Monday, January 30, 2006

പാവാടച്ചരട്‌

കുറച്ചേറെ നാളുകള്‍ക്ക്‌ ശേഷം കോറം തികഞ്ഞ ഒരു വ്യാഴസായാഹ്നമായിരുന്നു അത്‌. അജ്മാനിലെ എര്‍പ്പായേട്ടന്റെ വില്ലയുടെ പൂമുഖത്ത്‌. എര്‍പ്പായേട്ടന്റെ ഭാഷയില്‍ ഞങ്ങള്‍ എല്ലാ ക്ടാങ്ങളും എന്തോ അന്ന്‌ ഒരു മണിക്കൂറിന്റെ ഇടവേളയ്ക്കുള്ളില്‍ അവിടെ എത്തിയിരുന്നു.

'അപ്പോള്‍, അടിപ്പാവാടയുടെ ചരട്‌ അഴിച്ചുകൊണ്ട്‌ ഒരു ഭാര്യ ഭര്‍ത്താവിന്റെ മാനം രക്ഷിച്ചു എന്ന്‌ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?'അച്ചടി ഭാഷയിലായിരുന്നു തികച്ചും കഫ്യൂഷന്‍ ഉണ്ടാക്കു ഈ ചോദ്യം. അഴിക്കോട്‌ സാറിന്റെയോ എന്തിന്‌ എം.എന്‍ വിജയന്‍ മാഷിന്റെയോ പ്രസ്താവനകള്‍ പോലും ഇത്രയ്ക്ക്‌ കഫ്യൂഷന്‍ ഉണ്ടാക്കാന്‍ വഴിയില്ല. തിരിച്ചിട്ടാലും മറച്ചിട്ടാലും രണ്ടറ്റവും കൂട്ടിമുട്ടാത്തൊരു പ്രസ്താവന! മറുപടി കൊടുത്താല്‍ വിശദീകരണം നല്‍കാന്‍ കഴിയണം. അല്ലെങ്കില്‍ എര്‍പ്പായേട്ടന്‍ ഗെറ്റൌട്ട്‌ അടിച്ചെന്ന്‌ വരും. തന്റെ സ്ഥിരം പാനീയമായ വോഡ്കയില്‍ നേര്‍ത്ത ചെറുനാരങ്ങാകഷ്ണങ്ങള്‍ അരിഞ്ഞിട്ടത്‌ മൂണ്ണെം കേറ്റിക്കഴിഞ്ഞപ്പോഴായിരുന്നു ഈ സ്കഡ്‌ അദ്ദേഹം തൊടുത്തത്‌.

അവരവരുടെ ബിയര്‍ ഡബ്ബ കാലിയാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു കൊണ്ട്‌ ഞങ്ങളിരുന്നു. ഇനി ഒരു ഗ്ലാസ്‌ വോഡ്ക-നാരങ്ങ-ഐസ്‌ കോക്ക്ടെയിലിനു ശേഷമേ ടിയാന്‍ ഈ പ്രസ്താവനയിലേക്ക്‌ വെളിച്ചം വീശുന്ന അടുത്ത ഡയലോഗ്‌ ഇറക്കൂ. ഞാന്‍ മുറ്റത്തേക്കിറങ്ങി എര്‍പ്പായേട്ടന്റെ പ്രിയപ്പെട്ട മുളകു ചെടിയില്‍ നിന്ന്‌ നാലഞ്ച്‌ മുഴുത്ത മുളകുകള്‍ പൊട്ടിച്ചെടുത്ത്‌ കഴുകി തിരിച്ചു വന്ന്‌ ഗ്ലാസിനടുത്ത്‌ വച്ചുകൊടുത്തു. എര്‍പ്പായേ'ന്‍ സമാധിയില്‍ തയൊയിരുന്നു. അടുക്കളയില്‍ നിന്ന്‌ നല്ല മണം വരുന്നു. താറാവാണെന്ന്‌ തോന്നുന്നു.

ഞങ്ങള്‍ ഒച്ച വളരെ കുറച്ച്‌ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എര്‍പ്പായേട്ടന്‍ സമാധിയില്‍ നിന്നുണര്‍ന്നിരുന്നു. ഗ്ലാസ്‌ കാലി. ഒരു പച്ചമുളക്‌ ചവച്ചുകൊണ്ട്‌ അടുത്ത ചോദ്യം ഇടിമുഴക്കം പോലെ വന്നു. 'എന്തുറ്റാണ്ട്രാ ക്ടാങ്ങ്ലേ, ഞാന്‍ ചോയ്ച്ചേന്‌ വല്ല സമാധാനോംണ്ട്രാ......?' ഫോമിലായാല്‍ പിെ‍ ഒരു പരിപൂര്‍ണ്ണ തൃശ്ശൂര്‍ക്കാരനയി മാറും അദ്ദേഹം. ഒരു പാത്രം നിറയെ താറാവ്‌ റോസ്റ്റുമായി ചേടത്തി വന്നു. ഇനി രണ്ടു മണിക്കൂര്‍ നേരത്തേക്ക്‌ വെള്ളം-കിള്ളം, ഐസ്‌-കിയ്സ്‌ എന്നൊക്കെ പറഞ്ഞ്‌ ശല്യം ചെയ്താല്‍ അടുത്ത ആഴ്ച തൊട്ട്‌ നിങ്ങളുടെ പൂമുഖ മീറ്റിംഗ്‌ നടത്തിപ്പ്‌ വീറ്റോ ചെയ്യുമെന്ന്‌ സീരിയല്‍ പ്രേമിയായ ചേടത്തി ഒരുഗ്ര പ്രസ്താവന നടത്തി ക്കൊണ്ട്‌ അകത്തേക്ക്‌ പോയി.

