നാം മലയാളികള്‍ക്കു പലര്‍ക്കും യുദ്ധം ചെയ്യാനറിയാം, പക്ഷേ യുദ്ധത്തില്‍ വിജയിക്കാനറിയില്ല.നമ്മുടെ വലിപ്പമെന്താണെന്നും അത് ഏതു വശം കൊണ്ടാണെന്നും അറിയില്ല.
1999 ഡിസംബര്‍ 25ന് ഒരു സംഭവമുണ്ടായി.നമ്മുടെ അഭിമാനമായി നാം കൊണ്ടുനടക്കുന്ന ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ഒരു വിമാനം കുറച്ചുപേര്‍ കൂടി കന്തഹാറിലേക്കു തട്ടിക്കൊണ്ടുപോയി.ഇവിടെ ഇതേ കസേരയിലിരുന്നെന്തു ചെയ്യാന്‍ പറ്റും എനിക്ക്!?അന്നു കുറേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി.അഫ്ഗാനിസ്ഥാനിലെ അനിശ്ചിതത്വത്തില്‍ കുറേ ഇന്ത്യാക്കാരും മറ്റെവിടെയോ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിമിഷങ്ങള്‍ യുഗങ്ങളായി എണ്ണിക്കഴിയുമ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വെബ് സൈറ്റിലും മറ്റും അപ്പോളും പഞ്ചസാരയില്‍ പൊതിഞ്ഞ സ്വാഗതവചനങ്ങളും അവരുടെ വിമാനത്തിലെ സുരക്ഷയെക്കുറിച്ചുള്ള മോഹനവാഗ്ദാനങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്റെ ഒരു സുഹൃത്ത് അയാളുടെ അച്ഛന് ആ ഫ്ലൈറ്റിലുണ്ടായിരുന്നോ എന്നറിയാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളിലും മുട്ടി. ആര്‍ക്കുമറിയില്ലത്രേ. ഇത്ര അലസമായി കാര്യങ്ങള്‍ നോക്കുന്ന നമ്മുടെ ഭീമന് ഗവണ്മെന്റിനേയും അവരുടെ ഗുമസ്തപ്പടയേയും എങ്ങനെ വഴിക്കു കൊണ്ടുവരാനാവും!?ഒരു ദിവസം മുഴുവനാവുന്നതിനുമുന്പു തന്നെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വെബ് സൈറ്റ് അവര്‍ മൊത്തം ഈ സംഭവത്തിനുവേണ്ടി മാത്രം നീക്കിവെക്കേണ്ട അവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞു ഇവിടെ ഈ കസേരയിലിരുന്നുകൊണ്ട്. CNN, BBC തുടങ്ങിയ സൈറ്റുകളിലെ റീഡേര്‍സ് ഡിസ്കഷന് ഫോറങ്ങളില്‍ നിന്നുമാണ് ഞാന്‍ ആളുകളെ പടയൊരുക്കിയത്. പതിനായിരക്കണക്കിന് ഈമെയിലുകളും നൂറുകണക്കിന് ഫോണ്‍ കോളുകളും ഡെല്‍ഹിയിലേക്കു പ്രവഹിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗികപ്രതിനിധികള്‍ പ്രോട്ടോക്കോള്‍ മറന്ന് ഞങ്ങളുടെ റീഡേര്‍സ് ഫോറത്തിലും അവരുടെ വെബ്ബ്സൈറ്റിലും നേരിട്ടും ഈ സംഭവത്തെക്കുറിച്ച് തത്സമയ അപ്ഡേറ്റുകള് നല്കിക്കൊണ്ടിരുന്നു.ആ വിമാനം തട്ടിക്കൊണ്ടുപോവല്‍ സംഭവത്തില്‍ ആണ് എനിക്ക് ആദ്യമായി നമ്മെപ്പോലെയുള്ള “കുഞ്ഞുജീവി“കളുടെ ശക്തി സ്വയം ബോദ്ധ്യമായത്.
അതിനു ശേഷം എത്രയോ അവസരങ്ങളില്‍ അതേപോലെ ഉണ്ടായിട്ടുണ്ട്. തുര്‍ക്കി, ഗുജറാത്ത് ഭൂകമ്പത്തിലും സുനാമിയിലും 2003-ലെ യുദ്ധകാലത്തും എന്നെപ്പോലെയുള്ള ചെറിയ കുഴിയാനകള്‍ക്ക് സമൂഹത്തിനുവേണ്ടി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തിനു പറയുന്നു, കഴിഞ്ഞ വര്‍ഷത്തെ ബ്ലോഗര്‍ ബ്ലോക്കു പോലും ദിവസങ്ങള്‍ക്കുള്ളില്‍ നീക്കാന്‍ കഴിഞ്ഞത് നമ്മുടെയൊക്കെ പ്രവര്‍ത്തനഫലമാണ്.
