Tuesday, April 03, 2007

ഒരു ക്ലാസിക് ഫോട്ടോഗ്രാഫര്‍ ജനിക്കുന്നു!





ഫുജൈറ കുന്നുകള്‍ക്കിടയിലൂടെ അറബിക്കടലിനെ
ചുംബിക്കാനൊരുങ്ങുന്ന കതിരേശന്‍
ക്യാമറ nikon lense: dk 300*

മേല്‍ക്കാണിച്ച് ക്ലാസിക് ഫോട്ടോകള്‍ എടുത്ത നാളത്തെ
വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫര്‍ സങ്കുചിത മനസ്കന്‍

-------*dk -don't know

15 comments:

K.V Manikantan said...

ഒരു ക്ലാസിക് ഫോട്ടോഗ്രാഫര്‍ ജനിക്കുന്നു!!!!

-എന്നെയെങ്ങാന്‍ ഇന്ന് ഷാര്‍ജ്ജയില്‍ വച്ച് ആരെങ്കിലും തല്ലി കൊന്നാല്‍ അത് കൈപ്പള്ളിയണ്ണനാകുമെന്നതില്‍ സംശയം വേണ്ട ;)

മുസ്തഫ|musthapha said...

അതിനൊരവസരം കൈപ്പള്ളിക്ക് ഞാന്‍ കൊടുക്കില്ല :)

കുറുമാന്‍ said...

ഫോട്ടോഗ്രാഫര്‍മാരെ അപമാനിക്കാന്‍ വേണ്ടി കച്ചകെട്ടി ചിലരൊക്കെ ഇറങ്ങിയിട്ടുണ്ടെന്ന് വാര്‍ത്തകേട്ടപ്പോള്‍,അത് നമ്മളറിയുന്ന, നമ്മളില്‍ പെട്ട ഒരാളായിരിക്കുമെന്ന് ഞാനറിഞ്ഞില്ല.

അല്ല മാഷെ, താനെന്തിനാ, ക്യാമറയുടെ വിവരണം തന്നിരിക്കുന്നു. നല്ല ഫോട്ടോ എടുത്താല്‍ ചിലപ്പോള്‍ ആളുകള്‍ ചോദിക്കും, ഇതേത് ക്യാമറ ഉപയോഗിച്ചെടുത്തതാണെന്ന്. ഈ ഫോട്ടോ കണ്ടിട്ട് വല്ലവരും ചോദിക്കുകയാണെങ്കില്‍ ഉറപ്പിച്ചോ, അത് ജീവിതത്തില്‍ ആ ബ്രാന്‍ഡ് ക്യാമറ വാങ്ങാതിരിക്കാനാണെന്ന്!

ചുമ്മാ പറഞ്ഞതാ സങ്കൂ...നന്നായിട്ടില്ല, സൂര്യന്റെ മൂത്രത്തിലല്പം ചോറുംവറ്റിട്ട് നോക്കൂ, മഞ്ഞപിത്തം ഉണ്ടോന്ന്:)

കൈപ്പള്ളി ഷാര്‍ജയിലെങ്ങാനും ഉണ്ടെങ്കില്‍, ദയവു ചെയ്ത് സങ്കുചിതനെ വെടിവച്ചുകൊല്ലുക. ബ്ലഡ് മണി സ്വയം കൊടുത്തോളണം.

Mubarak Merchant said...

ഒലക്ക.
കുതിരേശനെങ്കി കുതിരേശന്‍, കിസ്സല്ലേ കണ്ടുകളയാം എന്ന് കരുതി വന്നതാ.
സങ്കുചിതനെ കൊല്ലുന്നവര്‍ക്ക് കുറുമാന്റെ തല ഇനാം.
നല്ല കേമറയല്ലേ, നല്ല പടങ്ങള്‍ പിടിച്ച് ഇടു സങ്കൂ.. :)

Kaithamullu said...

ഈ ക്ലാസ്സിക് ഫോട്ടൊഗ്രാഫെര്‍ ജനിച്ച സമയം യൂയേയിയാകെ ഇളകി മറിഞ്ഞു, കൊടുങ്കാറ്റടിച്ചു (മണല്‍ക്കാറ്റാണേ), പേമാരി (ചന്നം പിന്നം)പെയ്തു, തിരകളാഞ്ഞടിച്ചു, സൂര്യന്‍ പോയ്മറിഞ്ഞു...

