Friday, May 26, 2006

കിണറ്റില്‍ വീണ കഥ -3

രക്ഷപ്പെട്ട എന്റെ സന്തോഷം ചില്ലറ ആയിരുന്നില്ല. കഷ്ടി ഒരു മണിക്കൂര്‍ മുന്‍പേ മരണം നൂറു ശതമാനവും ഉറപ്പിച്ച ഞാന്‍ ഇതാ വീണ്ടും ജീവിതത്തിന്റെ ഹൈസ്പീഡ്‌ ട്രാക്കില്‍ തിരിച്ചെത്തിയിരിക്കുന്നു. ആദ്യം ഞാന്‍ മനസാ ജതി,മത,വര്‍ഗ്ഗ പരിഗണനകളില്ലതെ ദൈവത്തിനു നന്ദി പറഞ്ഞു. എന്നെ കരക്കുകയറ്റാന്‍ ശ്രമിച്ച റെസ്ക്ക്യൂ ടീമിനും മറ്റു പോട്ടക്കര്‍ക്കും നന്ദി പറയാന്‍ മുതിര്‍ന്നില്ല. കാരണം അങ്ങിനെ ഔപചാരികമായ ഒരു നന്ദി പറച്ചിലിലൂടെ തീര്‍ക്കാവുന്ന ഒരു കാര്യമല്ലല്ലോ ജീവന്‍ രക്ഷിക്കുക എന്നത്‌. മേലെയെത്തിയ ഉടനെ എന്നെ വിവസ്ര്തനാക്കുവാന്‍ ശ്രമിക്കുകയാണ്‌ എല്ലവരും കൂടി ചെയ്തത്‌. അരൊക്കെയോ ചേര്‍ന്ന്‌ എന്റെ ഷര്‍ട്ട്‌ അഴിച്ചു. മറ്റു ചിലര്‍ മുണ്ടും. വീണ്ടും എന്നെ ത്രിബ്ബിള്‍ എക്സ്‌ ആക്കാനായി ശ്രമം തുടങ്ങിയപ്പോള്‍ ഞാന്‍ ശക്തമായി തന്നെ തടഞ്ഞു. തെയ്യന്‍, ശ്രീമാന്‍, ഗോജരാജ തുടങ്ങിയ എന്റെ ചില സ്നേഹിതരാണ്‌ എന്നെ പരിപൂര്‍ണ്ണനാക്കാന്‍ കാര്യമായി ശ്രമിച്ച്തത്‌. കാരണം നാളെ മുതല്‍ പറഞ്ഞു ചിരിക്കാന്‍ വേണ്ടി. ആരോ എന്റെ തലയും ദേഹവും നല്ലവണ്ണം തോര്‍ത്തി തന്നു.


