ഇപ്പോള്‍ 15 ദിവസം പാകമായി. ഇനി കൃത്യം ഒരു മാസം കഴിഞ്ഞാല്‍ ഇവന് സ്വയമ്പന്‍ വീഞ്ഞായി മാറുന്നതാണ്. എല്ലാവര്ക്കും സ്വാഗതം. താല്പര്യമുള്ളവര്ക്ക് റെസിപ്പി കൈമാറുന്നതാണ്. കൃസ്തുമസിനായി പ്രത്യേകം തയ്യാര്‍ ചെയ്തത്.
കള്ളുകുടിക്കുന്ന യൂയേയീ ബ്ലോഗര്‍മാരെ, ബ്ലോഗിണികളേ ;) ആവശ്യപ്പെടുന്ന പക്ഷം സാമ്പിള്‍ നല്‍കുന്നതാണ്.
-സങ്കുചിതന്
22 comments:
ഞങ്ങള്‍ക്കൊന്നും ഇല്ലേ? :)
ഇപ്പോള്‍ 15 ദിവസം പാകമായി. ഇനി കൃത്യം ഒരു മാസം കഴിഞ്ഞാല്‍ ഇവന് സ്വയമ്പന്‍ വീഞ്ഞായി മാറുന്നതാണ്. എല്ലാവര്ക്കും സ്വാഗതം. താല്പര്യമുള്ളവര്ക്ക് റെസിപ്പി കൈമാറുന്നതാണ്. കൃസ്തുമസിനായി പ്രത്യേകം തയ്യാര്‍ ചെയ്തത്.
കള്ളുകുടിക്കുന്ന യൂയേയീ ബ്ലോഗര്‍മാരെ, ബ്ലോഗിണികളേ ;) ആവശ്യപ്പെടുന്ന പക്ഷം സാമ്പിള്‍ നല്‍കുന്നതാണ്.
-സങ്കുചിതന്
കൊടുത്തയയ്ക്കാം സൂച്ചേച്ചീ. അങ്കമാലി കഴിഞ്ഞുള്ള കൊരട്ടിയില്‍ വന്ന് വാങ്ങേണ്ടി വരും..
കള്ള്, വൈന്‍, ബിയര്‍ മുതലായ ലഹരി പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതും, ലൈസന്‍സില്ലാതെ വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ് ഈ രാജ്യത്ത്.
സാമ്പിള്‍ കിട്ടിയിട്ടെന്താകാനാ സങ്കൂ. തുറക്കുമ്പോള്‍ ഒരു രണ്ട് കുപ്പി മാറ്റിവക്കുക, എന്നിട്ട് എന്റെ നമ്പറില്‍ ഒരു മിസ്കാള്‍ തന്നാല്‍ ശനിയാഴ്ച ചെണ്ട കഴിഞ്ഞ് അജ്മാനില്‍ നിന്നും മടങ്ങുന്ന വഴി ഷാര്‍ജയില്‍ നിന്നും പിക്കാം.
റെസീപ്പിയും തരൂ. (മുന്തിരി, പൈനാപ്പിള്‍, ആപ്പിള്‍, ഈന്ത പഴം, അതോ സങ്കരമോ)
കുടത്തിന്റെ തലയിലുള്ള ചുമന്ന് കെട്ടു കണ്ടപ്പോള്‍, കൊടുങ്ങല്ലൂര്‍ ഭരണിക്കു പോകുന്ന കോമരങ്ങളെ ഓര്‍മ്മ വന്നു :)
ഇതിലിപ്പ്പോ ദേവനിറങ്ങി നിന്ന് തേവാലോ അല്ലേ?
ഹേയ് എനിക്ക് വേണ്ടാട്ടോ. കൈക്കൂലി കൊടൂക്കുമ്പോലത്തെ "മേശയ്കടിലൂടത്തേ വേണ്ടായിരുന്നൂട്ടോ" ആണുട്ടോ.
Kuru go to your classes. Last Reminder. This is not info, but for action.
സമര്‍പ്പണം കുറുമാന് എന്നായിരുന്നു ആദ്യം തലേക്കെട്ട് കൊടുത്തത് -യുറോപ്യന്‍ പര്യടനം എഴുതുന്നതിന് പാരിതോഷികം എന്ന നിലയ്ക്ക്.
