Tuesday, December 01, 2015




നിശ്ശബ്ദത! പ്രകൃതിക്കുപോലും ജിജ്ഞാസ!
എന്റെ സുഹൃത്തുക്കളുടെ ചുണ്ടില്‍ നിസ്സഹായതയോടൊപ്പം ഒരു പുച്‌'ം!
എന്റെ എല്ലാ നിയന്ത്രണവും വിട്ടു.
"ഹേ, ഭഗവാന്‍, ഇത്ര കാലം നീയേ ശരണം എന്ന്‌ ഞാന്‍ പാടി. ആ എന്റെ വിളി നീ കേള്‍ക്കുന്നില്ല. അല്ല, കേള്‍ക്കാത്ത മട്ടിലിരിക്കുന്നു. ഇത്‌ സഹിക്കാന്‍ കഴിയില്ല. ഞാനിതാ പ്ര്യാപിക്കുന്നു:"
എന്റെ പ്ര്യാപനം കേള്‍ക്കാന്‍ പ്രകൃതി കാതു കൂര്‍പ്പിച്ചു.
"ഹേ പമ്പാവാസാ, നിനക്ക്‌ വേണ്ടി ജീവിതത്തിലെ നല്ലകാലം ബ്രഹ്മചാരിയായി നശിപ്പിച്ച ഞാനിതാ പറയട്ടേ, ഹേ പതിനെട്ടാംപടിക്കുടയ നാഥാ, യുക്തി വാദികള്‍ പറയുന്നത്‌ ശരിയാണ്‌: നീ വെറും കല്ലാകുന്നു, കണ്ണും മൂക്കും വരച്ച്‌ വച്ച ഹൃദയമില്ലാത്ത വെറും കല്ല്‌, ഇതാ എനിക്ക്‌ കല്‍പിച്ച്‌ നല്‍കിയ പദവി, ശബരിമല മുട്ടന്‍, ഞാന്‍ വലിച്ചെറിയുന്നു. ഇന്ന്‌ മുതല്‍ ഞാനും ഒരു യുക്തിവാദി.'
ശബരിമലയുടെ ദിശയിലേക്ക്‌ നോക്കി, മൂന്ന്‌ വിരല്‍ നെറ്റിയോട്‌ ചേര്‍ത്ത്‌ അവസാനവാക്കും ഞാന്‍ പറഞ്ഞു 'ലാല്‍സലാം'.
ഒരൊറ്റ നിമിഷം. ഒരു ഇടിവാള്‍ ഈര്‍ച്ച വാളിന്റെ പുളയല്‍ പോലെ ആകാശത്ത്‌ നിന്ന്‌ താഴേക്കിറങ്ങി. ഞങ്ങള്‍ നിന്നിരുന്ന കൂടിന്റെ ഒരു വശത്തായി അതുവന്ന്‌ പതിച്ചു. ഒരു ഗര്‍ജ്ജനം! അതേ സാക്ഷാല്‍ പുലിയുടെ! ആകെ പൊടിപടലം. ഒരു കാറ്റ്‌ ആ പൊടിപടലത്തെ ഒതുക്കി മാറ്റി. അതാ പുലിപ്പുറത്ത്‌ പുഞ്ചിരിയോടെ സാക്ഷാല്‍......
"ഭക്തവത്സലാ, കാരുണ്യവാരിധേ, പമ്പാവാസാ...." അറിയാവുന്ന അയ്യപ്പന്റെ പര്യായപദങ്ങള്‍ ഒക്കെ ഞാന്‍ വിളിച്ചു. "പ്രണാമം, പ്രണാമം, പ്രണാമം..." പകച്ച്‌ നില്‍ക്കുന്ന എന്റെ കൂട്ടുകാര്‍ സ്വയം നുള്ളി നോക്കി, സ്വപ്നമല്ല ഇതെല്ലാം എന്ന്‌ വെറുതേ ഒന്നുറപ്പു വരുത്തി.
"ഹേ, അജപൌരാ, യുക്തിവാദത്തിലേക്ക്‌ തിരിഞ്ഞ്‌ എനിക്ക്‌ ലാല്‍സലാം അടിച്ച നീ ഇപ്പോള്‍ പ്രണമിക്കുന്നതെന്ത്‌?"
'

3 comments:

സുധി അറയ്ക്കൽ said...

യുക്തിവാദത്തിനു വിട.

Muralee Mukundan , ബിലാത്തിപട്ടണം said...

"ഹേ, അജപൌരാ, യുക്തിവാദത്തിലേക്ക്‌
തിരിഞ്ഞ്‌ എനിക്ക്‌ ലാല്‍സലാം അടിച്ച നീ ഇപ്പോള്‍
പ്രണമിക്കുന്നതെന്ത്‌?"

Emma said...

Thanks for posting.
Tour Packages
Travel Packages

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.