Wednesday, May 23, 2007

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്.


ക്യൂബന്‍ വിപ്ലവത്തിന്റെ കുന്തമുനയും വിപ്ലവാനന്തരം ക്യൂബന്‍ വ്യവസായ മന്ത്രിയുമായിരുന്നു ഡോ. എണസ്റ്റോ ചെ ഗെവാര ബൊളീവിയന്‍ കാടുകളില്‍ വച്ചോ മറ്റോ മകള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്ത്‌.
'പ്രിയമുള്ള ഹില്‍ഡീറ്റ,

ഇന്നെഴുതുന്ന ഈ കത്ത്‌ നിനക്ക്‌ കിട്ടുന്നത്‌ വളരെ കഴിഞ്ഞായരിക്കും. നിന്നെ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്‌. നിന്റെ ഈ പിറന്നാളിന്റെ അന്ന് നീ സന്തുഷ്ടയായിരിക്കുമെന്ന് വിശ്വസിക്കുന്നു. നീ ഏതാണ്ടൊരു യുവതിയായിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ അര്‍ത്ഥമില്ലാത്ത ഞഞ്ഞമിഞ്ഞ എഴുതി അയയ്ക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ലല്ലോ?

ഞാനിപ്പോള്‍ വളരെ അകലെയൊരിടത്താണെന്ന് നിനക്കറിയാമായിരിക്കുമല്ലോ? ഇനിയും വളരെക്കാലം നമ്മുടെ ശത്രുക്കള്‍ക്കെതിരായി കഴിയുന്നതെല്ലാം ചെയ്തുകൊണ്ട്‌ ഇവിടെ തന്നെ തങ്ങേണ്ടി വരികയും ചെയ്യും. ഇതില്‍ എന്റെ സംഭാവന അത്ര വലുതല്ലെങ്കിലും മോശവുമല്ല. നിനക്ക്‌ നിന്റച്ഛനെപ്പറ്റി എപ്പോഴും അഭിമാനിക്കാനേ വകയുണ്ടാവൂ. എനിക്ക്‌ നിന്നെപ്പറ്റിയെന്ന പോലെ.


നമ്മുടെ സമരം വളരെ ദീര്‍ഘമായ ഒന്നാണെന്നും, നീ വളര്‍ന്ന് വലുതായിക്കഴിഞ്ഞാലും അതിനായി നിനക്ക്‌ നിന്റേതായ സംഭാവന നല്‍കാനുണ്ടാകുമെന്നും ഓര്‍ത്തിരിക്കണം. അതുവരെയ്ക്ക്‌ നല്ലൊരു വിപ്ലവകാരിയാകാന്‍ നീ തയ്യാറെടുക്കണം. നിന്റെ ഈ പ്രായത്തില്‍ അതിന്നര്‍ത്ഥം നീ നല്ലപോലെ കഴിവിന്റെ പരമാവധി പഠിക്കുകയും നീതിക്കുവേണ്ടി എല്ലായ്പ്പോഴും ശബ്ദമുയര്‍ത്താന്‍ സന്നദ്ധതയായിരിക്കുകയും വേണമെന്നാണ്‌. കൂടാതെ, അമ്മ പറയുന്നതനുസരിക്കണം. നീ വലിയ ആളാണെന്ന് ഭാവിക്കാതിരിക്കുകയും വേണം. അതിന്‌ സമയം വരുന്നുണ്ട്‌.


സ്കൂളിലെ ഏറ്റവും നല്ല കുട്ടികളില്‍ ഒരാളാകാന്‍ നീ ശ്രമിക്കണം. നല്ലതെന്ന് പറയുന്നത്‌ ഏതര്‍ത്ഥത്തിലാണെന്നറിയാമല്ലോ? എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കണം. പഠനത്തിലും വിപ്ലവത്തിനു പറ്റിയ തരത്തിലുള്ള പെരുമാറ്റത്തിലുമെല്ലാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാര്യ ഗൌരവത്തോടെ പണിയെടുക്കുകയും മാതൃഭൂമിയോടും വിപ്ലവത്തോടും കൂറു പുലര്‍ത്തുകയും, സഖാക്കളെപോലെ പെരുമാറുകയും മറ്റും മറ്റും വേണം. നിന്റെ പ്രായത്തില്‍ ഞാനങ്ങനെ ആയിരുന്നില്ല. പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത്‌ മനുഷ്യര്‍ പരസ്പരം ശത്രുക്കളെപ്പോലെ കടിപിടി കൂടിയിരുന്ന ഒരു സമൂഹത്തിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ. തികച്ചു വ്യത്യസ്തമായ മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കാനുള്ള സൌഭാഗ്യം നിനക്ക്‌ കൈവന്നിട്ടുണ്ട്‌. അതു മറക്കാതെ നീ ജീവിക്കുകയും വേണം.

