Wednesday, April 12, 2006

വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്‌!

വിദ്യാര്‍ത്ഥികളെ പോലീസ്‌ തല്ലിച്ചതയ്ക്കുത്‌ സിനിമയിലെപോലെയായിരുല്ലോ ചാനലുകളില്‍ക്കൂടി നമ്മള്‍ കണ്ടുകൊണ്ടിരുന്നത്‌. ഏകദേശം 15 വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 1991ല്‍ ഞങ്ങള്‍ നടത്തിയ ഒരു സമരം എനിക്കോര്‍മ്മ വന്നത്‌ ഇതെല്ലാം കണ്ടപ്പോഴാണ്‌. ഞാന്‍ തൃശ്ശൂര്‍ എം.ടി.ഐ ല്‍ പഠിക്കു കാലമായിരുന്നു അത്‌. ഇന്ന്‌ മെഡിക്കല്‍ കോളേജുകളുടെ തറക്കല്ലുകള്‍ തടഞ്ഞിട്ട്‌ നടക്കാന്‍ വയ്യാത്ത കാലമാണല്ലോ. പക്ഷേ ഏകദേശം പത്ത്‌ കൊല്ലം മുമ്പ്‌ പോളിടെക്നിക്കില്‍ നിന്ന്‌ ഇലക്ട്രോണിക്സ്‌ ഡിപ്ലോമ വേണമെണ്ടെങ്കില്‍ ഞങ്ങള്‍ തൃശ്ശൂര്‍ക്കാര്‍ക്ക്‌ പാലക്കാടോ, തിരൂരോ പോയി പഠിക്കണമായിരുന്നു. എട്ടാം ക്ലാസ്‌ മുതല്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ പഠിക്കു ഞങ്ങള്‍ക്കെല്ലാവര്‍ക്കും തന്നെ അങ്ങകലെ പോയി പഠിക്കാന്‍ താല്‍പര്യവുമായിരുന്നു. അങ്ങനെ ഹോസ്റ്റലില്ലാത്ത പാലക്കാട്‌ ഒരു വീട്‌ അഞ്ചുപേര്‍ കൂടി വാടകയ്ക്കെടുത്ത്‌ ഒരു അടിപൊളി ജീവിതം സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്‌ എനിക്ക്‌ കാര്‍ഡ്‌ വന്നത്‌. തൃശ്ശൂര്‍ എം.ടി.ഐ ല്‍ അഡ്മിഷന്‍ തരപ്പെട്ടിരിക്കുന്നു. അവിടെ ആ വര്‍ഷം മുതല്‍ ഇലക്ട്രോണിക്സ്‌ ബാച്ച്‌ ആരംഭിക്കുന്നു പോലും.

പൊട്ടിത്തകര്‍ കിനാവുകള്‍ പെറുക്കിക്കൂട്ടിയാണ്‌ ഞാന്‍ എം.ടി.ഐല്‍ കാലെടുത്ത്‌ വച്ചത്‌. അവിടെ ചെന്നപ്പോള്‍ എല്ലാവരും തുല്ല്യദു:ഖിതര്‍. എല്ലാവര്‍ക്കും വീട്ടില്‍ നിന്ന്‌ പഠിക്കാന്‍ വരാം!ഞങ്ങള്‍ 20 പേരേ ഉണ്ടായിരുന്നുള്ളൂ. തല്‍ക്കാലം ഞങ്ങള്‍ക്കായി ദൈവം സഹായിച്ച്‌ ക്ലാസ്‌റൂമോ, ടീച്ചേഴ്സോ ഇല്ല. ആദ്യവര്‍ഷം അഭയാര്‍ത്ഥികളെപ്പോലെ ഇലക്ട്രിക്കല്‍ ക്ലാസില്‍ ഇരിക്കേണ്ടി വന്നു. ഇലക്ട്രിക്കല്‍ സാറന്മാര്‍ക്കാകട്ടെ ഞങ്ങളോട്‌ ഒരുതരം അമ്മായ്യമ്മപ്പോരും!ആദ്യവര്‍ഷം പകുതിയായപ്പോഴേക്കും ഒരു മൂന്നുനില കെട്ടിടം പണിപൂര്‍ത്തിയായി. അത്‌ ഇലക്ട്രോണിക്സ്‌ ഡിപ്പാര്‍ന്റിമെന്റിനുള്ളതായിരുന്നു. ഒരിക്കല്‍ അന്തസ്സായി അതിനുള്ളിലേക്ക്‌ ക്ലാസ്‌ മാറുതും സ്വപ്നം കണ്ട്‌ ഞങ്ങളിരുന്നു. കൂട്ടത്തില്‍പ്പറയട്ടെ, അത്തെ ഒരു ഹിറ്റ്‌ ഗാനം ശ്രീകുമാരന്‍ തമ്പിയുടെ കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍...കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു മൂല്യം...എതായിരുന്നു.ഇലക്ട്രോണിക്സിന്‌ ലാബ്‌ എക്യുപ്മെന്റ്സും കാര്യങ്ങളും പുതിയകെട്ടിടവും ലഭിക്കേണ്ടതിലേക്കായി ഞങ്ങള്‍ ഉറക്കെ ചിന്തിക്കാന്‍ തുടങ്ങി. പക്ഷേ 17 ആമ്പിള്ളേരും 3പെമ്പിള്ളേരും ഉള്ള ഞങ്ങളുടെ ക്ലാസ്‌ വിചാരിച്ചാല്‍ എന്തു നടത്താന്‍. രാഷ്ട്രീയപരമായ ഒരു സമരത്തിന്‌ അ്‌ ഞങ്ങള്‍ക്ക്‌ താല്‍പര്യവുമില്ലായിരുന്നു. കാരണം എല്ലാവരും തെ‍ പല പാര്‍ട്ടികളിലെ പ്രമുഖപ്രവര്‍ത്തകര്‍.