'കഴിഞ്ഞ വ്യാഴാട പിള്ളേരെ, ഒരുത്തിക്ക്‌ സ്വന്തം പാവാടചരട്‌ അഴിക്കേണ്ടി വന്നു, കെട്ട്യോന്റെ മാനം രക്ഷിക്കാന്‍.
''റിയലി?'
അല്‍പം ഫോമിലായാല്‍ ഇംഗ്ലീഷ്‌ പുറത്തുവരു ജോഷി അത്ഭുതം കൂറീ. എര്‍പ്പായേട്ടന്റെ രൂക്ഷനോട്ടം മറുപടിയായി അവന്‌ കിട്ടി. റിയലിയുടെ കറക്ട്‌ മലയാളം അറിയാതെ ജോഷി ചൂളി
.'ഇബന്റെ ഇങ്ക്രീസ്‌ എനിക്ക്‌ പിടിക്കല്ല്യാട്രാ...'
'ക്ഷമിക്കണം ചേട്ടാ, ഇനി ഉണ്ടാവില്ല.' ആരോ സമാധാനിപ്പിച്ചു.
അടുത്ത ഗ്ലാസ്‌ ശ്രദ്ധാപൂര്‍വ്വം ഫില്‍ ചെയ്ത്‌ നാരങ്ങാകഷ്ണങ്ങള്‍ ഇട്ടഹിനു ശേഷം എര്‍പ്പായേട്ടന്‍ സംഭവവിവരണം തുടങ്ങി. മനസ്സില്‍ അടങ്ങികിടക്കുന്ന ഇംഗ്ലീഷ്‌ സാത്താന്മാരെ ബിയര്‍ കുത്തിപൊക്കുതിനെ ഇടിച്ചു താഴ്ത്തികൊണ്ട്‌ ജോഷി കണ്ട്രോള്‍ മോഡിലായി.
'ഉന്തുറ്റാടാ ല്ല പിള്ളേര്‌....ഒരു പുതിയ സങ്കടന ഉണ്ടാക്കീക്ക്ണേ? എന്തുറ്റാ പേര്‌.... സാത്താന്‍ക്കൂട്ടാ.... പഞ്ചാരക്കൂട്ടാ....എന്തോ ഒരു കൂട്ടം...'
ജോഷി മലയാളത്തില്‍ പറഞ്ഞുകൊടുത്തു: 'വായനക്കൂട്ടം''
അതന്നെ, അതന്നെ.... അവരക്ക്ടെ ഉദ്ഘാടനായ്‌ര്‌ന്നൂടക്ക്യാ...കഴിഞ്ഞ വ്യാഴാഴ്ച.
''അതേയതേ. പേപ്പറില്‍ കണ്ടു. ഒരു കാര്‍ോരായിരുന്നു ഉദ്ഘാടനം. കോലഴി രാമചന്ദ്രന്‍. വാക്കുകള്‍ കൊണ്ട്‌ അമ്മാനമാടു പ്രശസ്ത എഴുത്തുകാരന്‍.

' ഞങ്ങള്‍ക്കിടയിലെ ഒരു വിജ്ഞാനി വിജ്ഞാനം പ്രദര്‍ശിപ്പിച്ചു.എര്‍പ്പായേട്ടന്റെ വിവരണം എപ്പോഴും വിഷയത്തില്‍ നിന്ന്‌ അകന്ന്‌ ലോകത്തിലെ എല്ലാകാര്യങ്ങളേയും സ്പര്‍ശിച്ച്‌ തിരിച്ചു വന്ന്‌ വീണ്ടും മുന്നോട്ട്‌ പോകു തരത്തിലുള്ള രസകരമായ ഒന്നാണ്‌. അദ്ദേഹത്തിന്റെ എഡിറ്റ്‌ ചെയ്ത്‌ കിട്ടിയ വിധം:

അതിനു മുമ്പ്‌ എര്‍പ്പായേട്ടനെ കുറിച്ച്‌ പറയേണ്ടിയിരിക്കുന്നു. ഗള്‍ഫില്‍ ആദ്യം കാലുകുത്തിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു എര്‍പ്പായേട്ടന്‍. കാലല്ല, മൂക്കാണാദ്യം കുത്തിയത്‌ എന്ന്‌ എര്‍പ്പായേട്ടന്‍. ലോഞ്ചില്‍ നിന്ന്‌ എടുത്തു ചാടി കുറേ വെള്ളം കുടിച്ച്‌ അവസാനം തിര കരയിലേക്കെടുത്തിട്ടതാണ്‌. അപ്പോള്‍ ആദ്യം നിലത്ത്‌ സ്പര്‍ശിച്ചത്‌ മൂക്കാണെ കാര്യം എര്‍പ്പായേട്ടന്‌ വ്യക്തമായി ഓര്‍മ്മയുണ്ട്‌.