ഇടയ്ക്കിടയ്ക്ക്‌ കൊച്ചുങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ശരിക്കു പഠിക്കാനും പെരുമാറാനും അവരെ ഉപദേശിക്കുകയും ചെയ്യണം. അലൈഡീറ്റയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ചേച്ചിയെന്ന നിലയ്ക്ക്‌ നിന്നോട്‌ അവള്‍ക്ക്‌ എന്ത്‌ ആരാധനാഭാവമാണുള്ളതെന്നറിയാമല്ലോ?

എന്നാല്‍ വല്യമ്മേ നിര്‍ത്തട്ടെ. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍! എനിക്കുവേണ്ടി അമ്മയേയും ഗീനയേയും കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുക. നമ്മുടെ വേര്‍പാടിന്റെ കാലമത്രയും ഓര്‍മ്മയിരിക്കത്തക്കവിധത്തില്‍ ഈ എഴുത്തിലൂടെ നിന്നെ ഒന്നു കെട്ടിപ്പിടിച്ചുമ്മ വയ്ക്കുവാന്‍ എന്നെയും അനുവദിക്കുക.



എന്ന് സ്വന്തം അച്ഛന്‍.


ക്യൂബന്‍ വ്യവസായമന്ത്രിയായിരുന്നപ്പോള്‍ ചെയുടെ ചില പ്രവര്‍ത്തനങ്ങള്‍:



ഒരു പഞ്ചസാര ഫാക്ടറിയുടെ പ്രവര്‍ത്തനം പരിശോധിക്കുന്നു.



ഒരു തുറമുഖ തൊഴിലാളി എന്ന നിലയ്ക്ക്.


കരിമ്പ് വെട്ടുന്നതിനിടയില്‍

കടപ്പാട്: ഏര്‍ണസ്റ്റോ ചെ ഗെവാര. by ഐ. ലവ് രേത്സ്കി

23 comments:

K.V Manikantan said...

"ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്."

ക്യൂബന്‍ വിപ്ലവത്തിന്റെ കുന്തമുനയും വിപ്ലവാനന്തരം ക്യൂബന്‍ വ്യവസായ മന്ത്രിയുമായിരുന്നു ഡോ. എണസ്റ്റോ ചെ ഗെവാര ബൊളീവിയന്‍ കാടുകളില്‍ വച്ചോ മറ്റോ മകള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്ത്‌.

Dinkan-ഡിങ്കന്‍ said...

ഠേ.. തേങ്ങയല്ല,ബൊളീവിയന്‍ കാടുകളിലെ വെടിയൊച്ചയാണ്

സങ്കൂ, നല്ല പോസ്റ്റ്.

“ഏര്‍ണസ്റ്റോ ഗുവേരെ” ഡിങ്കനേ പൊലെതന്നെ വീരനായിരുന്നു. “കൊല്ലാം ,പക്ഷേ തോല്‍പ്പിക്കാനാവില്ല” എന്ന് പറഞ്ഞവന്‍. ഏര്‍ണസ്റ്റൊയും,ആല്‍ബെര്‍ട്ടോ ഗ്രനേഡൊയും ചേര്‍ന്ന് ലാറ്റിന്‍ അമേരിക്കന്‍ ക്രൊസ്ബെല്‍റ്റിലൂടേ യാത്ര നടത്തുന്ന “മോട്ടോര്‍ സൈക്കീള്‍ ഡയറീസ്” എന്ന സിനിമയും ഡിങ്കനു വല്യ ഇഷ്ടമാണ്.

Pramod.KM said...

പോസ്റ്റിന്‍ നന്ദി.
കോരിത്തരിപ്പുണ്ടാക്കുന്ന അപൂറ്വം ചില വ്യക്തിത്വങ്ങളിലൊന്നാണ്‍ എനിക്ക് ചെഗുവേര.:)

മൂര്‍ത്തി said...