അങ്ങനെയിരിക്കെ 1993ലെ ചാന്‍സ്‌ ഇന്റര്‍വ്യൂ വു. കേരളത്തില്‍ അന്ന്‌ എല്ലാ പോളിടെക്നിക്കുകള്‍ക്കും കൂടി ഒരു അപ്ലിക്കേഷന്‍ അയച്ചാല്‍ മതിയായിരുന്നു. തിരുവനന്തപുരത്തേക്ക്‌. അതില്‍ നമ്മുക്ക്‌ വേണ്ട കോഴ്സുകളും, സ്ഥാപനങ്ങളും മുന്‍ഗണനാക്രമത്തില്‍ ചേര്‍ക്കണം. ആദ്യ അഡ്മിഷന്‍ കഴിഞ്ഞാല്‍ ഒരു മാസത്തിനകം ഒഴിവുവരുന്ന സീറ്റുകളിലേക്ക്‌ ചാന്‍സ്‌ ഇന്റര്‍വ്യൂ നടത്തും. അത്‌ എല്ലാ വര്‍ഷവും എം.ടി.ഐല്‍ ആണ്‌ നടത്തുക.കേരളത്തില്‍ എല്ലാഭാഗത്തുനിന്നും വരുന്ന ആളുകളെക്കൊണ്ട്‌ അന്ന് ഞങ്ങളുടെ കോളേജ്‌ കോമ്പൌണ്ട്‌ നിറഞ്ഞുകവിയും. എന്തര്‌, സുഖം തന്നെയെല്ല്‌ തൊട്ട്‌ ഓന്‌ ഇലക്ട്രോണിക്സ്‌ കിട്ടീന്‌ വരെ എല്ലാ തരം മലയാളവും കൊണ്ട്‌ അവിടം മുഖരിതമാവും. മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഓന്നാണ്‌ ഈ ചാന്‍സ്‌ ഇന്റര്‍വ്യൂ എന്ന സാധനം. കോളേജ്‌ ഓഡിറ്റോറിയത്തില്‍ നിരനിരയായി രേഖകളും മുമ്പില്‍ വച്ച്‌ ഒരു പത്തോ പതിനഞ്ചോ അദ്ധ്യാപകര്‍ നിരന്നിരിക്കും. മൈക്കില്‍ കൂടി ഇത്ര മാര്‍ക്കിന്‌ മുകളിലുള്ളവര്‍ അകത്തുകയറാന്‍ ഞങ്ങളുടെ പ്യൂണ്‍ പത്രോസേട്ടന്‍ ആക്രോശം നടത്തും. അപ്പോള്‍ ഒരു പത്തോ പതിനഞ്ചോ പിള്ളേര്‍ രക്ഷകര്‍ത്താക്കള്‍ സഹിതം അകത്തുകടക്കും. പിന്നെ നിരനിരയായിരിക്കുന്ന അദ്ധ്യാപകര്‍ അവരെ ചോദ്യം ചെയ്യും. തിരുവനന്തപുരത്തുനിന്ന്‌ വരുന്നവന്‌ ഇലക്ട്രോണിക്സ്‌ വേണം. ഉടനെ രേഖകള്‍ നോക്കി ഇലക്ട്രോണിക്സിന്‌ ഇനി കാസര്‍ഗോഡ്‌ പോളിടെക്നിക്കില്‍ രണ്ട്‌ ഒഴിവുണ്ട്‌, അവിടെ മതിയോ എന്ന്‌ നിരനിര അദ്ധ്യാപകരിലൊരാള്‍ ചോദിക്കും. ദയനീയമായ മുഖത്തോടെ തിരുവനന്തപുരക്കാരന്‍ വേണ്ട എന്ന്‌ പറഞ്ഞ്‌ തിരിച്ചുപോകും. ഇതാണ്‌ ഇന്റര്‍വ്യൂവിന്റെ വിശ്വരൂപം.ഓഡിറ്റോറിയത്തിന്റെ പുറത്ത്‌ പിള്ളേരും പരിവാരങ്ങളും കട്ടകുത്തി നില്‍ക്കും. എന്‍.സി.സി വളണ്ടിയേഴ്സ്‌ എത്ര പറഞ്ഞാലും ഓഡിറ്റോറിയത്തിലേക്ക്‌ എത്തിനോക്കി നില്‍ക്കുന്നതാണ്‌ അവര്‍ക്കിഷ്ടം.