യൂയേയി വാസികളാകെ അമ്പരന്ന് കൈകള്‍ കൂപ്പി ആകാശത്തേക്ക് നോക്കി, എന്നിട്ട് പരസ്പരം മന്ത്രിച്ചു:‘മാര്‍ച്ച് കഴിയാമ്പോകുമ്പഴാ ഒരു മഴ, ഇനി നല്ല ചൂടാ വരാന്‍പോണേ....അപ്പൊഴാ സങ്കൂന്റെ ഫ്ലാഷടിച്ച ഒരു മിന്നല്‍....ഇടിശബ്ദമിനി എപ്പളാ,ഏപ്രില്‍ ഒന്നിനാ?’

സാജന്‍| SAJAN said...

ആ ഈന്തപ്പനയുള്ള പടം ഏറ്റവും മനോഹരമായിരിക്കുന്നു..
ബാക്കിയുള്ളത് മോശമെന്നല്ല കേട്ടോ..
ആ ഡേറ്റ് അങ്ങ് മാറ്റാതിരുന്നത് എന്താ?
:)

തറവാടി said...

"വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫര്‍ "

സ്വാഗതം.

:))

നന്നായിട്ടുണ്ട്ട്ടൊ , ഫോട്ടൊഗ്രാഫര്‍‌മാരുടെ എണ്ണം ദിവസേന ബൂലോകത്ത് കൂടിവരുന്നു :)

Unknown said...

‘വിശ്വപ്രസിദ്ധ’ ഫോട്ടോഗ്രാഫര്‍ ഒരു കൈകൊണ്ട് വണ്ടിയോടിച്ച് ഒരു കണ്ണ് കൊണ്ട് റിയര്‍ വ്യൂ നോക്കി ബാക്കി അവയവങ്ങള്‍ കൊണ്ട് മാനത്ത് പാറിയ കാക്കയെ നോക്കി അഞ്ചാര് ക്ലിക്ക് ക്ലിക്കിയതിന്റെ അവശിഷ്ടങ്ങളാണ് നിങ്ങള്‍ കാണുന്നത്.

‘ഫോട്ടോ ഓണ്‍ ദി ഡ്രൈവ് ആന്റ് അണ്ടര്‍ വാട്ടര്‍’ എന്ന പേരില്‍ റോളാ സ്ക്വയറില്‍ ഉടന്‍ ഈ കളക്ഷന്‍ പ്രദര്‍ശനത്തിന് വരുന്നു.

ഓടോ: കൈപ്പള്ളിയ്ക്ക് ഇപ്പോഴും ബോധം വീണിട്ടില്ല. :-)

അപ്പു ആദ്യാക്ഷരി said...

സങ്കുചിതാ.... :-)

K.V Manikantan said...

ആയ കാലത്ത് വിന്‍സെന്റ് വാങ് ഗോഗും ഈ പ്രശ്നം അഭുമുഖീകരിച്ചിരുന്നു. എന്റെ ഈ ഫോട്ടോകള്‍ മള്‍ട്ടി മില്യണ് ലേലം ചെയ്തു പോകുന്ന ഒരു കാലം വരും.

അപ്പുവിന്റെ ഹൃദയം തകര്‍ന്ന ആ നിലവിളി കലക്കി...

Kaippally കൈപ്പള്ളി said...

ഹോ ! എങ്കിലും എന്റെ സങ്കു. നാലു് പടങ്ങളല്ലെ? സാരമില്ല.
ഇനിയും വല്ലതും ബാക്കിയുണ്ടോ?

ആ ജനനം അങ്ങ് കഴിഞ്ഞല്ലോ. എനിക്ക് സമാധാനമായി.

ഈ തമാശയോക്കെ പോട്ടെ. ഇനി നമുക്ക് കുറേ നല്ല വിഷയങ്ങള്‍ എടുക്കാം.

നന്നായി വരും.

K.V Manikantan said...