അതിനിടെ വലിച്ചെടുത്ത കയറിന്റെ അറ്റത്ത്‌ കണ്ട ചെരുപ്പ്‌ കയ്യിലെടുത്ത്‌ ഇക്രുവേട്ടന്‍ വീണ്ടും വയലന്റായി അത്‌ തിരികെ കിണറ്റിലെറിയാന്‍ ശ്രമിച്ചത്രേ. എന്നെ കാര്‍പോര്‍ച്ചിലേക്ക്‌ എല്ലാവരും ചേര്‍ന്ന്‌ ആനയിച്ചു. അപ്പോഴേക്കും സമയം എട്ടര ആയി. കാര്‍പോര്‍ച്ചിനോട്‌ ചേര്‍ന്നായിരുന്നു മാഗി എന്ന പെണ്‍കുട്ടിയുടെ വീട്‌. പെണ്‍കുട്ടിയല്ല ച്ചേച്ചി എന്നു വിളിക്കുന്നതായിരിക്കും ശരി. ഞാന്‍ നാലാം ക്ലാസ്സിലായിരുന്നപ്പോള്‍ അവള്‍ ഏഴാം ക്ലാസ്സില്‍ ഉണ്ടായിരുന്നു. മാഗി, അപ്പന്‍, അമ്മ എന്നിവര്‍ ഈ ഒരു മണിക്കൂറും പ്രര്‍ത്ഥനയിലായിരുന്നുവത്രേ! എന്തോ ചില ബഹളം കേട്ടെങ്കിലും അതു നാടകത്തെ സംബന്ധിച്ചതായിരിക്കുമെന്നു കരുതി പ്രാര്‍ത്ഥന തുടര്‍ന്നത്രേ. മാഗിയുടെ അപ്പന്റെ നിരാശ അതിഭയങ്കരമായിരുന്നു. മൂക്കിനു താഴെ ഇങ്ങിനെയൊരു സംഭവം നടന്നിട്ട്‌ അറിഞ്ഞില്ലെന്നുപറഞ്ഞാല്‍.......ണാളെ മുതല്‍ ഒരു നാലു വാരം ചായക്കട, വീടിന്റെ പടിക്കലുള്ള ബുഡ്ഡാ സല്ലാപം തുടങ്ങി എത്രയെത്രെ സ്ഥലങ്ങളില്‍ നിറഞ്ഞു വിവരിക്കാന്‍ പറ്റിയ ന്യൂസ്‌ ആയിരുന്നു. ആള്‍ ഒരു ആവശ്യവും ഇല്ലാതെ ഭാര്യയോട്‌ കയര്‍ത്തു- നിനക്കെന്താണ്ട്രീ ഇവിടെ കാര്യം?..ഭാര്യയാകട്ടെ ആ മെരട്ടല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ്‌ വേറെയാരില്‍ നിന്നോ സംഭവം ഡിഫേര്‍ഡ്‌ ലൈവ്‌ ആയി ശ്രദ്ധിക്കുകയായിരുന്നു. കിണറ്റില്‍ വീണതിനേക്കാള്‍ എന്നെ വേദനിപ്പിച്ച സംഭവമാണ്‌ ഇനി ഉണ്ടായത്‌. മാഗിക്കും അമ്മക്കും കഥ പറഞ്ഞുകൊടുത്ത ആള്‍ക്ക്‌ എന്നെയോ എന്റെ പേരോ അറിയുമായിരുന്നില്ല. സ്വാഭവികമായും മാഗി എതാ ചേട്ടാ ആള്‌ എന്നു ചോദിക്കുന്ന കേട്ടു. വയസ്സിനു തഴെയുള്ള ടോര്‍ച്ച്‌ കൈയിലുള്ള എല്ലാ സാമദ്രോഹികളും കൂനിക്കൂടി നില്‍ക്കുന്ന എന്റെ നേരെ ടോര്‍ച്ചടിച്ചു. അതു മുന്‍ക്കൂട്ടികണ്ട ഞാന്‍ ഉള്ള ബാക്കി ശക്തി ഉപയോഗിച്ച്‌ എയറുപീടിച്ചു നിന്നു. നീന്തല്‍ മത്സരത്തിനുള്ള വേഷത്തില്‍ ഒരു യുവകോമളനെ കണ്ട അവള്‍ "അരേ സബ്‌ കു'്‌ ദ്തോ ഹേ!" എന്ന്‌ മൂക്കത്തുവിരല്‍ ചേര്‍ത്ത്‌ അയേ!??ന്ന മട്ടില്‍ പറഞ്ഞു. എന്തിനേറെ പറയണം കൂനിന്മേല്‍ കുരു അതുമെയൊരു കൊതു ആ കൊതുകിന്‌ എയിഡ്സ്‌ എന്നു പറഞ്ഞപോലെയായീ എന്റെ കാര്യങ്ങള്‍. അവള്‍ എന്നെ സര്‍വ്വാംഗം വീക്ഷിച്ച്‌ പരിക്കുകള്‍ വിലയിരുത്തുന്നത്‌ വരെ ടോര്‍ച്ചടിച്ച്‌ എന്നെ വെളുപ്പിക്കുന്നതില്‍ ഒരുത്തനും പിശുക്ക്‌ കാട്ടിയില്ല. അതിനു ശേഷം എന്നെ എപ്പോള്‍ കണ്ടാലും വായ പൊത്തി ചിരിച്ച്‌ വേഗം നടന്നു പോകലായിരുന്നു മാഗിചേച്ചിയുടെ ജോലി,,അപ്പോളൊക്കെ ഞാന്‍ അറിയതെ വീണ്ടും എന്റെ മനസ്സില്‍ ആ അശിരീരി മുഴങ്ങും....(അരേ! സബ്‌ കു'്‌ ദ്തോ ഹേ യാര്‍). കഥ അവിടം കൊണ്ടും തീര്‍ന്നില്ല. ഇന്ന്‌ വിവാഹിതയായി രണ്ടുകുട്ടികളുടെ അമ്മയായി കഴിഞ്ഞ മാഗിയുടെ രണ്ടു കൊച്ചുകുഞ്ഞുങ്ങളും എന്നെ കാണുമ്പോല്‍ വായ പൊത്തി ചിരിക്കുന്നു.