ഞങ്ങളിലാര്‍ക്കാണെറിയില്ല. ഒരു ഉഗ്രന്‍ ഐഡിയ തോന്നി. ചാന്‍സ്‌ ഇന്റര്‍വ്യൂ ഘൊരാവോ ചെയ്യുക. ആദ്യദിവസം ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ്‌ ഡയറക്ടര്‍ ഇന്റര്‍വ്യൂ ഹാളില്‍ ഉണ്ടായിരിക്കും. അദ്ദേഹം അവിടെ വരുത്‌ എന്തിനാണെറിയില്ല. പക്ഷേ എല്ലാക്കൊല്ലവും ഡയറക്ടര്‍ അദ്യദിനം ഉച്ചവരെ ഹാജരായിരിക്കും. അതില്‍ നിന്ന്‌ മനസിലാക്കണം ചാന്‍സ്‌ ഇന്റര്‍വ്യൂവിന്റെ പ്രാധാന്യം. അപ്പോള്‍ ഇന്റര്‍വ്യൂ അലങ്കോലപ്പെടുത്തുക! ഡയറക്ടറുടെ മൂക്കിനു താഴെ. പിന്നെ അദ്ദേഹം എങ്ങനെ മറക്കാനാണ്‌, തൃശ്ശൂരില്‌ ഒരു ഗവണ്മെന്റ്‌ പോളിടെക്നിക്‌ ഉണ്ടെന്നും, അതില്‍ ഇലക്ട്രോണിക്സ്‌ എ ഒരു ബാച്ചില്‍ 20 പിള്ളേര്‌ ഉണ്ടെന്നും, അവര്‍ക്ക്‌ ലാബോ, സൌകര്യങ്ങളോ ഇല്ലെന്നും? ഐഡിയ പുറത്തെടുത്തവന്‍ ആരാണെ്‌ എനിക്കിപ്പോഴോര്‍മ്മയില്ല.ഞങ്ങളുടെ ക്ലാസില്‍ സൂപ്പര്‍ സെവന്‍ എന്ന ഗ്യാങ്ങ്‌ ഉണ്ടായിരുന്നു. ഏറ്റവും അലമ്പ്‌ ഏഴുപേര്‍ എന്നേ ഇതിനര്‍ത്ഥമുള്ളൂ. ഈ ഏഴുപേരും പഠിക്കാന്‍ പുസ്തകം എടുക്കുത്‌ ഉറക്കം പെട്ടന്ന് വരാനായി രാത്രി കിടക്കുമ്പോള്‍ മാത്രമായിരുന്നു എതാണ്‌ ഇവര്‍ക്ക്‌ പൊതുവായി പറയാന്‍ കഴിയു ഒരു കാര്യം.സ്വാഭാവികമായും അതിലെ ഒരു സജീവാംഗമായിരുന്നു ഞാന്‍. അങ്ങനെ സൂപ്പര്‍സെവനാണ്‌ ഈ സമരപരിപാടിക്ക്‌ രൂപം നല്‍കിയത്‌. പിന്നെ ക്ലാസിലെ പഠിക്കാന്‍ വേണ്ടി വരുന്ന നല്ലകുട്ടികളുമായി ചര്‍ച്ച നടത്തി. അങ്ങനെ ഇരുപത്‌ പേരും കൂടി സമരപരിപാടിക്ക്‌ അന്തിമരൂപം നല്‍കി. കാത്തിരുന്ന ആ സുദിനം വന്നെത്തി. സൂപ്പര്‍ സെവനിലെ എല്ലാവരും നല്ല ത്രില്ലില്‍ എത്തിയപ്പോള്‍ പഠിപ്പിസ്റ്റ്‌ പിള്ളേരും സെമി പഠിപ്പിസ്റ്റുകളും, പഠിക്കില്ലെങ്കിലും പേടിത്തൊണ്ടന്മാരുമായിരുന്നവരുമായ ചിലരുടെ മുഖം മ്ലാനമായിരിക്കുതാണ്‌ കണ്ടത്‌. കാരണം എങ്ങിനെയോ വാര്‍ത്ത ലീക്കാവുകയും പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കന്മാര്‍ വന്ന്‌ അവര്‍ ഏറ്റെടുക്കാം സമരം എന്ന്‌ പറയുകയും ചെയ്തത്‌. രാഷ്ട്രീയത്തിനതീതമായ അവഗണിക്കപ്പെട്ടവരുടെ കൂട്ടായ്മ ആയിട്ടാണ്‌ ഈ സമരം എന്നും സഹായം ആവശ്യമില്ല എന്നും അവരെ അറിയിച്ചതിനെ തുടര്‍ന്ന്‌ നേതാക്കന്മാര്‍ ഈ സമരപരിപാടിയുടെ അപകടം ഞങ്ങളെ പറഞ്ഞുമനസിലാക്കി. ചാന്‍സ്‌ ഇന്റര്‍വ്യൂ പിള്ള കളിയല്ല! ഡയറക്ടറെ ഘൊരാവോ ചെയ്താല്‍ അടുത്ത നിമിഷം പോലീസെത്തും. മിനിമം ശിക്ഷ ഡീബാര്‍ ആയിരിക്കും. പഠിപ്പിസ്റ്റുകളുടെ മുട്ട്‌ കൂട്ടിയിടിച്ചെന്ന് പറയേണ്ടതില്ലല്ലോ? സെമി പഠിപ്പിസ്റ്റുകളും സൂപ്പര്‍ സെവനോട്‌ ചോദിച്ചു: വേണോടേ ഈ സമരം???പഠിപ്പിസ്റ്റുകള്‍ ഒരോരുത്തരായി സംഭവസ്ഥലത്തുനിന്ന്‌ മുങ്ങാന്‍ തുടങ്ങി.