നന്ദി..
qw_er_ty

വല്യമ്മായി said...

കത്ത് പരിചയപ്പെടുത്തിയതിന് നന്ദി.

സൂര്യോദയം said...

ധീരവിപ്ലവകാരിയുടെ കത്ത്‌ പരിഭാഷപ്പെടുത്തി പരിചയപ്പെടുത്തിയതിന്‌ നന്ദി...

അഭയാര്‍ത്ഥി said...

വിപ്ലവം ജയിക്കട്ടെ.
അമേരിക്കന്‍ വിപ്ലവം ജയിക്കട്ടെ.
ധീരാ വീരാ ജോര്‍ജ്‌ ബുഷേ ധീരതയോടെ നയിച്ചോളു.
ലക്ഷം ലക്ഷം പിന്നാലെ.
കമ്മൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ പാര്‍ട്ടി സിന്ധാബാദ്‌.
സഖാക്കളെ മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
പരദേശികളൂടെ അധികാരക്കൊടി അറബിക്കടലില്‍(അതേ ശരിയാണ്‌ അവരുയര്‍ത്തിയിരിക്കുന്നു).
അവരുടെ തോക്കുകള്‍ തൂക്കുമരങ്ങള്‍ അറബിക്കടലില്‍ (ശരിയാണ്‌ അവരത്‌ എന്ത്‌ വിലകൊടുത്തും നില നിര്‍ത്തും)
വയലാറിതൊക്കെ എങ്ങിനെ മുങ്കൂട്ടിക്കണ്ടു. ദാര്‍ശനികത.

സംകുചിതന്‍ എഴുതുന്നതിലെന്നും കഴുമ്പുണ്ട്‌ ഭാഷയുണ്ട്‌ വായിക്കേണ്ടതും....

vimathan said...

പ്രിയ സങ്കുചിതന്‍, പൊസ്റ്റിന് നന്ദി.
qw_er_ty

absolute_void(); said...

ഈ കത്ത് ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിച്ചതിന് നന്ദി

qw_er_ty

ഉത്സവം : Ulsavam said...

സങ്കു, നല്ല പോസ്റ്റ്, ആദ്യത്തെ ചിത്രവും നന്ന്.

അശോക് said...

വളരെ നല്ലത്
ലോകമെന്പാടും വിപ്ലവം എന്ന ആശയത്തിനൊരു മുഖമുണ്ടെങ്കില്‍ അത് ചേയുടെതാണ്.

വിപ്ലവാത്മകരവും ഒപ്പം ദുരൂഹവുമായിരുന്നു ആ ജീവിതം.

കുറുമാന്‍ said...

സങ്കൂ മാഷെ വായിക്കാന്‍ അല്പം വൈകിപോയി.....വിപ്ലവബോധം ഉള്ളവര്‍ക്കതിന്റെ ചൂടെപ്പോഴും ഉണ്ടായിരിക്കുമെന്നതുപോലെ, അല്പം വൈകിയിട്ടൂം അതേ ചൂടോടെ തന്നെവായിച്ചു.......നന്ദി.

ഇത്തരം പോസ്റ്റുകള്‍ ഇനിയും എഴൂതൂ

ദേവന്‍ said...

വിവര്‍ത്തനം ചെയ്തതിനു നന്ദി സങ്കൂ... അത് നന്നായി ചെയ്തതിനു അഭിനന്ദനങ്ങളും.

sandoz said...

എന്ത്‌ സുന്ദരനാണ്‌ ചെ.
പക്ഷേ ചെ സ്വപ്നം കണ്ട വിപ്ലവത്തിന്‌ ആ സൗന്ദര്യമില്ലല്ലോ...

വേണു venu said...

ചെഗുവേരയുടെ ഡയറി കുറിപ്പ്കള്‍‍ കൈവശം ഉണ്ടായിരുന്നു എന്ന ഒറ്റ കുറ്റത്തിനു് അന്നു് അറസ്റ്റു വരിച്ച എന്‍റെ സുഹൃത്തുക്കളേ. ഞാനും വീണ്ടും ഈ എഴുത്തിലൂടെ മഹാനായ വിപ്ലവകാരിയേയും നിങ്ങളേയും ഓര്‍ക്കുന്നു. സങ്കുചിതന്‍‍ അഭിവാദനങ്ങള്‍.:)

ടി.പി.വിനോദ് said...