പിന്നീട്‌ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞായിരുന്നു ബഹളം. ശരീരം ആകെ കീറിപറഞ്ഞെങ്കിലും കാര്യമായ പരിക്കുകള്‍ ഒന്നും ഉള്ളതായി എനിക്ക്‌ തോന്നിയില്ല. അതുകൊണ്ടുതന്നെ ഞാന്‍ എതിര്‍ത്തു. പിന്നെ മുന്‍പ്‌ കിണറ്റില്‍ വീണ്‌ ചത്തിട്ടുള്ള ഒരോരുത്തരുടെ കഥകളായി നാട്ടുകാരുടെ വിളമ്പല്‍. ഒരു കള്ളന്‍ പരിയാരത്ത്‌ (അടുത്ത ഗ്രാമം) കിണറ്റില്‍ വീഴുകയും നാട്ടുകാര്‍ പിടിച്ച്‌ കയറ്റി, അന്തസ്സായി ഒരു ചായ കുടിക്കുകയും ചെയ്ത്‌ നടന്നുപോയി. കൃത്യം മൂന്നു മണിക്കൂര്‍ കഴിഞ്ഞു "ഠിം..." ആ ഗെഡി സിന്ദഗിയില്‍ നിന്നേ സ്കൂട്ടായത്രേ! ഇതു കേട്ടതും എന്റെ കിളി പറന്നുപോയി. ഇനി മൂന്നു മണിക്കൂര്‍ കൌണ്ട്‌ ഡൌണ്‍ തുടങ്ങണമല്ലോ ദൈവമേ! എന്തായാലും റെസ്ക്ക്യൂ ടീം ക്യാപ്റ്റന്‍ തന്നെ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ചുമതലയും ഏറ്റെടുത്തു. ഓട്ടോറിക്ഷ വിളിക്കാം എന്ന അഭിപ്രായത്തെ ഞാന്‍ എതിര്‍ത്തു. നടന്നു തന്നെ ആശുപത്രിയില്‍ പോയി എന്റെ സ്റ്റാമിന തെളിയിക്കണമെന്ന്‌ എനിക്ക്‌ വല്ലാത്ത ആഗ്രഹം തോന്നി. അങ്ങിനെ അവിടെ നിന്ന്‌ ഏകദേശം അര കിലോമീറ്റര്‍ അകലെയുള്ള ധന്യ മിഷന്‍ ഹോസ്പിറ്റല്‍ വരെ എന്നെയും, തെയ്യന്‍, സൂരജ്‌, രാജീവ്‌ എന്നിവരെ നയിച്ചു കൊണ്ട്‌ കാട്ടാളന്‍ ജോസ്‌ പുറപ്പെട്ടു. ആശുപത്രിയില്‍ ചെന്ന്‌ മൈനര്‍ സര്‍ജറി എന്ന റൂമിലിരുന്ന്‌ സിനിമക്കഥയോ മറ്റോ ചര്‍ച്ച ചെയ്യുകയായിരുന്ന നേഴ്സുമാരോട്‌ പൊതുവേ മന്ദയായ തെയ്യന്‍ ഷൈജു പ്പറഞ്ഞു "ഇവന്‍ കിണറ്റില്‍ വീണു. ഒരു പോയ്സന്റെ ഇഞ്ചക്ഷന്‍ എടുക്കണം, കൂടതെ മരുന്ന്‌ വച്ച്‌ മുറിവെല്ലാം കെട്ടണം, പണം എത്ര വേണമെങ്കിലും തരാം." ഇതു കേട്ട നേഴ്സുമാര്‍ ആദ്യം തന്നെ പു'ം കലര്‍ന്ന ഒരു നോട്ടം തെയ്യനു നല്‍കിയിട്ട്‌ അടിമുടി ചോരക്കറ പുരണ്ട ഷര്‍ട്ടുമിട്ട്‌ അവശനായി നില്‍ക്കുന്ന എന്നെ ആപാദചൂഡം സ്കാന്‍ ചെയ്തിട്ട്‌ പറഞ്ഞു-"അയ്യോ... കിണറ്റില്‍ വീണാല്‍ ഡോക്ടറെ കാണാതെ ഞങ്ങള്‍ തൊടില്ല. ഇത്‌ ആത്മഹത്യാ ശ്രമത്തിന്റെ വകുപ്പില്‍ വരുന്നതുകൊണ്ട്‌ നിങ്ങള്‍ ദയവുചെയ്ത്‌ ഒരു ചീട്ടെടുത്ത്‌ ഡ്യൂട്ടി ഡോക്ടറെ ഒന്നു കാണൂ". ആവശ്യമില്ലാത്തിടത്ത്‌ കയറി വേണ്ടാത്തതു പറഞ്ഞ തെയ്യാ, നിനക്ക്‌ പുറത്തിറങ്ങിയിട്ട്‌ അതിനുള്ള മിഠായി തരാം എന്നു കണ്ണിന്റെ ഒരു ചലനത്തിലൂടെ തെയ്യനു മെസ്സേജ്‌ പാസ്സ്‌ ചെയ്തിട്ട്‌ കാട്ടാളന്‍ നയചാതുരിയോടെ ഇടപെട്ട്‌ കുത്തിവയ്പ്പും ദേഹത്ത്‌ കയറിയ മുള്ളുകളുടെ ഒരു ശതമാനവും സിസ്റ്റര്‍മാരെ കൊണ്ട്‌ എടുപ്പിച്ച്‌ ഡ്രസ്സ്‌ ചെയ്യിപ്പിച്ചു. രണ്ടു കൈപ്പത്തി, ഇടതു കൈത്തണ്ട എതാണ്ട്‌ മുഴുവന്‍, ഇടതുവശം ചേര്‍ന്ന്‌ പള്ള, നെഞ്ച്‌, തുടങ്ങി ഒരു നാലു സ്ഥലങ്ങളില്‍ ഇങ്ങനെ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ കിലുക്കത്തിലെ ജഗതിയുടെ റോള്‍ ആയി. ആശുപത്രിയില്‍ ആയ ഇരുപത്തിയേഴ്‌ രൂപ അമ്പത്‌ പൈസ കാട്ടളന്‍ പേ ചെയ്തു.