ഇന്ന്‌ ഷാര്‍ജ, ദുബായ്‌, അജ്മാന്‍ എന്നിവിടങ്ങളിലായി ഏഴ്‌ സ്റ്റുഡിയോകള്‍ ഉണ്ട്‌. ഈ സ്ഥാപനങ്ങളില്‍ സോഷ്യലിസം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കിക്കൊണ്ട്‌ അദ്ദേഹം സ്റ്റുഡിയോ എല്ലാം തൊഴിലാളികള്‍ക്ക്‌ നടത്തിപ്പിനായി കൊടുത്തിരിക്കുന്നു. മാസം നിശ്ചിതകപ്പം അവര്‍ അജ്മാനിലെ ഈ വില്ലയില്‍ കൊണ്ടുവന്ന്‌ ചേടത്തിയെ ഏല്‍പ്പിക്കും. ഇങ്ങനെയൊരു കുത്തകമുതലാളി എന്ന്‌ വിശേഷിപ്പിക്കാമെങ്കിലും, എര്‍പ്പായേട്ടന്‍ ഒരു ടാക്സി ഡ്രൈവറാണ്‌. രാവിലെ ടാക്സിയുമായി ഇറങ്ങിയാല്‍ നാല്‍പത്‌ ദിര്‍ഹം കിട്ടും വരെ ഓടും. അതും മതിയത്രേ എര്‍പ്പയ്ട്ടനും ചേടത്തിക്കും ചിലവിന്‌. മക്കളില്ല. എന്തിനടാ നമ്മളായിട്ട്‌ ഈ കപടലോകത്തേക്ക്‌ മറ്റോരാത്മാവിനെ ഉണ്ടാക്കിവിടുത്‌ എന്നാണാദ്ദേഹം അതിനേക്കുറിച്ച്‌ കള്ളിലല്ലാത്തപ്പോള്‍ പറയുക.

കഴിഞ്ഞ വ്യാഴാഴ്ച ഏര്‍പ്പായേട്ടന്‌ വായനക്കൂട്ടം എ ഒരു സംഘടനയുടെ ഉദ്ഘാടനമഹാമഹം നടക്കു സ്ഥലത്ത്‌ പോകേണ്ടി വന്നു. ഒരു പ്രഖ്യാപിത പുസ്തക വൈരിയായ എര്‍പ്പായേട്ടന്‍ ഇങ്ങനെയൊരു വായിക്കുവരുടെ കൂട്ടായ്മയുടെ ഉദ്ഘാടനത്തിനെത്താന്‍ യാതൊരു സാധ്യതയും ഇല്ലാത്തതാണ്‌. എന്നാല്‍ ഇത്‌ ഒരു സുഹൃത്ത്‌ 'ഒന്ന്‌ കേറി വരാം. രണ്ട്‌ മിനിറ്റ്‌' എന്ന്‌ പറഞ്ഞ്‌ ചതിച്ച്‌ കൊണ്ടുപോയതാണ്‌ പോലും. അവര്‍ ചെപ്പോള്‍ നിശ്ചിത സമയം കഴിഞ്ഞ്‌ അരമണിക്കൂര്‍ കഴിഞ്ഞിരുങ്ക്ലും ആളുകള്‍ എത്തി തുടങ്ങുതേ ഉണ്ടായിരുന്നുള്ളൂ... അകത്തു കടന്നതും ഈ സുഹൃത്ത്‌ എന്ന്‌ പറയു വഞ്ചകന്‍ സംഘടനയുടെ ഒരു ബാഡ്ജ്‌ എടുത്ത്‌ കുത്തി. ഒന്ന്‌ എര്‍പ്പായേട്ടന്റെ നെഞ്ചത്ത്‌ പതിപ്പിക്കുകയും ചെയ്തു. മൊത്തത്തില്‍ കാര്യങ്ങള്‍ ഒന്നും എര്‍പ്പായേട്ടന്‌ പിടിച്ചിരുന്നില്ല. കുറെ സാഹിത്യകുതുകികള്‍ ജുബായും ജീന്‍സുമായിരുന്നു വേഷം. 'വന്നു പോയില്ലേ, ഇരിക്കുക തന്നെ' എന്ന്‌ തീരുമാനിച്ച്‌ ഒരൊഴിഞ്ഞ കോണില്‍ പോയിരുന്നു അദ്ദേഹം.

അല്‍പം കഴിഞ്ഞപ്പോള്‍ പിറകില്‍ വന്നിരുന്ന്‌ മൂന്നാല്‌ ചെറുപ്പക്കാര്‍ ഉത്തരാധുനികതയും മറ്റും പ്രയോഗിക്കാന്‍ തുടങ്ങി. കഴിഞ്ഞ വെക്കേഷന്‌ നാട്ടില്‍ പോയപ്പോള്‍ സ്ത്രീധനപ്രശ്നത്തില്‍ പെട്ട്‌ വീട്ടില്‍ വന്നു നില്‍ക്കു പെങ്ങളെ അല്‍ത്തൂസ്സറിന്റെ 'പെണ്ണിന്റെ സ്വത്വവും നിലനില്‍പും' എന്ന പ്രബന്ധത്തിലെ ചില പോയന്റുകള്‍ പറഞ്ഞുകൊടുത്ത്‌ സമാധാനിപ്പിച്ച കാര്യം ഒരുത്തന്‍ വിശദീകരിച്ചു. മാര്‍കേസിന്റെ മലബന്ധം മാറിയോ ആവോ എന്ന്‌ ഒരുത്തന്‍ സന്ദേഹിച്ചു. തകഴി, പൊറ്റക്കാട്‌, ബഷീര്‍ ടീംസാണ്‌ മലയാള സാഹിത്യത്തെ നശിപ്പിച്ചതൊയിരു മറ്റൊരു താടിക്കാരന്റെ അഭിപ്രായത്തെ മറ്റുള്ളവര്‍ അംഗീകരിച്ചപ്പോഴേക്കും എര്‍പ്പായേ'ന്റെ ക്ഷമ നെല്ലിപ്പലക ദര്‍ശിച്ചു. ഇനി ഇവിടെയിരുാ‍ല്‍ ഈ ക്ടാങ്ങളെ കൈ വയ്ക്കേണ്ടി വരുമെന്ന്‌ ഭയന്ന്‌ എര്‍പ്പായേ'ന്‍ എണീറ്റ്‌ വേദിക്കു സമീപമുള്ള മുറിയിലേക്ക്‌ നടന്നു.