മലയാളം എന്ന കൊച്ചുഭാഷയ്ക്കുപോലും മഹാമേരുക്കളെ മറിച്ചിടാന്‍ കഴിയും ഇക്കാസ്! നമുക്കു നമ്മുടെ ശക്തിയെ പറ്റി ബോധവാന്മാരായേ കഴിയൂ.
ഒന്നുകൂടി: ഇവിടത്തെ പ്രശ്നം ( ചുരുങ്ങിയ പക്ഷം ഞാന്‍ ഇതില്‍ ഇടപെടുന്ന തലത്തിലെങ്കിലും) ഒരു സൂവിന്റെയോ ഒരു ഇഞ്ചിമാങ്ങയുടേയോ ഏതാനും ബ്ലോഗാത്മാവുകളുടെ മോക്ഷത്തിന്റേയോ അല്ല. ഇതു നമ്മുടെ കൂട്ടായ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ബ്ലോഗ് വിശപ്പു മാറ്റില്ലായിരിക്കാം. പക്ഷേ വിശപ്പില്ലായ്മയേക്കാളും മഹത്തരമായ, വില കൂടിയ സ്വാതന്ത്ര്യം എന്ന ജൈവസത്യത്തിന്റെ രക്തമാണ് നമ്മുടെ ബ്ലോഗുകള്‍. അതിലെഴുതുന്നത് എത്ര നിസ്സാരമോ ഗംഭീരമോ ആവട്ടെ, അവയോരോന്നും നമുക്കു പ്രിയപ്പെട്ടതു തന്നെയാവണം!
എന്റെ താഴ്മയായ അഭ്യര്‍ത്ഥനയാണ് ഓരോരുത്തരോടും: നമുക്കൊരുമിച്ചുനില്‍ക്കാം. വ്യക്തികളോടുള്ള നമ്മുടെ കൊച്ചുകൊച്ചുസൌന്ദര്യപ്പിണക്കങ്ങള് നമുക്കു മറക്കാം. അവയൊക്കെ പിന്നൊരിക്കല്‍ നമുക്കു പറഞ്ഞുതീര്‍ക്കാം!
വരില്ലേ നിങ്ങള്‍?
1. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം2. ലാബ്നോള്‍ - അമിത് അഗര്‍വാള്‍ 3. കറിവേപ്പില - സൂര്യഗായത്രി4. ഇഞ്ചിമാങ്ങ - ഇഞ്ചിപ്പെണ്ണ്5. If it were... - സിബു6. ശേഷം ചിന്ത്യം- സന്തോഷ്7. Against Plagiarism8. Global Voice On Line9. കര്ഷകന് ചന്ദ്രേട്ടന് - Chandrasekharan Nair10.BongCookBook - Sandeepa11. Indian bloggers Mad at Yahoo12.Indian Bloggers Enraged at Yahoo! India’s Plagiarism13.Indian bloggers Mad at Yahoo14.Malayalam Bloggers Don't Agree with Yahoo India15.Yahoo back upsetting people16.Wat Blog17.Tamil News18.Yahoo India accused of plagiarism by Malayalam blogger19.Yahoo India Denies Stealing Recipes20. മനോരമ ഓണ്‍ലൈന്‍21.Content theft by Yahoo India22.Lawyers' Opinion
and here is devan's
http://devanspeaking.blogspot.com/2007/03/and-yahoo-counsels-us-to-respect.html
4 comments:
ഉചിതമായി.
പിണക്കങ്ങള്‍ ഉണ്ടാവാം,അല്ലെങ്കില്‍ ഉണ്ട്. എന്നാലും എന്തിന്റെ പേരില്‍ ഒരു കൂട്ടായ്മയില്‍ നിന്ന് നാം മാറി നില്ക്കും.ചരിത്രത്തിനു മുന്നില്‍ നാം തെറ്റുകാരായിക്കൂടാ.എല്ലാം മറന്ന് ഒന്നായി നില്‍ക്കേണ്ട വേളയില്‍ അങ്ങനെ നില്ക്കാം.നമുക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ.അറച്ചു നില്ക്കുന്ന കൂട്ടുകാരേ,ചില ഒച്ചകള്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. കേട്ടില്ല ,ഇതുവരെ.
"വിശ്വേട്ടന്റെ ഈ കമന്റ് ശ്രദ്ധിക്കണമേ“
എന്റെ താഴ്മയായ അഭ്യര്‍ത്ഥനയാണ് ഓരോരുത്തരോടും: നമുക്കൊരുമിച്ചുനില്‍ക്കാം. വ്യക്തികളോടുള്ള നമ്മുടെ കൊച്ചുകൊച്ചുസൌന്ദര്യപ്പിണക്കങ്ങള് നമുക്കു മറക്കാം. അവയൊക്കെ പിന്നൊരിക്കല്‍ നമുക്കു പറഞ്ഞുതീര്‍ക്കാം!
വരില്ലേ നിങ്ങള്‍?
എപ്പോഴേ വന്നു. കമന്റ് ഇവിടെയിട്ടത് കൊണ്ട് കാണാനായി.
Post a Comment