പുറത്തിറങ്ങി വീട്ടിലേക്ക്‌ നടക്കുന്നതിനിടെ പോട്ട പള്ളിയുടെ മുന്‍പില്‍ വച്ച്‌ പോക്കറ്റ്‌ തപ്പിയപ്പോള്‍ അതില്‍ ആകെ ഉണ്ടായിരുന്ന പത്ത്‌ പൈസ അങ്ങിനെ തന്നെ കിടപ്പുണ്ടായിരുന്നു. വേഗം അതെടുത്ത്‌ പള്ളിയിലെ കന്യാമറിയത്തിന്റെ കപ്പോളയുടെ ഭണ്ഡാരത്തിലിട്ടു. തിരിച്ച്‌ നാടകവീട്ടിന്റെയവിടെ എത്തിയപ്പോള്‍ കാട്ടാളന്‍ അങ്ങോട്ട്‌ സ്കൂട്ടാവുകയാണെന്നു പറഞ്ഞു. കാട്ടളനോട്‌ ഒരു ഫോര്‍മാലിറ്റിക്കു വേണ്ടി താങ്ക്സ്‌ എന്നു പറഞ്ഞ്‌. അവന്‍ ചെയ്ത സഹായത്തിന്റെ വില കുറക്കണോ എന്ന എന്റെ ആശയക്കുഴപ്പം മനസിലാക്കി കാട്ടാളന്‍ എന്നെ പുറത്ത്‌ തട്ടി "നീ വീട്ടില്‍ പോ.... നാളെ കാണാം, വീട്ടില്‍ ന്യൂസ്‌ എത്തുന്നതിനുമുന്‍പ്‌ വീടെത്താന്‍ നോക്ക്‌" എന്നു പറഞ്ഞു ആ ഡിലെമയില്‍ നിന്നെന്നെ രക്ഷിച്ചു. (കാട്ടാളന്‍ എന്റെ ഒരു സുഹൃത്തൊന്നുമായിരുന്നില.്ല‍, അതു വരെ....പോട്ട ജങ്ങ്ഷനില്‍ എന്നും കാണുന്ന ഒരു ചേട്ടന്‍. അത്ര മാത്രം)