ചുരുക്കിപ്പറഞ്ഞാല്‍ ശോഭനമായ ഒരു ഭാവി മുി‍ല്‍കാണുവരെല്ലാം അനന്തരനടപടികളെ ഭയന്നു. സൂപ്പര്‍ സെവനിലെ ഏഴുപേര്‍ തനിച്ചായി. കൂട്ടത്തില്‍ പറയാതിരിക്കാന്‍ പറ്റത്ത കാര്യം മൂന്ന്‌ പെണ്‍കുട്ടികള്‍ അപ്പോഴും റെഡിയായിരുന്നു എന്നതാണ്‌ സമരത്തിന്‌. എന്നാല്‍ സൂപ്പര്‍ സെവന്‍ അവരെ തിരിച്ചയച്ചു.ക്രൂരമായി ഒറ്റിക്കൊടുക്കപ്പെട്ട ഏഴു സഹോദരന്മാരെപ്പോലെ ഞങ്ങള്‍ ഇതികര്‍ത്തവ്യാമൂഢരായി നിന്നു. എന്തു വന്നാലും പിന്‍മാറരുതെന്ന്‌ തീരുമാനമെടുത്തു. അപ്പുറത്തും ഇപ്പുറത്തും നിന്ന്‌ പുരോഗമന പ്രസ്ഥാനക്കാര്‍ അല്‍പസമയത്തിനകം ഡീബാര്‍ ചെയ്യപ്പെടാന്‍ പോകു ഞങ്ങളെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. .ണമ്മള്‍ ഏഴുപേരേ ഉള്ളൂ. എന്തു വിലകൊടുത്തും തൊണ്ട പൊട്ടിപ്പോയാലും ഒച്ചക്ക്‌ ഒരു കുറവും വരുത്തരുത്‌ എന്ന്‌ പരസ്പരം പറഞ്ഞു. മുദ്രാവാക്യം വിളി ഞങ്ങളുടെ കൂട്ടത്തിലെ കാടന്‍ (ഓമനപ്പേരാണ്‌) ഏറ്റെടുത്തു. കൂട്ടത്തില്‍ അവന്റെ ഒച്ചയായിരുന്നു കിടിലന്‍.

ചാന്‍സ്‌ ഇന്റര്‍വ്യൂ തുടങ്ങാന്‍ പോവുകയായിരുന്നു. ഓഡിറ്റോറിയത്തിന്റെ വാതില്‍ക്കല്‍ തിങ്ങിനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ ഞങ്ങളുടെ സംഘം നീങ്ങി. ആകെതിരക്കിനിടയില്‍ ഞങ്ങള്‍ ഏഴുപേരും പരസ്പരം കൈകള്‍ കോര്‍ത്തു. കാടന്‍ നിലത്തേക്ക്‌ കുനിയുത്‌ ഞാന്‍ കണ്ടു. അവിടെ നിന്ന്‌ പൊങ്ങിയത്‌ ഒരു സംഹാരരുദ്രനായ കാടനായിരുന്നു. അവന്റെ സിംഹഗര്‍ജ്ജനം കാമ്പസില്‍ മുഴങ്ങി. 'വിദ്യാര്‍ത്ഥൈക്യം സിന്ദാബാദ്‌'. ശക്തന്‍തമ്പുരാന്റെ കാലത്ത്‌ സ്ഥാപിച്ചതാണെ്‌ പറയപ്പെടു ചുമരില്‍തൂക്കിയിട്ട ഒരു അഗ്നിശമന സിലിണ്ടറിനുള്ളില്‍ നിന്ന്‌ ഒരു വവ്വാല്‍ പേടിച്ച്‌ ചിറകടിച്ച്‌ പുറത്തേക്ക്‌ പോയി.ആറു കണ്ഠങ്ങള്‍ ഏറ്റു വിളിച്ചു: വിദ്യാര്‍ത്ഥൈക്യം സിന്ദാബാദ്‌ ലോകം നിശബ്ദം. തിക്കിത്തിരക്കി നിന്ന പിള്ളേര്‌ പേടിച്ച്‌ അകു മാറി. ഞങ്ങള്‍ ഏഴുപേര്‍ വട്ടത്തില്‍ നിന്നു. കാടന്‍ താഴേക്ക്‌ കുനിഞ്ഞ്‌ രണ്ടുതവണ കൂടി വിദ്യാര്‍ത്ഥികളുടെ ഐക്യത്തെ വാഴ്ത്തി.