-ബാക്കി പാവം കുടിയന്മാരെ ഓര്‍മ്മ വന്നു. അതോണ്ടാ...
ശങ്കൂ.... ഇതു വെറും കൊതിപ്പിക്കലാണേയ്....
ഖത്തറിലേക്ക് പാഴ്സല്‍ അയക്കാന്‍ എന്തു ചെലവു വരും? കൊരട്ടിയിലാണെങ്കില് അവിടെ നോ പ്രോബ്സ്.... പുളിക്കക്കടവ് പതിനെട്ടാം പടിയില്‍ പോയിട്ടുണ്ടോ...!!!
“ഒരു കുപ്പി മാത്രം തീര്‍ക്കാതെ വക്കാമോ..
അതിലൂടെ വന്ന് ഞാന്‍ എടുത്തോ..ളാം”
സ്വപ്നങ്ങള്‍ കണ്ട്....
അപ്പോള്‍ ഒരു കുപ്പി ഇവിടെ! കമന്റ് ഡിലീറ്റ് ചെയ്തിട്ട് ‘അറിഞ്ഞില്ല’ എന്ന് പറയരുത്. പിന്മൊഴി സാക്ഷി.
ഡായ്..
ഈ സംഭവം ഇപ്പോ എവിടെയുണ്ട് ? ഷാര്‍ജയിലെ നിന്റെ ഫ്ലാറ്റിലോ? അതോ അന്തപ്പന്റെ കൊരട്ടിയിലെ വീട്ടിലോ?
ഷാര്ജയിലാണെങ്കില്..............
നമുക്കൊന്നു കാണണമല്ലോ... ( ജയന് സ്റ്റെയില്‍...)
സങ്കു വാറ്റും തുടങ്ങിയോ ;)
പെരിങ്ങോടാ.....
ഹഹഹഹ..
ദേ ഞാന്‍ ചിരിച്ചുന്ന് പറഞ്ഞ് മ്മടെ ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്യരുത് ട്ടാ.
സങ്കൂ ദുഷ്ടാ....................................
കൊരട്ടിയിലെടിവിടെയാണെന്നാ പറഞ്ഞത് ?
മുരളി,
1991-ല്‍ വാളൂരുള്ള ക്ലാസ്മേറ്റ് ചെറുവാളൂരപ്പന് മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ സന്ദര്‍ശനത്തിന് ചെന്നു. അവനെ കണ്ട് സലാം പറഞ്ഞ ശേഷം കൂടെ വന്ന രണ്ടു പേര് പുഴ കാണാന്‍ എന്നെ കൊണ്ടുപോയി. അവര്‍ പതിനെട്ടാം പടിയിലേക്ക് കേറിപ്പോകുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു....
പിന്നീടിതുവരെ 57 തവണ പോയിട്ടുണ്ട്. ഇപ്പോള്‍ പാലത്തിനപ്പുറത്തെ അന്നമനട കേന്ദ്രത്തോടാണ് എനിക്ക് ചായ്വ്.
കുട്ടമ്മേനനേ, കൊരട്ടി എന്റെ നാടല്ല, പക്ഷേ 1987 മുതല്‍ അഭ്യേദമായ ബന്ധം പുലര്‍ത്തുന്നു. ജെടീഎസ്സ് ജങ്ഷന് ആണ് കേന്ദ്രം.
വിശാലാ, എഗ്രീഡ്.
മധുരമുള്ള വസ്തു നിര്‍മ്മിക്കുന്നതിനെ വാറ്റ് എന്ന് പറഞ്ഞ കളിയാക്കരുത്.
സ്വാര്‍ത്ഥാ, സ്വയം ചെയ്യാവുന്നതേയുള്ളൂ.. ഈസിയാണ്. റെസിപ്പി വേണോ?
അതുല്യാ മാഡം: ഒരു 350 മില്ലി ശര്‍മ്മാജിക്ക് കുറുമാന് വശം കൊടുത്തയക്കാം.
സങ്കൂ ഭായ്
ഫോട്ടോ കണ്ടിട്ട് ഒത്തിരി പഴയ പഴയ ഓര്‍മ്മാസ് കടന്നു പോയാസ്...