തെയ്യന്‍, സൂരജ്‌, രാജീവ്‌, ബി. എസ്‌. ഏ ഡീലക്സ്‌ മാരോടൊപ്പം വീട്ടിലെത്തി ഞാന്‍ പറഞ്ഞിട്ടാണ്‌ വീട്ടുകാര്‍ വിവരം അറിഞ്ഞത്‌. നേരം വൈകിയതിന്‌ പറയാന്‍ കരുതി വച്ചിരുന്ന ചീത്തയെല്ലാം ദേഹം നിറയെ പന്തകെട്ടുമായി എന്നെ കണ്ട ഞെട്ടലില്‍ എങ്ങോ പോയി മറിഞ്ഞു. എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി കിണറ്റുകരയില്‍ ഉണ്ടായിരുന്ന ഭാസിചേട്ടന്‍ (എന്റെ തൊട്ടയല്‍ വാസി) മികച്ചൊരു നീക്കത്തിലൂടെ വീടിന്റെ കുറച്ചകലെ മാറി നിലയുറപ്പിച്ചിരുന്നു. വിവരമറിഞ്ഞ്‌ ഓടിയെത്തിയ എന്റെ
അയലക്കസുഹൃത്തുക്കളായ ഗഗനന്‍, കുഞ്ചി, കേരു എന്നിവരെ ഞാന്‍ ആശുപത്രിയിലേക്ക്‌ പോയിരിക്കുകയാണ്‌ അവന്‍ വന്നിട്ട്‌ വീട്ടിലേക്ക്‌ പോകാം എന്നു പറഞ്ഞ്‌ തടഞ്ഞുനിര്‍ത്തിയിരിക്കുകയായിരുന്നു. എന്നെ കാണാതെ ഞാന്‍ കിണറ്റില്‍ വീണു എന്നറിഞ്ഞാല്‍ (അതും പോരോത്ത്‌ തോമയുടെ അതി പുരാതനമായ മരണകിണറ്റില്‍) വീട്ടില്‍ നിന്ന്‌ ഒരു കൂട്ടക്കരച്ചില്‍ മിനിമം പ്രതീക്ഷിക്കാം. ഭാസി ചേട്ടന്റെ തന്ത്രപൂര്‍വ്വമായ സമീപനം അതില്‍ നിന്ന്‌ രക്ഷിച്ചു. കൂട്ടുകാരോടും വീട്ടുകാരോടും കാര്യങ്ങള്‍ വിവരിച്ച്‌ ഞാന്‍ മൂന്നു മണിക്കൂര്‍ എന്ന കടമ്പ കടക്കുന്നത്‌ വരേ കൂട്ടുകാരെ അവിടെ പിടിച്ചിരുത്തി. അന്നെന്തയാലും എനിക്ക്‌ ഊണുകഴിക്കാന്‍ തോന്നിയില്ല. ആടുത്ത ദിവസം എണീറ്റപ്പോളാണ്‌ ഇന്നലെ തൂങ്ങിയതും ആടിയതും ഒരു ഉഗ്രന്‍ എക്സര്‍സൈസ്‌ ആയിരുന്നുവെന്ന്‌ മനസിലായത്‌. ശരീരം ആകെ ഇടിച്ചു നുറുക്കിയ വേദന. മുള്ളു
കയറിയ സ്ഥലങ്ങളെല്ലാം നീരു വന്ന്‌ മുള്ളുകള്‍ ഒരു മുനമ്പു പോലെ പൊന്തി നീലക്കളറില്‍ നില്‍ക്കുന്നു. മെനക്കെട്ടിരുന്ന്‌ വളരെയധികം മുള്ളുകള്‍ എടുത്ത്‌ കളഞ്ഞു.ഇനി ഒരാഴ്ച്ചത്തേക്ക്‌ എന്തായാലും മെഡിക്കല്‍ ലീവ്‌ എടുക്കേണ്ടിവരും എന്നുറപ്പായി. ഇന്നത്തെപ്പോലെയല്ല അന്ന്‌ ഒരു ദിവസം വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം അടൂര്‍ ഗോപാലകൃഷ്ണന്റെ പടം കാണുന്നതിലും ദുഷ്ക്കരമായിരുന്നു. വേറെ വഴിയൊന്നുമില്ലല്ലോ. ലീവ്‌ എടുക്കുക തന്നെയെന്ന്‌ തീരുമാനിച്ചു.