വേദിയോട്‌ ചേര്‍ന്നുള്ള രണ്ടു മുറികളില്‍ ഒന്നില്‍ ഉദ്ഘാടകന്‍ കോലഴി രാമചന്ദ്രന്‍ ഈ ലോകത്തോട്‌ മൊത്തത്തില്‍ അസഹിഷ്‌ണുത പ്രകടിപ്പിച്ച്‌ ഇരിപ്പുണ്ടായിരുന്നു. മുഖഭാവം കണ്ടപ്പോള്‍ ഇദ്ദേഹം നാട്ടില്‍ പോയാല്‍ ആദ്യം 'അജ്മാന്‍' എ പേരില്‍ ഒരു കഥ എഴുതുമെന്ന്‌ എര്‍പ്പായേട്ടന്‌ തോന്നി പോലും! ഒരു ചെറുപ്പക്കാരന്‍ തന്റെ കഥയോ കവിതയോ മറ്റോ അദ്ദേഹത്തെ ഏല്‍പ്പിച്ച്‌ കാല്‍ തൊട്ട്‌ വന്ദിക്കുന്നുണ്ടായിരുന്നു.മറ്റേ മുറിയില്‍, സംഘാടകര്‍ ആകെ ടെന്‍ഷനിലായിരുന്നു. ഉദ്ഘാടിക്കാനുള്ള നിലവിളക്ക്‌ എത്തിയിട്ടില്ലത്രേ... രാമചന്ദ്രന്‍ സാര്‍ ചൂടിലാണ്‌. ഓമത്‌ ഇപ്പോഴേ വൈകി സമയം. കാലു പിടിച്ച്‌ പറഞ്ഞിട്ട്‌ വന്നതാണ്‌. അപ്പോള്‍ നിലവിളക്ക്‌ കൊണ്ടുവരാം എറ്റേവന്‍ എത്തിയിട്ടില്ല. ട്രാഫിക്കില്‍ കുടുങ്ങി കിടക്കുകയാണ്‌ പോലും. പ്രസിഡണ്ടിനോട്‌ എതിര്‍പ്പുള്ള മറുഗ്രൂപ്പുകാര്‍ പരിപാടി തുടങ്ങാത്തതില്‍ മുറുമുറുത്തുകൊണ്ട്‌ നടക്കുന്നു. ഏതു നിമിഷവും രാമചന്ദ്രന്‍ സാര്‍ ഇറങ്ങിപ്പൊയ്ക്കളയും എന്ന്‌. നല്ല ഓന്തരം വ്യാഴാഴ്ച സായാഹ്നം. പൂമുഖത്ത്‌ ഞങ്ങള്‍ പിള്ളേര്‍ എത്തി കാത്തിരിപ്പുണ്ടാകുമോ എ സന്ദേഹം വേറെ. വോഡ്കയും ചെറുനാരങ്ങയും മുഴുത്ത പച്ചമുളകും, ചേടത്തി അന്ന്‌ വയ്ക്കാമെന്നേറ്റിട്ടുള്ള കപ്പയും പോത്തും കാത്തിരിക്കുന്നു. ഒരു മിനിറ്റ്‌ എന്ന്‌ പറഞ്ഞ്‌ ഇങ്ങോട്ട്‌' കയറിയവന്‍ ഇപ്പോള്‍ കമ്മറ്റി മൊത്തം തലയിലേറ്റി നടക്കുകയാണ്‌. പോകണമെങ്കില്‍ വണ്ടിയില്ല. അവനെയും കൊണ്ടേ പോകാനൊക്കൂ. അവനെ കാണുമ്പോഴൊക്കെ 'നിനക്ക്‌ വച്ചിട്ടുണ്ട്രാ.... പൊര്‍ത്തെര്‍ങ്ങ്‌....' എന്ന്‌ മനസില്‍ ഗര്‍ജ്ജിക്കുകയായിരുന്നു എര്‍പ്പായേട്ടന്‍... സുഹൃത്താണെങ്കില്‍ കണ്ണ്‌ എര്‍പ്പായെട്ടന്റെ മുഖത്തേക്ക്‌ തിരിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ടെന്‍ഷനില്‍ നടക്കുകയാണ്‌. അപ്പോള്‍ ഒരു ആരവം കേട്ടു.