ഡയറക്ടര്‍ ഞെട്ടിയോ എന്തോ? എന്തായാലും പ്രിന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ സീറ്റില്‍ നിന്ന്‌ എണീറ്റ്‌ ഞങ്ങളുടെ അടുത്തേക്ക്‌ ഓടിവന്നു. ഞങ്ങള്‍ അതൊു‍ം ശ്രദ്ധിക്കാന്‍ പോയില്ല. നെറ്റിയില്‍ കൈകള്‍ ചുരുട്ടി വച്ച്‌ പിന്നീട്‌ അത്‌ മുകളിലേക്കെറിഞ്ഞ്‌ കണ്ണടച്ചുകൊണ്ട്‌ ഞങ്ങള്‍ കാടനെ അനുകരിച്ച്‌ അലറല്‍ തുടര്‍ന്നു.കലയുമായി പുലബന്ധം പോലുമില്ലാത്ത കാടന്‍ ഒരോ മുദ്രാവാക്യം വിളി നടത്തുമ്പോഴും എനിക്കുള്ളില്‍ തീയായിരുന്നു. കാരണം കാടന്‍ അപ്പോള്‍ നിര്‍മ്മിച്ച മുദ്രാവാക്യങ്ങളാണ്‌ പൂശുന്നത്‌. അവന്‍ കുനിഞ്ഞ്‌ അടുത്ത വരി വിളിക്കുമ്പോള്‍ താളം തെറ്റിയാല്‍ എല്ലാം കഴിയും എന്ന്‌ ഞാന്‍ കരുതി. എന്തോ അന്ന്‌ സരസ്വതീ ദേവീ കാടന്റെ നാവില്‍ ത്രിക്കളിയാടുകയായിരുന്നു.സിനിമാ തീയറ്ററിന്‍ ക്യൂവിന്‍ കണക്കേതൊഴിലില്ലാത്ത ചെറുപ്പക്കാര്‍ നാടുമുഴുവന്‍ തെണ്ടുമ്പോള്‍ലാബില്ലാതെ പഠിച്ചുജയിച്ചാല്‍തൊഴിലെവിടെ, തൊഴിലെവിടെതൊഴിലെവിടെ ഡയറക്ടര്‍ സാറേ?ഇതൊരു മൂന്നു പ്രാവശ്യം ഞങ്ങള്‍ ആവര്‍ത്തിച്ചു. അതും കോളേജ്‌ ചുമരുകള്‍ കിടുകിടുക്കുന്ന ശബ്ദത്തില്‍.പ്രിന്‍സിപ്പാള്‍ ഗോവിന്ദന്‍കുട്ടി സാര്‍ എന്തൊക്കെയോ ഞങ്ങളോട്‌ പറയാന്‍ ശ്രമിക്കുന്നതും, ഡയറക്ടര്‍ അരുത്‌ തടുക്കരുത്‌ എന്ന്‌ പറയുതും ഞാന്‍ കണ്ടു. കാടന്‍ അടുത്തതായി ഒരു പൊതു മുദ്രാവാക്യം സ്വല്‍പം ഭേദഗതികളോടെ എടുത്തിട്ടു:
അവകാശസമരങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍
അമ്പലനടയിലെ ബിംബം പോലെ
കുത്തിയിരിക്കും അധികാരികളെ,
കാലം നിങ്ങടെ കവിളില്‍ത്തട്ടി
ദ്രോഹീ എന്ന്‌ വിളിക്കുമ്പോള്‍
ആവേശം തിരതല്ലുമ്പോള്‍
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
വിദ്യാര്‍ത്ഥ്യൈക്യം സിന്ദാബാദ്‌....
ഡയറക്ടര്‍ രണ്ടു കൈകളും ഉയര്‍ത്തി വളരെ സൌമ്യമായി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. (സി.എന്‍ രാജന്‍സാര്‍ ആയിരുന്നു ഡയറക്ടര്‍ എാ‍ണ്‌ എന്റെ ഓര്‍മ്മ.)ഇത്രയും സൌമമായ ഒരു അദ്ധ്യാപക ശബ്ദം ഞാന്‍ ആദ്യമായിട്ടായിരുന്നു കേള്‍ക്കുത്‌. എന്താ കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക്‌ വേണ്ടത്‌?പ്രിന്‍സിപല്‍ അതിനിടയില്‍ ഞങ്ങളോട്‌ കയര്‍ക്കാന്‍ വന്നു. ഡയറക്ടര്‍ അദ്ദേഹത്തോട്‌ മിണ്ടാതിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.സ്വാഭാവികമായും തല്‍ക്കാലം നേതാവായി സ്ഥാനമേറ്റെടുത്തുകൊണ്ട്‌ കാടന്‍ പറഞ്ഞു:
'സാര്‍ ഞങ്ങള്‍ പാലക്കാടും തിരൂരും ഒക്കെ എഴുതിക്കൊടുത്തവരായിരുന്നു. അപ്പോഴാണ്‌ ഇവിടെ ഇലക്ട്രോണിക്സ്‌ തുടങ്ങിയതും ഞങ്ങളുടെ ആവശ്യപ്രകാരം അല്ലാതെ ഞങ്ങളെ ഇങ്ങോട്ട്‌ ആക്കിയതും. കൊല്ലം രണ്ട്‌ കഴിയാന്‍ പോകുന്നു സാര്‍! ലാബില്ല, ആവശ്യത്തിന്‌ ടീച്ചേഴ്സില്ല. പുതിയ ബില്‍ഡിങ്ങ്‌ പണിതിട്ട്‌ ഞങ്ങളെ അങ്ങോട്ട്‌ ഇരുത്തിയിട്ടില്ല. ഇവിടെയുള്ള വനിതാ പോളിടെക്നിക്കില്‍ ലാബ്‌ ചെയ്യാന്‍ ഞങ്ങള്‍ നാണംകെട്ട്‌ അഭയാര്‍ത്ഥികളെപ്പോലെ നടക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി സാര്‍..... കാടന്‍ നിരുദ്ധകണ്ഠനായി. അവന്റെ തൊണ്ട ഇടറി. അതൊരു നമ്പറായിരുന്നുവെന്ന്‌ അറിയാമായിരുു‍വെങ്കിലും ഞങ്ങളും മുഖത്ത്‌ പരമാവധി ദുഖഭാവം വരുത്തി. കാടനാകട്ടെ നമ്പറാണെ കാര്യം മറന്ന്‌ കണ്ണില്‍ നിന്ന്‌ വന്ന വെള്ളത്തെ തോളുകൊണ്ട്‌ തുടച്ചു.