(അവസാനിക്കുന്നില്ലാ.....)

12 comments:

Visala Manaskan said...

ശരിയാണല്ലോ!
ഈ പോസ്റ്റെന്തേ തനിമലയാളത്തില്‍ വരാഞ്ഞേ.?

K.V Manikantan said...

എന്റെ ബ്ബ്ലോഗ്ഗിനു വിസിറ്റേഴ്സില്ലാാാാ.... അഹാാാാഹാാാ ഒഹോൊ ഹോോ.....
എന്റെ കൌണ്ടറിനു ഇന്‍ ക്രീസില്ലാാാാാ
അഹാാാാാഹാാാാ ഒഹോഹോോോോോോോോ

myexperimentsandme said...

സണ്‍‌കൂ, ഞങ്ങളൊക്കെയില്ലേ.......സണ്‍കൂ, വിഷമിക്കേണ്ടാ ട്ടോ. സണ്‍കൂന്റെ കൃതി തനിമലയാളത്തില്‍ എപ്പോഴോ കണ്ടിരുന്നു. ഇപ്പോ അവിടെ ഇല്ലേ? കുറച്ച് തിരക്കുപോലെ എന്തോ ഉള്ളതുകാരണം സണ്‍കൂ, വിശാല്‍, അര്‍വ് ഇവരുടെയൊക്കെ കൃതികള്‍ പെന്‍ഡിംഗില്‍ വെച്ചിരിക്കുകയാ. വിശാല മോനസ്കന്റെ പൂടയൊക്കെ കണ്ടു. വിശാലമായ ഒരു കമന്റു വേണമല്ലോ എന്നോര്‍ത്ത് ഫോളോ അപ് ഡേറ്റുമിട്ട് പെട്ടിയിലിട്ടിരുക്കുകയാ.

സണ്‍കൂനെ കുന്നത്തിന്റെ ഷഡ്ഡിമാത്രമിടീച്ച് ആള്‍ക്കാര്‍ മാഗിച്ചേച്ചിയെ ടോര്‍ച്ചടിച്ച് കാണിച്ചെന്നോര്‍ത്ത് ചിരിക്കുന്ന ഞാനും വിശാലനെപ്പോലെ പാപിയായിപ്പോവില്ലേ. ആശാനു കളീം ചിരീം-അടിയനിവിടെ പിറന്നപടീം എന്നും പറഞ്ഞ് സണ്‍കൂം കരയില്ലേ.

ഇനി വെറുതെ ഒരു ഫോര്‍മാലിറ്റിക്ക് അടിപൊളി ഇതും എന്നൊക്കെ പറയാം. പക്ഷേ പറയാതിരിക്കുന്നതെങ്ങിനെ-സൌഹൃദത്തിലൂന്നിയൊന്നുമല്ല കേട്ടോ-ഇഷ്ടായിട്ട് തന്നെ. കൊള്ളാം സണ്‍കൂ. വെരി ഗുഡ്.

aneel kumar said...

:)
കമന്റിഷ്ടപ്പെട്ടൂ!

viswaprabha വിശ്വപ്രഭ said...

സങ്കൂ! പേടിക്കണ്ടാട്ടോ! ഞങ്ങളൊക്കെ ഇവിടുണ്ട്....

വായിക്കുന്നുമുണ്ട്...
അടിപൊളി ആയി എന്നു പറഞ്ഞാല്‍ കളിയാക്കി എന്നു കരുതുമോ എന്നു വെച്ചല്ലേ കമന്റൊന്നുമിടാത്തത്?

