Sunday, May 27, 2007

ഈ ഫോട്ടോ എടുത്തത് എട്ടാം ക്ലാസുകാരന്‍!

കഴിഞ്ഞ വെള്ളിയാഴ്ച അലിക്കുന്നിലെ (ജെബല്‍ അലി) ഗാര്‍ഡന്‍സില്‍ (തറവാടി-വല്യമ്മായി താമസിക്കുന്ന ഏരിയ) ഒരു മീറ്റിംഗില്‍ സംബന്ധിക്കേണ്ടി വന്നു. ഗാര്‍ഡന്‍സ് കണ്ടാല്‍ ദുബായി ആണെന്ന് തോന്നുകയേ ഇല്ല. കുറേ മരങ്ങളും തരുലതാദികളും കൂടി നാട്ടിലെ മലഞ്ചെരുവിലെ ക്വാര്‍ട്ടേര്‍സുകളുടെ (ഒരേ പോലെയുള്ള ബില്‍ഡിംഗുകള്‍) പ്രതീതി.

ഒരു കൊച്ചു പയ്യന്‍ അവനേക്കാള്‍ വലിയ ഒരു ക്യാമറയും താങ്ങിപ്പിടിച്ച് ഗാര്‍ഡനില്‍ കൂടി അലഞ്ഞു തിരിയുന്നതു കണ്ടു. ഇടയ്ക്കിടയ്ക്ക് ഫോട്ടോസും എടുക്കുന്നുണ്ടായിരുന്നു. ടി പയ്യന്‍ മീറ്റിംഗില്‍ സംബന്ധിക്കാന്‍ വന്നിരുന്ന രണ്ടു പേരുടെ മകന്‍ ആണെന്ന് ഞാന്‍ അറിഞ്ഞത് ഈ കുട്ടി മീറ്റിംഗ് നടക്കുന്ന വീടിനകത്തേക്ക് കേറിവന്നപ്പോഴാണ്. അവന്‍ എടുത്ത ഫോട്ടോസ് കണ്ട് really അതിശയിച്ചു പോയി. കൂടുതല്‍ അന്വേഷങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന് ബൂലോഗത്തില്‍ സ്വന്തമായി അല്‍പം സ്ഥലം ഉണ്ടെന്ന് മനസിലായി. പ്രായം വച്ചു നോക്കിയാല്‍ അതീവ അത്ഭുതവും, ആരെടുത്തു എന്ന് അറിയാതെ കണ്ടാല്‍ അതിമനോഹരം എന്ന് തോന്നുന്നതുമായ പക്ഷികളുടേ ചിത്രങ്ങള്‍! നമ്മുടെ ബ്ലോഗുകളില്‍ ഫോട്ടോ തരംഗമാണെങ്കിലും ഈ കുട്ടിയുടെ ബ്ലോഗ്ഗ് ശ്രദ്ധിക്കാതെ പോകുന്നത് കഷ്ടമാണെന്ന് തോന്നിയതു കൊണ്ടാണ് ഈ കുറിപ്പ് ഇവിടെ പോസ്റ്റിയത്. ബൂലോഗക്ലബില്‍ പോസ്റ്റിയാല്‍ അടികൊള്ളും എന്ന് തോന്നി ;)


ഈ ബ്ലോഗ് സന്ദര്‍ശിക്കൂ. ഒരു കൊച്ചു പക്ഷിനിരീക്ഷകന്‍ കം ഫോട്ടോ ഗ്രാഫറെ പരിചയപ്പെടൂ.
http://nithinspics.blogspot.com/2007/05/bulbul-on-mayflower-branch.html

ഈ ഫോട്ടോ ഒറിജിനല്‍ വലുപ്പത്തില്‍ കാണണം. fantastic!

16 comments:

സങ്കുചിത മനസ്കന്‍ said...