അശ്വമേധം പ്രദീപ്‌ വേദിയിലേക്ക്‌ വരുന്നത്‌ പോലെ ചാടിച്ചാടി അയാള്‍ വരുന്നു. നിലവിളക്കും കൊണ്ട്‌. കമ്മറ്റി അംഗങ്ങളുടെ മുഖത്ത്‌ ലോട്ടറി അടിച്ച സന്തോഷം. പിന്നെ എല്ലാം വളരെ പെട്ടയിരുന്നു. വേദി ശരിയായി. രാമചന്ദ്രനെ ആനയിച്ച്‌ വേദിയിലേക്ക്‌ കൊണ്ടുവന്നു. മൂന്ന്‌ കുഞ്ഞുങ്ങള്‍ 'അഖിലാണ്ഡമണ്ഡപമണിയിച്ചൊരുക്കി.....' പാടി. അതിനിടയില്‍ ആരോ നിലവിളക്ക്‌ വേദിയിലെ ടീപ്പോയില്‍ വച്ചു. വേറൊരു കമ്മറ്റി മെംബര്‍ ടി.വി ക്യാമറയിലേക്ക്‌ മുഖം തിരിച്ച്‌ പ്രാര്‍ത്ഥനയ്ക്കിടയില്‍ തെ‍ വിളക്കില്‍ പാരച്യൂട്ട്‌ ബ്രാന്റ്‌ വെളിച്ചെണ്ണ ഒഴിച്ചു.സംഘടനയില്‍ മൊത്തം 20 പേരേ ഉണ്ടാവൂ എാ‍ണ്‌ എര്‍പ്പായേട്ടന്‍ പറയുന്നത്‌. ഈ 20 പേരും 5 കൂട്ടുകാരെ വച്ച്‌ കൊണ്ടുവരേണ്ടതുണ്ട്‌. അങ്ങനെ 100 പേരാകും. പിെ‍ കോലഴി രാമചന്ദ്രന്‍ പങ്കെടുക്കുന്ന പ്രോഗ്രാമായതു കൊണ്ട്‌ ടി.വി, റേഡിയോ, പത്രങ്ങള്‍ വഴി അറിഞ്ഞ്‌ ഒരു അമ്പതോളം സാഹിത്യാസ്വാദകരും വരും. എല്ലാ മലയാള ചാനലുകളുടേയും ക്യാമറമാന്മാരും വരും. അന്തിമ ഫലം- സംഘടനയിലെ 20 പേര്‍ക്കും വേദിയിലിരിക്കണം. എല്ലാവര്‍ക്കും ഉണ്ടാകും ഒരോ സ്ഥാനം. പ്രസിഡണ്ട്‌, വൈസ്‌ പ്രസിഡണ്ട്‌, ജന. സെക്ര. (4 എണ്ണം), ജോയന്റ്‌ സെക്ര(4 എണ്ണം), ആര്‍ട്സ്‌ സെക്ര, സ്പോര്‍ട്സ്‌ സെക്ര, ഹെല്‍ത്ത്‌ സെക്ര അങ്ങിനെയങ്ങിനെ പോകും.... എല്ലാവര്‍ക്കും പ്രസംഗിക്കുകയും വേണം. കോലഴി രാമചന്ദ്രന്റെ കഥകള്‍ എന്നല്ല, പുസ്തകവായന അലര്‍ജിയായവര്‍ പോലും കുലപതി, ഭീഷ്മാചാര്യന്‍ എി‍ങ്ങനെയുള്ള വിശേഷങ്ങള്‍ കൊണ്ട്‌ അദ്ദേഹത്തെ പുളകിതഗാത്രനാക്കും!

ഇവിടെ അടുത്തതായി സംഘടനയുടെ പ്രസിഡണ്ട്‌ അദ്ധ്യക്ഷപ്രസംഗം നടത്തി. ആദ്യം സ്വന്തം പ്രാരാബ്ദങ്ങളും, ജോലിയുടെ സമ്മര്‍ദ്ദങ്ങളും ഇതിന്റെയെല്ലാം ഫലമായി കഴിഞ്ഞ ഇരുപത്തഞ്ച്‌ കൊല്ലമായി ഒരു ആനുകാലികം പോലും വായിക്കാന്‍ സാധിക്കാത്തതിലുള്ള വൈക്ലബ്യവും അഭിമാനരൂപത്തില്‍ രേഖപ്പെടുത്തിയതിനു ശേഷം, കോലഴി രാമചന്ദ്രനും താനുമായുള്ള ആത്മബന്ധത്തിന്റെ കഥയും രാമചന്ദ്രന്റെയും തന്റെയും ഭാര്യമാര്‍ തമ്മിലുള്ള അടുപ്പത്തെപ്പറ്റിയും അദ്ദേഹം ഘോരഘോരം പ്രസംഗിച്ചു. ഇവിടെ കാണികള്‍ക്കിടയിലുള്ള ചുരുക്കം സ്ത്രീകള്‍ക്കിടയില്‍ പെട്ടന്ന്‌ തല ഉയര്‍ത്തി മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ച സ്ത്രീരത്നമാണ്‌ പ്രസിഡണ്ടിന്റെ ഭാര്യ എന്ന്‌ ഏര്‍പ്പായേട്ടന്‌ മനസിലായി. എയറിന്ത്യയുടെ ചാര്‍ജ്ജ്‌ കുറച്ചില്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെ്‌ കേന്ദ്രഗവണ്മെന്റിനെ ആവര്‍ത്തിച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷം പ്രസംഗം എ.കെ ആന്റണിയിലേക്ക്‌ കടന്ന്‌ കരിമണല്‍ ഖനനം വഴി നോബല്‍ സമ്മാനത്തിലേക്ക്‌ കട്‌ അങ്ങനെയങ്ങനെ പോയി.

സംസാരിച്ച്‌ ക്ഷീണിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ പ്രസംഗം അവസാനിപ്പിച്ച്‌ ഉദ്ഘാടന പ്രസംഗത്തിനും ശേഷം നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനത്തിനുമായി കോലഴി രാമചന്ദ്രനെ ക്ഷണിച്ചു.എം.എസ്‌ ത്രിപ്പൂണിത്തറയുടെ ശബ്ദത്തെ വെല്ലുന്ന ഇദ്ദേഹം എങ്ങനെ 'മധുരമുള്ള' വാക്കുകള്‍ എഴുതുന്നു എന്ന്‌ അത്ഭുതം തോന്നും. തന്റെ പന്ത്രണ്ടാമത്തെ ഗള്‍ഫ്‌ സന്ദര്‍ശനമാണിതെന്ന്‌ ആദ്യമേ വ്യക്തമാക്കിയ അദ്ദേഹം കഥയിലെ പുത്തന്‍ പ്രവണതകളേയും മറ്റും സ്പര്‍ശിച്ചുകൊണ്ട്‌ കത്തിക്കയറുകയായിരുന്നു. പിന്നെ എര്‍പ്പായേട്ടന്‍ കാണുത്‌, ശൂന്യമായ വേദിയാണ്‌. അതായത്‌ വേദിയില്‍ കോലഴി മാത്രം നിന്ന്‌ പ്രസംഗിക്കുന്നുണ്ട്‌, ബാക്കിയെല്ലാവരും കസേരയില്‍ നിന്ന്‌ പതുക്കെ പതുക്കെ എണീറ്റ്‌ മുങ്ങുന്നു! പഴയ റൂമില്‍ കമ്മറ്റിക്കാര്‍ ആകെ ബ്ലഡ്‌ പ്രഷര്‍ കയറി തലമാന്തിക്കീറി നടക്കുന്നു. പ്രശ്നം എന്താണെന്ന്‌ എര്‍പ്പായേട്ടന്‌ മനസിലായില്ല. സാവകാശം കാര്യം പിടികിട്ടി.