ഇത് അഡ്ഡിപ്പൊള്ളി അല്ലേ?

കുറുമാന്‍ said...

Sankouchithane, namaskaram (commenting from my wife's office, so can't write in malayalam - kshamikkoo).

Appo nammal naatukar oru pidiyundalle ivide.

Kinattil veena katha munnum vayichu.....randam bhagathil pampu kadikkum ennu karuthiyatha.

kallam, ishtapettu

ബിന്ദു said...

സങ്കുചിതാ... ഇതു ഞാന്‍ മുന്‍പു വായിച്ചിട്ടുണ്ട്‌ ട്ടോ. അന്നു വായിച്ചു ചിരിച്ചു തലയും കുത്തി നില്‍ക്കേണ്ടി വന്നു.
ഞാനൊരു പുതുമുഖം എന്നു പറയാം. :)

Adithyan said...

സങ്കുചിതാ,
മറ്റു പലരെയും പോലെ ഞാനും ഈ വക്കുകളില്‍ ചോര പൊടിഞ്ഞു നില്‍ക്കുന്ന ‘കഥ’ നേരത്തെ വായിച്ചിട്ടുണ്ട്‌. :-)

താങ്കള്‍ ഇവിടെ എത്തുന്നതിനു മുന്നെ താങ്കളുടെ പ്രശസ്തി ഇവിടെ എത്തിയിരുന്നു :-)

ദാവീദ് said...

കിണ്ണന്നായിട്ടുണ്ട് ശങ്കൂ.

വിവരമുള്ളവര്‍ നേരത്തേ പറഞ്ഞതു പോലെ, രസകരമായിട്ടുണ്ട് എന്ന് പറഞ്ഞ് ശങ്കുവിനെ മുഷിപ്പിക്കുന്നില്ല. എന്നാലും പറയേണ്ടിയിരിക്കുന്നു, പോസ്റ്റ് കിണ്ണന്‍...

Visala Manaskan said...

പോട്ടയിലെ ധ്യാനകേന്ദ്രം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രശസ്ത്മായ കേന്ദ്രം സങ്കുചിതന്‍ വീണ കിണറാണെന്നണ് എന്റെ വിശ്വാസം.

ഡിമ്മി ഡിമ്മി കത്തുന്ന സങ്കുചിതന്‍ ബ്ലോഗ് ബ്രൈറ്റായി കാണാന്‍ ഒത്തിരി ആഗ്രഹമുണ്ട് പ്രിയാ.

ബ്ലോഗിലെത്തിയപ്പോള്‍, സങ്കുചിത മനസ്കന്‍ എന്ന പേര്‍ ലോപിച്ച് ലോപിച്ച് ഇപ്പോള്‍ ‘ശങ്കു‘ വില്‍ എത്തി നില്‍ക്കുന്നു. കമന്റ് കിങ് വക്കാരി തുടങ്ങി വച്ച ലോപിപ്പിക്കലേഷന്‍ ബിജു രാജാവ് ഒരു സഥലത്തെത്തിച്ചു.

വക്കാരി എന്നെ, ‘വൈശാലി മനസ്കന്‍’ എന്ന് വിളിച്ച് വിളിച്ച് ഇപ്പോള്‍ വൈശാലന്‍ എന്നാണ് വിളിക്കുന്നത്! വക്കാരിയുടേ ഓരോ വൈശാലന്‍ വിളിയിലും എന്റെ ഓര്‍മ്മകള്‍ തൃശ്ശൂര്‍ ജോസിലെത്തുന്നു! നൈസ്.

myexperimentsandme said...

വൈശാലോ... ഞാന്‍ വൈശാലി രണ്ടുപ്രാവശ്യമാ കണ്ടത്. അന്തക്കാലത്തൊക്കെ ഒരു പടം രണ്ടുപ്രാവശ്യം കാണുക എന്നൊക്കെ പറഞ്ഞാല്‍ കുറച്ചാര്‍ഭാടാണേ...

(ഞാന്‍ സീമച്ചേച്ചീടെ വലിയ ഒരു ആരാധകനാണ്. അവളുടെ രാവുകള്‍ ഞാന്‍ പതിനെട്ടു പ്രാവശ്യമാണ് കണ്ടത്)

Anonymous said...

qw_er_ty

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.