വീട്ടില്‍ പണ്ട് ഇങ്ങനെ ഉണ്ടാക്കുമായിരുന്നു. ഇപ്പോള്‍ മാതാശ്രീ വെറുതെയിരിപ്പായതുകൊണ്ട് ഇടയ്ക്ക് വല്ലപ്പോഴും ഉണ്ടാക്കി വയ്ക്കും. വീട്ടിലാരും ഈ സാധനം ഉപയോഗിക്കാത്തതുകൊണ്ട് വിരുന്നു വരുന്ന ബന്ധുക്കാര്ക്കൊക്കെ കൊടുത്തുവിടും. (എന്റെ അമ്മാവന്മാര് നല്ല പിടിപ്പീരു പിടിപ്പിയ്ക്കുന്ന കൂട്ടത്തിലാ)
നമ്മള് അവധിയ്ക്ക് ചെല്ലുമ്പോഴൊന്നും ഒരു തുള്ളി പോലും കാണുകയുമില്ല.
ഉപ്പു മാങ്ങാ ഭരണി പോലെ ഉണ്ടല്ലോ.....
ഒരു കുപ്പി എടുത്ത് മാറ്റിവെക്കണേ... 10 വര്‍ഷം കഴിഞ്ഞു ഞാന്‍ ചോദിക്കുമ്പോള്‍ തരികയും വേണം .
(വൈറല്‍ ഫീവര്‍ വീഞ്ഞുണ്ടാക്കിയാല്‍ മാറും അല്ലെ :)
മദ്യം വാറ്റുനതിന്റെ പരസ്യം കൊടുത്തത്, ശിക്ഷ ചോദിച്ച് വാങ്ങാനാണോ സങ്കു?
വൈനായാലും, കള്ളായാലും, ചാരായമായാലും വാറ്റുന്നത് ശിക്ഷാര്‍ഹമാണ്.അത് എതെങ്കിലും അബ്കാരി കാണുന്നതിനു മുന്‍പ് വേണ്ടത് ചെയ്യൂ.
ഹാവൂ ഇപ്പോഴാ ആ ഭരണിക്ക് ഒരു ഐശ്വര്യം വന്നത്!!
എന്റെ മദ്യാന്വേഷണ പരീക്ഷണങള് ഇതാ ഇവിടെ പണ്ട് പ്രസിദ്ധീകരിച്ചിരുന്നു സങ്കൂ.
സാമ്പിളായി എനിക്ക് ഒരു നാലു മസാഫിക്കുപ്പി നിറച്ചു വച്ചേക്കണേ.
റെസിപ്പി പബ്ലിഷു ചെയ്യുമല്ലോ. ദേവ്ജിയുടെ റസിപ്പിയില്‍ പഞ്ചസാര ഒത്തിരി ചേരുന്നുണ്ടു്.
ഇതില്‍ വ്യത്യസ്തതയുണ്ടോ.
പടം പഴയ ചീന ഭരണിയെ ഓര്‍മ്മിപ്പിച്ചു.
ഇന്ന് സങ്കുചിത ചരിതം മൊത്തം വായിച്ചു.
ചിതറിയ വറ്റുകള്‍ എനിക്ക് നല്ലോണം ഇഷ്ടായി. ബാക്കി തമാശകഥകളും രസായിട്ടുണ്ട്. എന്താണ് കഥകളൊക്കെ എഴുതാന്‍ ഭയങ്കര ഗ്യാപ്പ്? അതോ ഇവിടെ എഴുതാത്തതാണൊ? ഇനിയും നെറയേ എഴുതൂ.
ആഹാ സങ്കൂ, “കേ.വി” തന്നെ ഇത്? നന്വേഷിച്ചു നടക്കുകയായിരുന്നു. നമ്മുടെ ഷെയറവിടെ വെച്ചേക്കണെ. അതു വഴി വരുമ്പൊ തട്ടാല്ലൊ!
Hui mehngi bahut hi shraab ke thodi thodi piya karo!
Piyo lekin rakho hisaab ke thodi thodi piya karo....!
Ke thodi thodi piya karo!
Ke thodi thodi piya karo...!
Post a Comment