ഒരു കൊച്ചു പയ്യന്‍ അവനേക്കാള്‍ വലിയ ഒരു ക്യാമറയും താങ്ങിപ്പിടിച്ച് ഗാര്‍ഡനില്‍ കൂടി അലഞ്ഞു തിരിയുന്നതു കണ്ടു. ഇടയ്ക്കിടയ്ക്ക് ഫോട്ടോസും എടുക്കുന്നുണ്ടായിരുന്നു. ടി പയ്യന്‍ മീറ്റിംഗില്‍ സംബന്ധിക്കാന്‍ വന്നിരുന്ന രണ്ടു പേരുടെ മകന്‍ ആണെന്ന് ഞാന്‍ അറിഞ്ഞത് ഈ കുട്ടി മീറ്റിംഗ് നടക്കുന്ന വീടിനകത്തേക്ക് കേറിവന്നപ്പോഴാണ്. അവന്‍ എടുത്ത ഫോട്ടോസ് കണ്ട് really അതിശയിച്ചു പോയി. കൂടുതല്‍ അന്വേഷങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന്റെ ബൂലോഗത്തില്‍ സ്വന്തമായി അല്‍പം സ്ഥലം ഉണ്ടെന്ന് മനസിലായി. പ്രായം വച്ചു നോക്കിയാല്‍ അതീവ അത്ഭുതവും, ആരെടുത്തു എന്ന് അറിയാതെ കണ്ടാല്‍ അതിമനോഹരം എന്ന് തോന്നുന്നതുമായ പക്ഷികളുടേ ചിത്രങ്ങള്‍! നമ്മുടെ ബ്ലോഗുകളില്‍ ഫോട്ടോ തരംഗമാണെങ്കിലും ഈ കുട്ടിയുടെ ബ്ലോഗ്ഗ് ശ്രദ്ധിക്കാതെ പോകുന്നത് കഷ്ടമാണെന്ന് തോന്നിയതു കൊണ്ടാണ് ഈ കുറിപ്പ് ഇവിടെ പോസ്റ്റിയത്. ബൂലോഗക്ലബില്‍ പോസ്റ്റിയാല്‍ അടികൊള്ളും എന്ന് തോന്നി ;)

ബിന്ദു said...

wow! good work. :)give him a big hand.

തറവാടി said...

ഞമ്മള് പുലിയല്ലാത്തതിനാലാവും അല്ലെ വീട്ടില്‍ വരാതിരുന്നത്?

:)

തറവാടി said...

ഓ മറന്നു , നല്ല ഫൊട്ടൊ , :)

sandoz said...

കൊള്ളാം..കലക്കന്‍.....
നല്ല പടം.....ഇനിയും പടങള്‍ പോരട്ടേ.....
സ്വന്തമായി ഉള്ള സ്ഥലം ഏതാണേന്ന് ഒന്ന് അറിയിച്ചാല്‍ അവിടെ വന്ന് ഒന്ന് കറങിത്തിരിയാമയിരുന്നു.

സങ്കുചിത മനസ്കന്‍ said...

തറവാടിയേട്ടോയ്!
നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു എന്ന ഏകമുഖകാരണം കൊണ്ടാണ് വരാതിരുന്നത്.

വക്കാരിമഷ്‌ടാ said...

വാവയെടുത്ത പടങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയ വികാരംസ് അവിടെ പറഞ്ഞാല്‍ വാവ പിന്നെ മലയാളം ബ്ലോഗിംഗേ നിര്‍ത്തും-വിശ്വേട്ടന്‍ എനിക്കിട്ടിടിയും തരും :)

സത്യം പറഞ്ഞാല്‍ അത്‌ഭുത് പരതന്ത്ര് എന്ന ഹിന്ദി വാക്ക് കേട്ടിട്ടില്ലേ, അത് ആദ്യമായി മലയാളത്തില്‍ അനുഭവിച്ചു. ആദ്യം അത്‌ഭുത്, പിന്നെ പരതന്ത്ര്. ഒരു രണ്ട് മിനിറ്റ് (ഒരു രണ്ട് മിനിറ്റ് എന്നത് ഗ്രാമാര്‍റ്റിക്കലീ ശരിയാണെങ്കിലും മാത്ത് മാറ്റ് ഇക്കിളീ തെറ്റാണ്, ഒന്നുകില്‍ ഒരു ഒരുമിനിറ്റ്, അല്ലെങ്കില്‍ രണ്ട് രണ്ട് മിനിറ്റ്) കഴിഞ്ഞപ്പോള്‍ ധീം ധരികിട ധോം എന്ന് പറഞ്ഞ് ഒറ്റയിരുപ്പ്.

ഞാനോര്‍ത്തത് വാവയുടെ പ്രായമുള്ള‍, അത്രയും നല്ല പടങ്ങള്‍ പിടിക്കുന്നയാള്‍ ബ്ലോഗില്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന്. എനിക്കിപ്പോള്‍ കമ്പനിയായി.

