നിശ്ശബ്ദത! പ്രകൃതിക്കുപോലും ജിജ്ഞാസ! |
എന്റെ സുഹൃത്തുക്കളുടെ ചുണ്ടില്‍ നിസ്സഹായതയോടൊപ്പം ഒരു പുച്'ം! |
എന്റെ എല്ലാ നിയന്ത്രണവും വിട്ടു. |
"ഹേ, ഭഗവാന്, ഇത്ര കാലം നീയേ ശരണം എന്ന് ഞാന്‍ പാടി. ആ എന്റെ വിളി നീ കേള്‍ക്കുന്നില്ല. അല്ല, കേള്‍ക്കാത്ത മട്ടിലിരിക്കുന്നു. ഇത് സഹിക്കാന്‍ കഴിയില്ല. ഞാനിതാ പ്ര്യാപിക്കുന്നു:" |
എന്റെ പ്ര്യാപനം കേള്‍ക്കാന്‍ പ്രകൃതി കാതു കൂര്‍പ്പിച്ചു. |
"ഹേ പമ്പാവാസാ, നിനക്ക് വേണ്ടി ജീവിതത്തിലെ നല്ലകാലം ബ്രഹ്മചാരിയായി നശിപ്പിച്ച ഞാനിതാ പറയട്ടേ, ഹേ പതിനെട്ടാംപടിക്കുടയ നാഥാ, യുക്തി വാദികള്‍ പറയുന്നത് ശരിയാണ്: നീ വെറും കല്ലാകുന്നു, കണ്ണും മൂക്കും വരച്ച് വച്ച ഹൃദയമില്ലാത്ത വെറും കല്ല്, ഇതാ എനിക്ക് കല്പിച്ച് നല്കിയ പദവി, ശബരിമല മുട്ടന്‍, ഞാന്‍ വലിച്ചെറിയുന്നു. ഇന്ന് മുതല്‍ ഞാനും ഒരു യുക്തിവാദി.' |
ശബരിമലയുടെ ദിശയിലേക്ക് നോക്കി, മൂന്ന് വിരല്‍ നെറ്റിയോട് ചേര്‍ത്ത് അവസാനവാക്കും ഞാന്‍ പറഞ്ഞു 'ലാല്‍സലാം'. |
ഒരൊറ്റ നിമിഷം. ഒരു ഇടിവാള്‍ ഈര്‍ച്ച വാളിന്റെ പുളയല്‍ പോലെ ആകാശത്ത് നിന്ന് താഴേക്കിറങ്ങി. ഞങ്ങള്‍ നിന്നിരുന്ന കൂടിന്റെ ഒരു വശത്തായി അതുവന്ന് പതിച്ചു. ഒരു ഗര്‍ജ്ജനം! അതേ സാക്ഷാല്‍ പുലിയുടെ! ആകെ പൊടിപടലം. ഒരു കാറ്റ് ആ പൊടിപടലത്തെ ഒതുക്കി മാറ്റി. അതാ പുലിപ്പുറത്ത് പുഞ്ചിരിയോടെ സാക്ഷാല്‍...... |
"ഭക്തവത്സലാ, കാരുണ്യവാരിധേ, പമ്പാവാസാ...." അറിയാവുന്ന അയ്യപ്പന്റെ പര്യായപദങ്ങള്‍ ഒക്കെ ഞാന്‍ വിളിച്ചു. "പ്രണാമം, പ്രണാമം, പ്രണാമം..." പകച്ച് നില്ക്കുന്ന എന്റെ കൂട്ടുകാര്‍ സ്വയം നുള്ളി നോക്കി, സ്വപ്നമല്ല ഇതെല്ലാം എന്ന് വെറുതേ ഒന്നുറപ്പു വരുത്തി. |
"ഹേ, അജപൌരാ, യുക്തിവാദത്തിലേക്ക് തിരിഞ്ഞ് എനിക്ക് ലാല്‍സലാം അടിച്ച നീ ഇപ്പോള്‍ പ്രണമിക്കുന്നതെന്ത്?" |
' |
Tuesday, December 01, 2015
Subscribe to:
Post Comments (Atom)
3 comments:
യുക്തിവാദത്തിനു വിട.
"ഹേ, അജപൌരാ, യുക്തിവാദത്തിലേക്ക്
തിരിഞ്ഞ് എനിക്ക് ലാല്‍സലാം അടിച്ച നീ ഇപ്പോള്‍
പ്രണമിക്കുന്നതെന്ത്?"
Thanks for posting.
Tour Packages
Travel Packages
Post a Comment