കൈപ്പള്ളിയണ്ണന്‍ ഒരിക്കല്‍ പറഞ്ഞു: ഷാര്‍ജയില്‍ നിന്ന് രാവിലെ 5മണിക്ക് എണീറ്റ് ഒമാന്‍ ഹത്ത റോട്ടില്‍ കൂടി 5.15 വരെ ഡ്രൈവ് ചെയ്താല്‍ ലെഫ്റ്റിലേക്ക് ഒരു വഴി കാണാം. അതില്‍ കൂടി അഞ്ച് മിനിറ്റ് യാത്ര ചെയ്താല്‍ സ്റ്റ്രീറ്റ് ലൈറ്റുകള്‍ ഒന്നും ഇല്ലാതെ ആകാശം നമുക്കു ചുറ്റും 360 ഡിഗ്രിയില്‍ കുട ചൂടി നില്‍ക്കുന്നതുകാണാം. വണ്ടി നിര്‍ത്തി, കസേര പുറത്തിട്ട് ചുമ്മാ ഇരിക്കുക. കറുത്തിരുണ്ട ആകാശം പയ്യെ പയ്യെ വെളുത്ത് സൂര്യന്റെ ആഗമനം വിളിച്ചറിയിക്കുന്നത് കാണാം. പതുക്കെ പതുക്കെ പുലരിയുടെ ആ അഹ്ലാദം നുകരാം.

കൈപ്പള്ളി എന്നോട് പറഞ്ഞതല്ല ഇത്. മറ്റാരോടോ പറഞ്ഞതാണെങ്കിലും എന്റെ മനസില്‍ തട്ടി. ഞാന്‍ ആലോചിച്ചു: ഒരു പുലരി കണ്ടിട്ടെത്ര നാളായി?

എന്റെ സുഹൃത്തായ ഒരു പുപ്പുലി ബ്ലോഗനോട് ചോദിച്ചു: ഏഡേയ്, രാവിലെ അഞ്ചുമണിക്കെണീറ്റ്.... കൈപ്പള്ളി പറഞ്ഞതാ.... പ്പോയാലോ?

അവന്‍ എന്നെ നോക്കിയ നോട്ടം?

പക്ഷേ കൈപ്പള്ളീ, ഞാന്‍ അങയെ ഗുരുവായി കാണുന്നു. ഇനിയും വരും, എന്നെ നാറ്റിച്ച ഇവന്മാരെല്ലാം അത് മാറ്റിയെഴുതും, അതാണ് ഞാന്‍ അങ്ങേക്ക് നല്‍കുന്ന ഗുരുദക്ഷിണ!!

ഏറനാടന്‍ said...

സര്‍വ്വരാജ്യ കാമറാമേനോന്മാരേ.. സംഘടിക്കുവിന്‍.. കൂണു മുളക്കും പോലെ ഓരോ നിമിഷവും ഫോട്ടോപിടുത്തക്കാര്‍ പൊങ്ങിവരുന്നതില്‍ പിടിച്ചുനില്‍ക്കാന്‍ സങ്കുചിതേട്ടനും കഴിയട്ടേ..

ഇടിവാള്‍ said...

ഡേയ്,

ആ നാലാമത്തെ ഗ്ലാസ്സിക് പോട്ടോയും എടുത്തത് നി തന്നെ?

നീ ആളൊരു സകലകൊലാ വല്ലഫന്‍ തന്നെ..
വണ്ടി ഓടിക്കുന്നു, സ്റ്റിയറിങ്ങ്ങ് തിരിക്കുന്നു.. അതിനെടയില്‍ സ്യന്ത തലയുടെ ബാക്ക് സൈഡ് ഫോട്ടോയും എടുക്കുന്നു.. ഹൌ.. കൈപ്പള്ളിയൊന്നും ഒന്നുമല്ലെടേയ് ;)

സ്വന്തം തലേടെ ബായ്ക്കു വശം ഫോട്ടോ എടുക്കാം നിനക്ക് പുറകിലും കയ്യുണ്ടോടേയ്...

എന്നാലും... ഫുജറക്ക് പോവുന്നില്ല എന്നു നീ പറഞ്ഞത് എന്നെക്കൂടി കൊണ്ടുപോവാതിരിക്കാനായിരുന്നു ല്ലേ..

ഞാനാരാ മ്വാന്‍;)

ശാലിനി said...

കമന്റുകളെല്ലാം ഒന്നിന്നൊന്നു കേമം.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.