നിലവിളക്കില്‍ തിരി വച്ചിട്ടില്ല!!!!!
മാത്രമല്ല, തിരി ആരും കൊണ്ടുവിട്ടുമില്ല!!!!

എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കോലഴി പ്രസംഗം അവസാനിപ്പിച്ച്‌ നിലവിളക്കിനടുത്തേക്ക്‌ വരും. മഹാനാണക്കേടാണ്‌ സംഘടനയ്ക്കുണ്ടാകാന്‍ പോകുത്‌. എന്തു ചെയ്യും! എതിര്‍ഗ്രൂപ്പുകാര്‍ അര്‍ത്ഥഗര്‍ഭമായ മൌനത്തോടെ ടെന്‍ഷന്‍ ഭാവിച്ച്‌ നടക്കുന്നു. പ്രസിഡണ്ടിന്‌ പ്രഷര്‍ കൂടി കസേരയില്‍ ചാരിയിരുന്നു. ഭാര്യയായ സ്ത്രീരത്നം സാരിയുടെ തലപ്പുകൊണ്ട്‌ അദ്ദേഹത്തെ വീശുന്നു. കോലഴിയുടെ പ്രസംഗം അവസാനഘട്ടത്തിലേക്ക്‌ എത്തി. ഇത്രയധികം സാഹിത്യകുതുകികള്‍ ഒത്തുകൂടിക്കണ്ടതിലുള്ള സന്തോഷം രേഖപ്പെടുത്തുകയാണ്‌. പ്രസിഡണ്ടിന്‌ ഇപ്പോ ഹാര്‍ട്ടറ്റാക്ക്‌ വരുമെന്ന നിലയിലായി. പ്രസിഡണ്ടിനെ വീശി ആശ്വസിപ്പിക്കു സ്ത്രീരത്നത്തില്‍ എര്‍പ്പായേട്ടന്റെ കണ്ണുകള്‍ ഉടക്കി. എര്‍പ്പായേട്ടന്‍ അവരെ അടിമുടി നോക്കുത്‌ കണ്ട സുഹൃത്ത്‌ പോലും അതില്‍ ആഭാസം ദര്‍ശിച്ചു.
പിന്നെ അവിടെ കേട്ടത്‌ എര്‍പ്പായേട്ടന്റെ അലര്‍ച്ചയാണ്‌. 'പ്രോബ്ലം സോള്‍വ്ഡ്‌!!!'
എല്ലാവരും ഞെട്ടി.

ഒരു കോറസ്സ്‌ ഉയര്‍ന്നു: 'ഹൌ???'
'എല്ലാം പുറത്ത്‌ പോ... പോയി സ്റ്റേജില്‍ ഇരിക്കേണ്ടവര്‍ അവിടെ പോയിരിക്ക്‌.'
പുറത്തേക്ക്‌ പോകാന്‍ തുടങ്ങിയ പ്രസിഡണ്ടിനോടും ഭാര്യയോടും എര്‍പ്പായേട്ടന്‍ പറഞ്ഞു. 'നിങ്ങള്‍ രണ്ടുപേരും ഇവിടെ വേണം.'

കോലഴി പ്രസംഗം അവസാനിപ്പിക്കുതിന്‌ അല്‍പം മുമ്പ്‌ എര്‍പ്പായേട്ടന്‍ മുറിക്ക്‌ പുറത്തിറങ്ങിയത്‌ വേദിയിലിരിക്കു കമ്മറ്റി അംഗങ്ങള്‍ കണ്ടു. ഒരു നിമിഷം കഴിഞ്ഞപ്പോള്‍ പ്രസിഡണ്ടും മുറിക്ക്‌ പുറത്തിറങ്ങി, ഓടി വേദിയില്‍ കയറി. വിളക്കില്‍ ആറ്‌ തിരികള്‍ ഭംഗിയായി വച്ചു.

അടിപ്പാവാട കണ്ടുപിടിച്ച ഭാരതത്തിലെ ആ പുരാണ ഫാഷന്‍ ഡിസൈനറെ മനസില്‍ നമിച്ചുകൊണ്ട്‌ സ്ത്രീരത്നം മുറിക്ക്‌ പുറത്തിറങ്ങുമ്പോള്‍ കോലഴി തിരി കൊളുത്തുകയായിരുന്നു!

'മാര്‍വലസ്‌...' ഒരു മുഴുത്ത താറാവ്‌ കഷ്ണം വായിലേക്കെടുത്ത്‌ ജോഷി പറഞ്ഞു. അതിന്‌ എര്‍പ്പായേട്ടന്‍ അവനെ ചീത്ത പറഞ്ഞില്ല.

23 comments:

evuraan said...

സങ്കുചിതനേ,

സ്വാഗതം.