പിന്നെ ഞങ്ങള്‍ കാണു കാഴ്ച ഇതായിരുന്നു.കാടന്റെ തോളത്ത്‌ കൈയിട്ട്‌ ഡയറക്ടര്‍ സാര്‍ ഞങ്ങളെ അഭിസംബോധന ചെയ്യുു‍:പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങളുടെ സങ്കടം ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ നിങ്ങളുടെ കോഴ്സ്‌ വേള്‍ഡ്‌ ബാങ്കിന്റെ സ്കീമില്‍ പെടുന്നതാണ്‌. അതുകൊണ്ടുതന്നെയൊണ്‌ അഞ്ചുകൊല്ലം കൊണ്ട്‌ കഴിയേണ്ട ഒരു കെട്ടിടം ഒരു കൊല്ലം കൊണ്ട്‌ പൂര്‍ത്തിയായതും. നിങ്ങളുടെ ലാബ്‌ എക്യുപ്മെന്റ്സ്‌ എല്ലാം തന്നെ പാസായിട്ടുണ്ട്‌. ഇനിയും ചില കടലാസുപണികളില്‍ പെട്ട്‌ കിടക്കുകയാണ്‌. ഇവിടെ വച്ച്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ഉറപ്പുതരുന്നു. ഒരുമാസം കഴിയുമ്പോള്‍ നിങ്ങളുടെ ക്ലാസ്‌ പുതിയ കെട്ടിടത്തിലായിരിക്കും. ഇവിടെയുള്ള എല്ലാ ബ്രാഞ്ചുകളേക്കാള്‍ പുതിയ സൌകര്യങ്ങളുള്ള ലാബോടെ. എന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കണം, നിങ്ങളുടെ ക്ലാസിലെ എല്ലാ കുട്ടികളും ഒപ്പിട്ട്‌ ഒരു നിവേദനം എനിക്ക്‌ തരികയും വേണം.അടുത്ത്‌ നിമിഷം കാടന്‍ നിലത്തേക്ക്‌ കുനിയുതാണ്‌ കണ്ടത്‌. അവിടെ നിന്ന്‌ പൊന്തിയത്‌ പുതിയ മുദ്രാവാക്യത്തോടെയായിരുന്നു.
'അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
ഡയറക്ടര്‍ സാറിഭിവാദ്യങ്ങള്‍
അഭിവാദ്യോജ്ജ്വലകുസുമങ്ങള്‍!'
ഞങ്ങള്‍ക്കെല്ലാം ഉയരം വച്ചപോലെ! ഗജവീരന്റെ തലയെടുപ്പോടെ മുദ്രാവാക്യവുമായി ഞങ്ങള്‍ വരാന്തചുറ്റി. എവിടെയോ പതുങ്ങിയിരു പഠിപ്പിസ്റ്റുകള്‍ ഇച്ഛാഭംഗത്തോടെ നോക്കിനിന്നു. സൂപ്പര്‍ സെവനിലെ മിക്കവരും ഇന്ന്‌ ഗള്‍ഫിലുണ്ട്‌. മൂന്നു കൊല്ലത്തിലൊരിക്കല്‍ ഒരു ഗെറ്റ്ടുഗെദര്‍ എന്ന തീരുമാനം മുടക്കാതെ! കാടന്‍ കുവൈറ്റിലാണ്‌. സൂപ്പര്‍ സെവന്‍ ഇന്നും ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. എം.ടി.ഐല്‍ ഇലക്ട്രോണിക്സ്‌ പാസ്സായ ധാരാളം കുട്ടികള്‍ ഇവിടെ ഉണ്ടായിരിക്കും. അവരുടെ ശ്രദ്ധയിലേക്കാണീ കുറിപ്പ്‌. നിങ്ങള്‍ പഠിച്ച ഓസിലോസ്കോപ്പിന്റെയും വര്‍ക്ക്ബെഞ്ചിന്റെയുമൊക്കെ പിറവിയ്ക്കു പിന്നില്‍ ഡീബാര്‍ എന്ന വാള്‍ മുകളില്‍ തൂക്കിയിട്ട്‌ കീഴെ തൊണ്ടപൊട്ടി അലറി വിളിച്ച ഏഴ്‌ ശബ്ദങ്ങളുടെ പ്രതിദ്ധ്വനികളുണ്ട്‌!!!

11 comments:

കണ്ണൂസ്‌ said...

സങ്കുചിതാ,

ചുരം കടന്നെത്തും കിഴക്കന്‍ കാറ്റിനെ
കരിമ്പനകളെ ഉലക്കും കാറ്റിനെ
ഉരുക്കിനെ പോലും ഉരുക്കും ജ്വാലയെ
തളര്‍ത്തുവാന്‍, തകര്‍ക്കുവാന്‍
ഒരുമ്പെടുന്ന മൂഢരേ...

