‍ :)

ഞാനും ചന്തക്കാണോ!

Unknown said...

:)
:):)
:):):)
:):):):)

മിടുക്കന്‍ said...

അഹ...
സങ്കു ചേട്ടന്‍ പറഞ്ഞതിലും വെടിപ്പായി, ഈ (മൊഴി ഇഷ്യു) വിഷയം കൊല്ലം ഷാജി അവതരിപ്പിച്ചു ഇവിടെ...
..

മുസ്തഫ|musthapha said...

ഹഹഹ മിടുക്കാ... താങ്കള്‍ മിടുക്കന്‍ തന്നെ :)

വിവരദോഷി said...

ചന്തയ്ക്കുമുണ്ട് അതിന്‍റേതായ ഒരു ചന്തം. ചന്ദനഗന്ധം.
ഓഫാണ്. മാഫാക്കണം.

Anonymous said...

A classic joke:)

K.V Manikantan said...

എടോ വിവരദോഷീ,
(നിജമായും സീരിയസ്സായി വിളിച്ചതാ‍ണ്.)
ചന്തയ്ക്കും ചന്തമുണ്ടെന്ന കാര്യത്തിന് ഒരു സംശയവുമില്ലഡോ.
ഇവിടെ ഒന്നും ഓഫല്ലഡോ. ഓഫെല്ലാം ഓരോരുത്തരുടേയും മനോഗതിക്കനുസരിച്ചല്ലേ? യേത്?

തറവാടി said...

സങ്കുചിതാ ,

ഒരു തോക്കു കിട്ടിയിട്ടുണ്ട് , ദാ രുടേ ദാ?
:)

K.P.Sukumaran said...

എവിടെയാ എത്തിപ്പെട്ടു പോയേ ബകവാനേ ....

വിചാരം said...

ഇന്നലെ രാത്രി വീണ മൂന്നു റോക്കറ്റുകളില്‍ ഒരെണ്ണം ഇതുവരെ പൊട്ടിയിട്ടില്ല.. വേണോ ? ആരെക്കെങ്കിലും, പിന്നെ കൊച്ചിക്ക് ഉന്നം വെച്ചാ കൊയിലാണ്ടിലെത്തുന്ന കുറച്ച് മിസൈലുകളുമുണ്ട്. (ഗൂഗിള്‍ എര്‍ത്തിലൂടെ ദിശമനസ്സിലാക്കി, കമ്പ്യൂട്ടറിന് മുന്‍പിലിരിക്കുന്ന പിന്‍‌മൊഴി ചര്‍ച്ചകള്‍ ചെയ്യുന്നവരുടെ നെറും തലക്കിട്ട് കാച്ചാം.. യേത് !!!)

K.V Manikantan said...

തറവാടി,
തോക്കില്‍ ഉണ്ട ഫീ മബ്ജൂദ്?
വിചാരം, ഉന്നം തെറ്റാതെ പൂശ്.... റോക്കറ്റല്ലേ? ബൂമറാങ് അല്ലല്ലോ? ;):):):)

ആവനാഴി said...

ചന്തക്കു പോണതു കൊള്ളാം. തിരിച്ചു പോരുമ്പോള്‍ ചന്തി ചന്തയില്‍ മറന്നു വക്കരുത്. അതുകൂടി എടുത്തോണ്ടു പോരണം കേട്ടാ. യേത്?

K.V Manikantan said...

ആവനാഴി,
ചന്തയ്ക്ക് പോകുന്ന വഴി ചിന്തയ്ക്ക് ചിന്തേറിട്ടാല്‍ മതി. (ചന്തിയ്ക്കല്ല)എല്ലാം ശരിയാവും... ;):):);) യേത്?

chithrakaran ചിത്രകാരന്‍ said...

ഇതുതന്നെയാണ്‌ പിന്മൊഴിയുടെ പരിച്ഛേദം. നന്നായിരിക്കുന്നു.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.