ഖണ്ഡികകളിട്ടാല്‍ ഇത്തിരി കൂടെ നന്നായേനേ.

ബ്ലോഗിന്റെ സെറ്റിങ്ങുകള്‍ ഇവിടെ നിന്നും മനസ്സിലാക്കാം..!

Anonymous said...

സ്വാഗതം
നീണാള്‍ വാഴ്ക.

Manjithkaini said...

സങ്കുചിതാ,

ഇനി എന്നാ അജ്മാനില്‍ ഇതുപോലൊരു സാഹിത്യ സമ്മേളനം. പത്രികാകാലത്ത് ഇതുപോലെ കുറേ ഉത്താരാധുനികാതിസാരങ്ങള്‍ കണ്ട ഓര്‍മ്മ, താങ്കളുടെ സങ്കുചിത ബ്ലോഗില്‍ നിന്നും ഇറങ്ങി വന്നു.

അപ്പോ ഇനി ഇതുപോലൊന്നു പിറക്കാന്‍ അടുത്ത സാഹിത്യ സമ്മേളനം വരെ കാക്കേണ്ടിവരില്ല എന്നു കരുതട്ടോ???

Visala Manaskan said...

അങ്ങിനെ സങ്കുചിതനും ബ്ലോഗിലെത്തി...

തുളസി പറഞ്ഞപോലെ... സങ്കുചിതൻ നീണാൾ വാഴട്ടെ.!

Adithyan said...

സങ്കുചിതാ... സ്വാഗതം.. :-)

വിശാലൻ പറഞ്ഞ്‌ ആളെ അറിയാം..
ഒന്നാമത്തെ പിടിപ്പീരിൽ നിന്ന്‌ ആളു നിസ്സാരനല്ല എന്നും മനസിലായി :-)

പോരട്ടെ, പോരട്ടെ... ഒടിഞ്ഞു പോരട്ടെ... :-))

aneel kumar said...

വണക്കം!

സിദ്ധാര്‍ത്ഥന്‍ said...

'ഒരാളു കേറാനുണ്ടേ'എന്നു ധാരാളമാളുകള്‍ ദിവസത്തില്‍ മൂന്നു നേരം വച്ചു കൂക്കിക്കൊണ്ടിരിക്കുകയായിരുന്നതിനാല്‍, ക്ഷമകെട്ടു പോയതായിരുന്നു. കാത്തിരിപ്പിനു ഫലമുണ്ടായി.
ബ്ലോഗ്ഗന്മാരുടെ സുകൃതം ന്നേ പറയേണ്ടൂ.

അരവിന്ദ് :: aravind said...

സങ്കുചിതനു സ്വാഗതം..
വികസിച്ചു വികസിച്ചു അങ്ങനെ പോരട്ടെ...
:-))

viswaprabha വിശ്വപ്രഭ said...

സങ്കുചിതാ, സ്വാഗതം, സ്വാഗതം, സ്വാഗതം!


വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നു!

വരൂ! ഞങ്ങളെ ധന്യരാക്കൂ!

രാജീവ് സാക്ഷി | Rajeev Sakshi said...

അങ്ങിനെ അവസാനം ആ നിമിഷവും സമാഗതമായി. സ്വാഗതം സുഹൃത്തേ, സ്വാഗതം.

'മാര്‍വലസ്‌'! മുഴുത്ത താറാവുകഷ്ണങ്ങള്‍ ഇനിയും പോന്നോട്ടേ.

വര്‍ണ്ണമേഘങ്ങള്‍ said...

സങ്കുചിതാ നല്ല വിശാലമായ ഒരു സ്വാഗതം..!

ചില നേരത്ത്.. said...

സ്വാഗതം
വരവ് പ്രതീക്ഷിക്കുകയായിരുന്നു. കിണറ്റില്‍ വീണ കഥ വായിച്ചിരുന്നു, അമ്പ് പെരുന്നാളിന്റെ ഗുണ പാഠങ്ങളും..
ഇനിയും...
-ഇബ്രു-

രാജ് said...

ദൈവമേ അന്നു കഥകളു വായിച്ച കാലം തൊട്ട് കാണണം കാണണം എന്നു വിചാരിച്ചിരിക്ക്യായിരുന്നു, ഇപ്പോള്‍ കണ്ടപ്പോള്‍ ... നെടുമുടിവേണു പറയുന്നപോലെ കാത്തുകാത്തിരുന്നൊരാള് വന്നുകേറിയപ്പോള്‍ ഇരിക്കുവാന്‍ ഒരു പായകൂടി ഇല്ലാതിരിക്കുന്ന അവസ്ഥ.

ശനിയന്‍ \OvO/ Shaniyan said...

സ്വാഗതമെന്നോതിയൊട്ടും കുറയാതെയെന്‍
അന്തരാത്മാവിന്റെ ദാഹമുരചെയ്‌വു ഞാന്‍..
വാണീ വിലാസത്തിനാലീ ബ്ലോഗുലോകത്തില്‍
അമൃതവര്‍ഷം ചെയ്തു വിളങ്ങിയാലും..
ഒരുപിടി ബ്ലോഗരുണ്ടീ കൊച്ചു ധരണിയില്‍,
അതിലൊരു രത്നമായ്‌ പ്രഭ ചൊരിയൂ..

reshma said...

കലക്കി!
സ്വാഗതം:)

സു | Su said...

എന്തെങ്കിലും കലാപം നടന്ന ഫ്രെയിമിലേക്ക് പോലീസുകാരു എത്തുന്ന അതേ അവസ്ഥയാ എന്റേതും.

എന്തുണ്ടായാലും ഒടുവിലേ ( ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അല്ല ) എത്തിപ്പെടൂ.