എന്നു പറഞ്ഞ്‌ തൊണ്ട പൊട്ടി മുദ്രാവാക്യം വിളിച്ച്‌, ഇതു പോലെ ഒന്നുമില്ലായ്മയില്‍ നിന്ന് എന്‍.എസ്‌.എസ്‌. എഞ്ചിനീയറിംഗ്‌ കോളേജിനെ ഇന്നത്തെ എ.ഐ.ടി.ഇ.സി. ഗ്രേഡ്‌ ബി. സ്ഥാപനമാക്കാന്‍ ചെറിയതെങ്കിലും ഒരു പങ്കു വഹിച്ച ഓര്‍മ്മ എനിക്കും ഉണ്ട്‌.

Visala Manaskan said...

‘ശക്തന്‍തമ്പുരാന്റെ കാലത്ത്‌ സ്ഥാപിച്ചതാണെ്‌ പറയപ്പെടു ചുമരില്‍തൂക്കിയിട്ട ഒരു അഗ്നിശമന സിലിണ്ടറിനുള്ളില്‍ നിന്ന്‌ ഒരു വവ്വാല്‍ പേടിച്ച്‌ ചിറകടിച്ച്‌ പുറത്തേക്ക്‌ പോയി‘

സങ്കുചിതാ‍... അടിപൊളി.

തമാശകള്‍ പറയാതിരിക്കാന്‍ പരമവധി കണ്ട്രോള്‍ ചെയ്യുന്നത് ശ്രദ്ധിച്ചു. അധികം കണ്ട്രോള്‍ ചെയ്യാന്‍ പറ്റില്ലെടാ മോനേ നിനക്ക്.!

രണ്ടാവരവിന് രണ്ടാംസ്വാഗതം.

സൂപ്പറ് സെവനിലെ ഒരു സൂപ്പര്‍ പുലി, ഇടിവാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ??

K.V Manikantan said...

വിശാലേട്ടാ...
ഇടിവാള്‍ ഒരു പുപ്പുലി ആയി ടീജീ രവിയുടെ ഉടമസ്ഥതയിലുള്ള സണ്‍ ടെക്‌ ടയേര്‍സില്‍ വിലസുന്നു.

മറ്റുള്ളവരുടെ പോസ്റ്റിംഗുകള്‍ പുതിയത്‌ വരുമ്പോള്‍ അറിയാന്‍ എന്താണൊരു മാര്‍ഗ്ഗം. വിവരമുള്ളവര്‍ പറഞ്ഞുതരുമോ?

Visala Manaskan said...

ഈ ലിങ്കുകളിലൊക്കെയൊന്നു ക്ലിക്കൂ...

http://malayalam.homelinux.net/malayalam/work/head.html

http://groups.google.com/group/blog4comments

http://www.cs.princeton.edu/~mp/malayalam/blogs/

തണുപ്പന്‍ said...

ഞാനും ഓര്‍ത്തു പോകുകയാണ് 1996 ല് ഫാറൂക്ക് കോളേജില്‍ ഞാനും ഇതേ കാടന്‍റെ വേഷമണിഞ്ഞത്. അന്ന് എന്തിനാണ് സമരമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.ഒരു ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ആരോ തോറ്റു- ആരോ ജയിച്ചു, പിന്നെ ആരൊക്കെയൊ ആര്‍ക്കൊക്കെയൊ ഇട്ടു പെരുക്കി. അന്നത്തെ മുദ്രാവാക്യം “ആകാശം കിടുങ്ങട്ടെ, കടലേഴും നടുങ്ങട്ടെ, “----“ ജയിക്കട്ടെ !” ഇങ്ങനെ എല്ലാ ചുവരുകളും കിടുക്കി, പിന്നെ രണ്ട് ദിവസത്തേക്ക് തൊണ്ട അവധി ! ഇന്നു ഇവിടെ നവനാസികള്‍ക്കെതിരായി ആഗോള ചാനലുകാരുടെ കാമറകള്‍ക്കു മുന്നില്‍ നിന്നു മുദ്രവാക്യം വിളിക്കുംബോള്‍ ആശ്ചര്യപ്പെടാറുണ്ട്. എവിടെ ആ പഴയ ഉശിര് ? ഒരു പക്ഷെ മാത്ര്ഭാഷയിലല്ലഞ്ഞ്മിട്ടായിരിക്കും, അല്ലേ ?

ശനിയന്‍ \OvO/ Shaniyan said...

സങ്കുചിതന്‍ മാഷേ,
തിരിച്ചെത്തിയതില്‍ സന്തോഷം!! എന്റെ കഴിഞ്ഞ പോസ്റ്റിന്‍ അവസാനമിട്ട കമന്റ് കണ്ടോ ആവോ? ;-)
“എവിടേ എവിടേ സി ആര്‍ ഓ“ എന്നൊക്കെ നമ്മളും വിളിച്ചിട്ടൂണ്ട്. എടപ്പള്ളി സ്റ്റാസിലെ (സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ്)ബാലരിഷ്ടതകള്‍ തീരാന്‍, ഞങ്ങളുടെ കാലഘട്ടത്തില്‍ അവിടെ ഉണ്ടായിരുന്ന് എല്ലാവരും കാരണക്കാരാണ്‍.. ടൂറിസ്റ്റ് ബസ് പിടിച്ച് കോട്ടയത്തു പോയി സമരം ചെയ്ത ചരിത്രം ഞങ്ങള്‍ക്ക് സ്വന്തം!

മാഷേ, കമന്റ് നോട്ടിഫികേഷന്‍ pinmozhikal (at) gmail (dot) com ആക്കാമോ? ഇതു വന്നത് വിശാലന്‍ പറഞ്ഞാ അറിഞത്..

