Sunday, July 22, 2007

ഇടിവാളിന്റെ മിന്നല്‍പ്പിണരുകള്‍ -മഹത്തായ പ്രകാശന കര്‍മ്മം.

ജൂലൈ 20 നു രാത്രി 12 മണിക്ക് പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ സങ്കുചിതന്‍ (യെസ്, ഞാന്‍ തന്നെ) ജീവന്‍ ഷാജി അമ്പൂക്കന്‍ എന്ന സ്പൈഡര്‍മാന്‍ ആരാധകന് മിന്നല്‍ പിണരുകളുടെ ഒരു കോപ്പി (ആകെഉള്ളൊരു കോപ്പി) നല്‍കിക്കൊണ്ട് നിര്‍വഹിച്ചു!

പ്രശസ്ത വിസ്കി നിര്‍മാതാക്കളായ ശ്രീ. നടത്തിപ്പുകാരന്‍ ജോണി (കറമ്പന്‍), വൈന്‍ നിര്‍മ്മാതാവിന്റെ പത്നി ശ്രീമതി മാര്‍ട്ടിനി റോസ്സോ (ചുവപ്പന്‍-മാര്‍കിസ്റ്റുകാരി) എന്നിവരും ചടങ്ങിനു സന്നിഹിതരായിരുന്നു.
സന്തോഷം കൊണ്ട് ഇടിവാള്‍ സ്വന്തം imate KJAM (താഴെ കാണുന്ന സാധനം) ശ്രീ സങ്കുചിതന്‍ എന്ന എനിക്ക് സംഭാവനയായി തന്ന കാര്യം വിനയപുരസ്സരം അറിയിച്ചു കൊള്ളുന്നു.

22 comments:

K.V Manikantan said...

ജൂലൈ 20 നു രാത്രി 12 മണിക്ക് പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ സങ്കുചിതന്‍ (യെസ്, ഞാന്‍ തന്നെ) ജീവന്‍ ഷാജി അമ്പൂക്കന്‍ എന്ന സ്പൈഡര്‍മാന്‍ ആരാധകന് മിന്നല്‍ പിണരുകളുടെ ഒരു കോപ്പി (ആകെഉള്ളൊരു കോപ്പി) നല്‍കിക്കൊണ്ട് നിര്‍വഹിച്ചു!

അരവിന്ദ് :: aravind said...

ഇതൊരുമാതിരി ആളെ വടിയാക്കരുത്.

ഇടിഗഡിയും ഞാനും കൂടിചേര്‍ന്ന് ഒരു സമ്പൂര്‍ണ്ണ ഹാസ്യ ഇതിഹാസം (ഹാരി പോര്‍ട്ടര്‍ എഴുത്ത് ആ അമ്മായി നിര്‍ത്തിയ സ്ഥിതിക്ക്, ലോകത്തിന് വായിച്ച് പുളകം പൊട്ടിക്കാന്‍ വല്ലതും വേണ്ടേ? വേണ്ടേ ന്ന്?) രചിക്കാനുള്ള ആലോചനയുണ്ട് എന്നു അറിയിക്കട്ടെ (ഇടിഗഡിയെന്തിനാ ഞെട്ടീത്? ഞാനിങ്ങനെ പലതും പറയും...ങാ)

പറയാന്‍ വന്നതതൊന്നുവല്ല. സങ്കുവിന് വിചാരിച്ചതിലും ഗ്ലാമറാണ് ട്ടാ.
[കളറ് കൂടി വര്വാണല്ലോ? യേതാ സോപ്പ്? :-)]
ആ മൂക്കില് തൂക്കിയിട്ട ഹാങ്ങറ് ഒന്നു വടിച്ചു കളഞ്ഞാല്‍ കൂടുതല്‍ ചര്‍മ്മകാന്തി തോന്നിക്കും.

കുറുമാന്‍ said...

ഈ പ്രകാശന കര്‍മ്മത്തിനുഎന്നെ വിളിക്കാഞ്ഞതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

മുക്കുവന്‍ said...

koratty JTS which year did you studied? I was in JTS from 1976 to 1985.

evuraan said...

ആഹാ, :) കൊള്ളാം.!

പങ്കെടുത്തവര്‍ക്കെല്ലാം ആശംസകള്‍..!

SUNISH THOMAS said...

:-)

കറുമ്പന്‍ said...

അതേ, ആ കുപ്പികളുടേം കവറിന്റേം പിറകില്‍ നില്‍ക്കുന്ന ആള്‍ക്കാര്‍ ആരാ ???

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പോസ്റ്റിനേക്കാളും “ആ മൂക്കില് തൂക്കിയിട്ട ഹാങ്ങറ് ” അരവിന്ദേട്ടോ‍ാ‍ാ‍ാ‍ാ‍ാ‍ാ:)

Visala Manaskan said...

ഇതൊരുമാതിരി .... പരിപാടിയായിപ്പോയി!

:)

എങ്കിലും ഇതിന്റെ പേരില്‍ ഒരു മില്യണ്‍ ഇറാനി റിയാലിന്റെ സങ്കുചിതന്റെ കമ്പനിയും എന്റെ കമ്പനിയുമായുണ്ടാക്കിയ കോണ്ട്രോക്റ്റ് ഞാന്‍ കാന്സല്‍ ചെയ്യിക്കണോ?