സണ്‍കു, സങ്കുചിതമനസ്കന്‍ എന്ന പേരെടുത്ത് തോട്ടില്‍ കളഞ്ഞിട്ട് വിശാലമനസ്‌കന്‍ റ്റു എന്ന് വല്ലതുമിടണം.

ഇനി ഓഫ്:

വാവയെ പരിചയപ്പെടുത്തിയതിനുള്ള നന്ദി പെരുത്ത് പോയി. നല്ല പ്രതിഭ തന്നെ. സങ്കുവിന് നന്ദി.

വക്കാരിമഷ്‌ടാ said...

ഗള്‍ഫിലൊക്കെ വീട്ടില്‍ പോകാന്‍ ഫോണ്‍ നമ്പര്‍ വേണമല്ലേ. ഞങ്ങളുടെയിവിടെയൊക്കെ ഫോണ്‍ നമ്പറുണ്ടെങ്കില്‍ ഫോണ്‍ വിളിച്ച് കാര്യം പറയും. നമ്പറില്ലെങ്കില്‍ പിന്നെ വീട്ടില്‍ പോയി കാര്യം പറയും :)

(സങ്കൂ, തല്ലരുത്, വിരട്ടരുത്, ഒന്നും ചെയ്യരുത്-
ശുട്ടിടുവേന്‍)

sandoz said...

ഹ.ഹ.ഹ....വക്കാരീ...സങ്കു ഉറങ്ങീന്നാ തോന്നണേ...ഇത്‌ നേരത്തേ അലക്കണ്ടേ.....

ദേവന്‍ said...

ഉവ്വ്. വാവ ആളൊരു ചൈല്‍ഡ് പ്രോഡിജി ആണ്. കമന്റ് വാവേടെ ബ്ലോഗ്ഗില്‍ തന്നെ ഇട്ടിട്ടുണ്ട്.

ഓഫ്. ഗാര്‍ഡന്‍ വരെ വണ്ടി ചവിട്ടാന്‍ മടിയായിട്ടാണ് തറവാട്ടില്‍ പോകാത്തത്. ആരേലും പോകുന്നുണ്ടേല്‍ അവരുടെ വണ്ടിയേല്‍ കേറി വരാന്‍ 101 സമ്മതം (ലവിടെ കപ്പയും ബിരിയാണീം ഒക്കെ കിട്ടും)

SAJAN | സാജന്‍ said...

സങ്കൂ, ഈ കൊച്ചു മിടുക്കനെ പരിചയപ്പെടുത്തി നന്നതിന് നന്ദി!

കുടുംബംകലക്കി said...

വളരെ നന്നായി; എല്ലാം!

തമനു said...

സതാങ്കുചി സാറേ,

കൊച്ചു മിടുക്കനെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍. ഫോട്ടോകള്‍ എല്ലാം നന്നായിരിക്കുന്നു.

ഓടോ: ദേവേട്ടാ ബിരിയാണിയുടെയും, കപ്പയുടെയും കാര്യത്തില്‍ ഉറപ്പും, വഴി കൃത്യമായി പറഞ്ഞു തരികയും ചെയ്താല്‍ ചവിട്ടാന്‍ ഞാന്‍ തയാര്‍ (ദേവേട്ടനെയല്ല, വണ്ടി ചവിട്ടാന്‍..)

അഗ്രജന്‍ said...

അതെ, ഈ ഫോട്ടോ ഒറിജിനല്‍ വലിപ്പത്തില്‍ തന്നെ കാണണം!

അടിപൊളി പടം!!!

സങ്കൂ, നന്ദി.
ഓ.ടോ:
അന്ന് വരാത്തേനും പിന്നെ വിളിച്ചിട്ട് ഫോണെടുക്കാത്തേനും ഞാന്‍ വെച്ചിട്ടുണ്ട് :)

സങ്കുചിത മനസ്കന്‍ said...

അഗ്രൂ,
അന്ന് ഫോണ്‍ ചെയ്തു എന്ന് പറയരുത്. എനിക്കൊരു കോളും വന്നിരുന്നില്ല. നാട്ടില്‍ നിന്ന് വന്ന ഭാര്യ കൊണ്ടുവന്ന നാട്ടുകാരുടെ പാഴ്സലുകള്‍ വാങ്ങാന്‍ നാട്ടുകാര്‍ വരിവരിയായി വന്നതിനെ തുടര്‍ന്ന്...

ലാപുട said...

Nice work...:)

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.