K.V Manikantan said...

സങ്കുചിതനൊരു ടെസ്റ്റിങ്ങ്.

രാജ് said...

സങ്കുചിതന്‍ ഇത്തവണയും കസറിയിരിക്കുന്നു. കാടനും ശിഷ്യന്മാര്‍ക്കും FTL ലോകത്തുനിന്നാകട്ടെ അഭിവാദ്യങ്ങള്‍...

myexperimentsandme said...

സങ്കുചിതാ... ശരിക്കും ആസ്വദിച്ച് വായിച്ചു. കാടന്റെ കുനിയലും പുതിയ ഒരു മുദ്രാവാക്യവുമായുള്ള പൊങ്ങലും ഒന്ന് ഇമാജിന്‍ ചെയ്തു. ചിരിച്ച് ചിരിച്ച്.......

പിന്നെ വിശാലന്‍ ഖോട്ടു (കോട്ടു, അല്ലേവേണ്ട ഘോട്ടു) ചെയ്തത്:

‘ശക്തന്‍തമ്പുരാന്റെ കാലത്ത്‌ സ്ഥാപിച്ചതാണെ്‌ പറയപ്പെടു ചുമരില്‍തൂക്കിയിട്ട ഒരു അഗ്നിശമന സിലിണ്ടറിനുള്ളില്‍ നിന്ന്‌ ഒരു വവ്വാല്‍ പേടിച്ച്‌ ചിറകടിച്ച്‌ പുറത്തേക്ക്‌ പോയി‘

തകര്‍ത്തൂന്ന് പറഞ്ഞാല്‍......

എന്റെ അസൂയക്കാരുടെ ലിസ്റ്റ് കൂടുന്നു....

രാജീവ് സാക്ഷി | Rajeev Sakshi said...

സങ്കുചിതാ,
ഏമ്പക്കം വിടാനെ വൈകിയുള്ളൂട്ടോ,
ഉണ്ണാന്‍ ആദ്യപന്തിയിലുണ്ടായിരുന്നു.
അസ്സലായിട്ടുണ്ട്.
ഇനിയെത്ര നാള്‍ കാത്തിരിക്കണം അടുത്ത സദ്യക്ക്.
അധികം വൈകിക്കണ്ടാ കേട്ടോ.

Yaathrikan said...

സങ്കുചിതാ,

ലിങ്കിനു നന്ദി. ഞാന്‍ വായിചിരുന്നില്ല ഇതു. ആദ്യം ഇടിവാള്‍, ഇപ്പോള്‍ അങ്ങ്‌ ഇനിയും ഈ ലോഗത്തില്‍ എം.ടി.ഐ ക്കാര്‍ വെറേയും ഉണ്ടോ?

അപ്പോ 93 ലെ ചാന്‍സ്‌ ഇന്റര്‍വ്യൂ നു വന്നപ്പോള്‍ ഞാന്‍ കേട്ടത്‌ നിങ്ങളുട്‌ ഒച്ച ആയിരുന്നു ല്ലേ? :) അടുത്ത 3 കൊല്ലം അവിടെ നടന്ന സമരങ്ങള്‍, തിരഞ്ഞെടുപ്പുകള്‍ എല്ലാത്തിലും മുന്നില്‍ നില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്‌. ആദ്യ വര്‍ഷം പുരോഗമക്കാരുടെ കൂടെയും പിന്നെ രണ്ടു കൊല്ലം ഭരത മാതാവിന്റെയും കൂടെ. എംടി.ഐ യുടെ പ്രത്യേകതയാണോ അതൊ ഹോസ്റ്റല്‍ ജീവിതത്തിന്റെയാണോ എന്നറിയില്ല, ഒരിക്കലും ഈ രാഷ്ട്രീയ കാഴ്ച്ചപാടുകള്‍ സുഹൃദ്‌ ബന്ധങ്ങള്‍ക്കൊരു തടസം ആയിരുന്നില്ല. പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ വലരെയധികം വേദന തരുന്നതും ഇതില്‍ ചിലതു തന്നെയാണ്‌.

അന്നത്തെ കോളേജും ഹോസ്റ്റലും ആ 3 കൊല്ലത്തെ ജീവിതവും എല്ലം കൂടി ഒരു പോസ്റ്റ്‌ നടത്തിയാലോ ന്ന് പലപ്പോഴും അലോച്കിക്കാറുണ്ട്‌. പക്ഷെ അവിടെ നിന്നു കിട്ടിയതില്‍ എനിക്കേറ്റവും വലുതായി തോന്നിയിട്ടുള്ളതു ചില ആത്മ ബന്ധങ്ങള്‍ ആണ്‌, അതു കഴിഞ്ഞിട്ടാവാം ന്നു കരുതി. കുറേശ്ശെ കുറേശ്ശെ ആയി എല്ലാം എഴുതി കൂട്ടാം ല്ലെ?

ഇടിവാളിനോട്‌ ഞാന്‍ പറഞ്ഞ പോലെ അവിടത്തെ നമ്മുടെ അലുമ്നിയില്‍ യാത്രികന്റെ ഐഡന്റിറ്റി പൊളിക്കരുതു ട്ടോ ;)

ഇവിടെ കണ്ടുമുട്ടിയതിലും വീണ്ടും പരിചയപ്പെട്ടതിലും സന്തോഷം :)

യാത്രികന്‍

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.