ഇതിപ്പോഴാണ് കണ്ടത്...വായിച്ചില്ലെങ്കില്‍ നഷ്ടമായേനേ...
നന്ദി...:)

Kattaalan said...

ചെ ഗുവേരയുടെ വ്യക്തിത്വം മനസ്സിലാഴ്ത്തിവച്ചിരിയ്ക്കുന്ന അദ്ദേഹത്തൊടുള്ള ബഹുമാനത്തിന്റെ അളവ്‌ ഏറെയാണ്‌.. ഈ പരിഭാഷ ഇവിടെ കൊടുത്തിട്ടുള്ളത്‌ ഒരു പോസിറ്റിവ്‌ ചിന്തഗതിയോടെയാണെങ്കിലും, അത്‌ പുറപ്പെടുവിയ്ക്കുന്ന ഓരോ വാക്കും ഒരു പരിവര്‍ത്തകന്റെയായിട്ടല്ല, മറിച്ച്‌ ചെ യുടെ സ്വന്തം വാക്കുകളായാണ്‌ വായനക്കാര്‍ കാണുക.. ആയതിനാല്‍, പരിഭാഷകന്‍ ചിലയിടങ്ങളില്‍ സൂചിപ്പിച്ചിരിയ്ക്കുന്ന ഭാഷയ്ക്ക്‌ ഒരല്‍പം കൂടെ "ചെ" യോട്‌ ചേര്‍ന്ന് നില്‍ക്കാന്‍ കഴിയേണ്ടത്‌ അനിവാര്യമെന്നു തോന്നുന്നു.. 'ഞന്‍ഞ്ഞപിഞ്ഞ' യെന്നും മറ്റുമുള്ള Colonial Language ഉപയോഗിയ്ക്കുന്നതിനേക്കാള്‍ കുറച്ചുകൂടി അച്ചടിഭാഷകളായിരിക്കും നന്നാവുക.. കാരണം ഇവിടെ ചെ'യാണ്‌ സംസാരിയ്ക്കുന്നത്‌... അതുപോലെ തന്നെ മട്ടു പലയിടങ്ങളിലും englishന്റെ തനി പകര്‍പ്പ്പ്‌ എന്നതിലുപ്പരി, അതിനൊരു കത്തിന്റെ 'മലയാള പരിവേഷം' കൊടുക്കാന്‍ കഴിയുന്നിടത്താണ്‌ ഒരു പരിവര്‍ത്തകന്റെ വിജയം എന്നു ഞാന്‍ കരുതുന്നു...

കുട്ടന്‍സ്‌ | S.i.j.i.t.h said...

ചെ എഴുതി :
“...പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത്‌ മനുഷ്യര്‍ പരസ്പരം ശത്രുക്കളെപ്പോലെ കടിപിടി കൂടിയിരുന്ന ഒരു സമൂഹത്തിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ...”

ഇന്നും പ്രസക്തം..

Rajeeve Chelanat said...

സുഹ്രുത്തെ,

വൈകിയാണ് പോസ്റ്റ് കണ്ടത്. ഇത്, ഇതിനു മുന്‍പ് വായിച്ചിട്ടുമുണ്ട്. എങ്കിലും ഇതിന്റെ പ്രസക്തി ഇപ്പോഴും നിലനില്‍ക്കുന്നു.

‘ചെ’യുടെ രൂപസൌന്ദര്യം കാണുകയും, അദ്ദേഹം കണ്ട സ്വപ്നത്തിനു സൌന്ദര്യം പോരെന്നു കാണുകയും ചെയ്ത സാന്‍ഡോസിന്റെ നേത്രരോഗം, മറ്റെന്തൊക്കെത്തന്നെയായാലും, തിമിരമല്ലെന്നു മാത്രം എനിക്കു നിശ്ചയമുണ്ട്.

അപ്പു ആദ്യാക്ഷരി said...

സങ്കുചിതാ...നല്ല പോസ്റ്റ്. നല്ല വിവര്‍ത്തനം.

അജി said...

നല്ല പോസ്റ്റ്

Anonymous said...

cheguvera yekurich cheguvera arayirunu ennathinekurichum enik manasilakithana nigalke aayiram aayiram nanni

Unknown said...

http://www.independent.co.uk/news/world/ches-daughter-dies-true-to-uncle-until-the-end-1597693.html

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.