(ആഗ്രഹിച്ചാലും നടക്കില്ല സങ്കുചിതാ.. നിന്നെ ഞാന്‍ വിളിച്ചോണ്ടിരിക്കും!! ബുഹഹഹ..)

Visala Manaskan said...

ആ ‘എങ്കിലും‘ കളഞ്ഞേക്ക്. വായിക്കണ്ട.

asdfasdf asfdasdf said...

പാവം കുട്ടി !!!

ഇടിവാള്‍ said...

ഡായ്...
ഇതെന്തു പ്രകാശന പോസ്റ്റാണഡേയ്യ്??

ഇതില്‍ “ഓധറിനെ” പറ്റി വിവരണം ഒന്നുമില്ലല്ലോ?

പ്രകാശിപ്പിച്ച ആളുടെ ബയോഡാറ്റ മാത്രമേ ഒള്ളോ? എന്തവാഡേയ് ഇത്?

പിന്നെ.. ആകെയുള്ള ഒരു കോപ്പി എന്നു പറഞ്ഞ് അധിക്ഷേപിക്കരുത്..

പി.ഡി.എഫ് ഫയല്‍ 2 സെറ്റ് കോപ്പി എടുത്ത് 5 ദിര്‍ഹം വച്ച് കൊടുത്ത് ബൈന്‍ഡ് ചെയ്യിപ്പിച്ചത് ഞാനാ..

മറ്റേ കൊപ്പി വീട്ടിലുണ്ട്!

പിപ്ന്നെ സംഭാവനയായി തന്നതിന്റെ വില പെട്ടെന്നു തന്നെ അറേഞ്ച് ചെയ്യുക! അല്പം ടൈറ്റുണ്ട്!


“പ്രശസ്ത സാഹിത്യകാരനും ചിന്തകനും..“ ഒവ്വ!!!!!!

അരവിന്ദാ.. മീശക്കുതാഴേ തൂക്കിയ ഹാങ്ങര്‍ ! വൌ! സ്റ്റണ്ണിങ്ങ് ..മാന്‍

മഴത്തുള്ളി said...

ഹഹഹ ഈ പ്രകാശനകര്‍മ്മം കൊള്ളാം.

ബൂലോകം നിറയെ പ്രകാശനകര്‍മ്മങ്ങളാണല്ലോ. എന്നാണ് ഇടിവാളിന്റെ പുസ്തകത്തിന്റെ ഒറിജിനല്‍ പ്രകാശനകര്‍മ്മം.????

chithrakaran ചിത്രകാരന്‍ said...

:)

ഇടിവാള്‍ said...

ബൈ ദ ബൈ..
ഒരു ബ്ലോഗര്‍ സുഹൃത്ത് എന്നോടു പറഞ്ഞു...

പുസ്തകപ്രകാശനം നടത്തിയവരു നല്ല ഫോമിലാണെന്നു തോന്നുന്നു.. ഇടിവാള്‍ ഈ പ്രകാശനത്തെ പറ്റി അറിഞ്ഞില്ലേ എന്നു!!!

ഹഹഹ!

ആ മൂന്നുപേരില്‍ നടുവില്‍ നില്‍ക്കുന്നതു ഞാനാണേ...

ബുള്‍ഗാനൊക്കെ വലര്‍ന്ന ഒരു വളര്‍ച്ചയേ.. ആളെ വരെ മനസ്സിലാവാണ്ടായി തുടങ്ങി!

ധൈര്യമായി കടംവാങ്ങാം ഇനി!!

ഇടിവാള്‍ said...

വലര്‍ന്ന അല്ല... വളര്‍ന്ന** സോറി!

മുസാഫിര്‍ said...

കര്‍മ്മം ചെയ്യുക , സങ്കുചിതാ ഫലം ഇച്ഛിക്കരുത്.(പോസ്റ്റു ഒക്കെ ഇട്ടോ പക്ഷെ ഐ മേറ്റ് വാളിന്റെ പോക്കറ്റില്‍ തന്നെ കിടന്നോട്ടെ :-)

ശ്രീ said...

:)

ഇടിവാള്‍ said...

മുസാഫിര്‍ ഭായി!അതു വിറ്റതാ ;)

അതിന്റെ കാശു തന്നില്ലെങ്കില്‍ ഇടിച്ചവന്റെ ശരീരം ഞാന്‍ സംകുചിതമക്കും/സങ്കോശിപ്പിക്കും! യേത്?

Kumar Neelakandan © (Kumar NM) said...

നേരത്തോടു നേരം ആയി. നിങ്ങളാ പുസ്തകം നിലത്തുവച്ചിട്ട് ആ കുപ്പി പൊട്ടിക്കണുണ്ടോ? ദേ നമ്മടെ കുറുമാന്‍ അപ്പുറത്ത് കിടന്ന് കെട്ടുപൊട്ടിക്കുന്നു.

പ്രകാസനത്തിനാശംസകളുടെ മിന്നല്പിണരുകള്‍!

raseesahammed said...

സംഭവിച്ചതെല്ലാം നല്ലതിന്‌ സംഭവിക്കുന്നതെല്ലാം നല്ലതിന്‌ ഇനി സംഭവിക്കുന്നതും നല്ലത്‌
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുസ്തകം ഒരു കോപ്പിയാണേലും കുപ്പി രണ്ടെണ്ണമാണല്ലോ
:)

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.