എന്നിട്ട് പിന്‍ബെഞ്ചിലിരുന്ന് ‘ഇരിയെടാ അവിടെ’ എന്നൊക്കെ ആക്രോശിച്ച് കാഴ്ച കാണേണ്ട ഗതികേടാണ്.

ലേറ്റ് ആയെങ്കിലും “ലേറ്റ്” ആവുന്നതിനു മുന്‍പ് എത്തിയല്ലോ. സമാധാനം. മുന്‍ബെഞ്ചില്‍ ഒരു സീറ്റ് ബുക്ക്ഡ്.

സിദ്ധാര്‍ത്ഥന്‍ said...

ന്നാലും ഒരു സംശയം ബാക്കിനില്‍ക്കുന്നു....
അയമ്മ അതു പിന്നെങ്ങനെ ഒര്‍പ്പിച്ചാവോ?

SunilKumar Elamkulam Muthukurussi said...

'മാര്‍വലസ്‌'! മുഴുത്ത താറാവുകഷ്ണങ്ങള്‍ ഇനിയും പോന്നോട്ടേ.
-S-

Kalesh Kumar said...

കഥകൾ ഇനിയും ഒരുപാടൊരുപാടുണ്ടാകുമെന്നറിയാം... ഓരോന്നായി പോരട്ടേ...

ബൂലോഗത്തിലേക്ക് സുസ്വാഗതം!

കലേഷ്
(ഉം അൽ കുവൈൻ നിവാസി..)

K.V Manikantan said...

വിശാലന്‍ വെറുതേ പൊക്കിപ്പറഞ്ഞ്‌ പറഞ്ഞ്‌ ആളുകള്‍ എന്നെ തെറ്റിദ്ധരിച്ചു. സങ്കുചിതന്‍ എന്ന ഈ നാമം പോലും വിശാലനോടുള്ള അസൂയയില്‍ നീന്നുണ്ടായതാണെന്ന കാര്യം അറിയിക്കട്ടെ.

സിദ്ധാര്‍ത്തേട്ടാ, ഈ സാധനത്തിന്‌ വളരെ നീളം ഉണ്ടാകത്തില്ലയോ. അപ്പോ ഒര്‍പ്പിക്കാന്‍ ആയമ്മക്ക്‌ ഒരു പ്രയാസവും ണ്ടാവ്‌ല്ല്യാ....

ഇതൊരു നടന്ന കഥയാണ്‌ കേട്ടോ. 95 പെര്‍സന്റ്‌.

കലേഷ്‌, ഒരിക്കല്‍ എന്നെ വിളിച്ചിരുന്നതോര്‍മ്മയുണ്ടോ? ആര്‍പ്പി ശിവകുമാര്‍ നമ്പര്‍ തന്നിട്ട്‌?

എന്നെ സ്വാഗതം ചെയ്ത്‌ എല്ലാവര്‍ക്കും, പൊക്കിപൊക്കി മറിച്ചിട്ട വിശാലേട്ടനും നന്ദി.

Anonymous said...

Sankuchithaaa,

Ee paavada charadeennull pidi ethuvare vidaaarayillee ?? Oru 3 masamayalle ethel thanne erukki pidichirikkunnu, pdivittu vallathum ezhuthu sankuchithaa

nambisan

ശനിയന്‍ \OvO/ Shaniyan said...

ബ്ലോഗുകള്‍ വായിച്ച് സായൂജ്യമടയുന്ന മലയാളി ജനതയുടെ പ്രത്യേക ശ്രദ്ധക്ക്:

പാവാടച്ചരട് എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രദ്ധേയനായ, വിശാലന്‍ ‘പുലി വരുന്നേ, പുലി’ എന്നു പറഞ്ഞ് പറഞ്ഞ്, അവസാനം പുള്ളിപ്പുലിയായി അവതരിച്ച, പ്രസിഡന്റിന്റെ ഭാര്യയുടെ പാവടച്ചരട് എര്‍പ്പായിയേട്ടനേക്കൊണ്ടൂരിച്ച, ജനുവരി അവസാനം ഉദയം ചെയ്ത് ഫെബ്രുവരിയില്‍ ‘വിശാലനാണ്‍ താരം‘ എന്ന് പ്രഖ്യാപിച്ച് മുങ്ങിയ സങ്കുചിതനെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരിക്കുന്നു.
കണ്ടു കിട്ടുന്നവര്‍ ഏതെങ്കിലും ബ്ലോഗിലോ, പിന്മൊഴിയിലോ, കുറഞ്ഞ പക്ഷം വിശാലനേയെങ്കിലും അറിയിക്കുക.

പ്രത്യേക ശ്രദ്ധക്ക്: പിടികിട്ടിയാല്‍ ജീവനോടെ ഹാജരാക്കേണ്ടതാണ്‍, കൊല്ലരുത്. കുറേ ഏറെ നമുക്ക് ഈടാക്കാനുള്ളതാണ്.

(സങ്കുചിതാ, സ്വമേധയാല്‍ പുതിയ അമിട്ടും കൊണ്ട് വന്നാല്‍ ശിക്ഷയുടെ കാഠിന്യം കുറയും.. ശനിയന്‍ പിടിച്ചാല്‍...)

:-)

പാപ്പാന്‍‌/mahout said...

അവസാനം ഞാനുമെത്തി ഇവിടെ. അതിഗംഭീരന്‍ കഥ എന്നിനി പ്രത്യേകിച്ചു പറയണ്ടല്ലോ. എര്‍പ്പായിച്ചേട്ടന്‍ നമ്മടെ ബ്രിഗേഡിയറെപ്പോലെയാണെന്നുതോന്നുന്നു.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.