Thursday, December 28, 2006

വീഞ്ഞുഭരണി പൊട്ടിച്ചപ്പോള്‍.....


പുറകില്‍ കാണുന്നത്‌ കാലിയായ ഭരണി. മുന്‍ വശത്തുകാണുന്ന വലിയ കുപ്പി കുറുമാന്‌ കൈക്കൂലി -യുറോപ്യന്‍ കഥകള്‍ പെട്ടന്ന് പോസ്റ്റ്‌ ചെയ്യുന്നതിനായി. മറ്റു കുപ്പികളെല്ലാം സ്റ്റോക്ക്‌ ചെയ്തിരിക്കുന്നു. 45% ബ്ലോഗേഴ്സിനായി സംവരണം ചെയ്തിരിക്കുന്നു. വരൂ അര്‍മ്മാദിക്കൂ. എല്ലാ ബ്ലോഗ്ഗ-ബ്ലോഗ്ഗിണികള്‍ക്കും ഹാര്‍ദ്ദമായ സ്വാഗതം.

15 comments:

കുറുമാന്‍ said...

ആറാപ്പേ, ആര്‍പ്പേ, ആര്‍പ്പേ, ആര്‍പ്പേ,

വീഞ്ഞു ഭരണി എന്തിനാ പൊട്ടിച്ചത് സങ്കു? അതിന്റെ കെട്ടഴിച്ചാല്‍ പോരായിരുന്നോ?

എന്തായാലും ഒരു വലിയ കുപ്പി തന്നെ എനിക്കുണ്ടല്ലോ, മതി. അതു മതി. യൂറോപ്പ് 10 എപ്പോ എഴുതീന്നു ചോദിച്ചാല്‍ മതി.

നാളെ മീറ്റിന്നു വരുമ്പോള്‍ വണ്ടിയിലെടുത്തിട്ടാല്‍ എനിക്കങ്ങോട്ട് വരുന്ന സമയവും ലാഭം, നിങ്ങള്‍ക്കോ, എന്നെകൊണ്ടുള്ള ശല്യവും ലാഭം (ഒഴിവായികിട്ടുമെന്നര്‍ത്ഥം)

കുറുമാന്‍ said...
This comment has been removed by a blog administrator.
Visala Manaskan said...

ഞാന്‍ ഇവിടന്നു പുറപ്പെട്ടുകഴിഞ്ഞു..

കുറുമാന്‍ ആ ചട “പാത്ത്ഫൈന്ററില്‍“ അവിടെ എത്തുമ്പോഴേക്കും ഞാന്‍ ഷെയറിങ്ങ് ടാക്സി പിടിച്ച് ബര്‍ദുബായിലിറങ്ങി, അബ്ര ക്രോസ് ചെയ്ത്, അടുത്ത ടാക്സി പിടിച്ച്.. ശേ..ന്ന് അവിടെയെത്തും. നോക്കിക്കോ!

വല്യ കുപ്പി ആദ്യമെത്തുന്നോന്. ട്ടാ. സങ്കുചിതാ.

Unknown said...

സങ്കുചിതന്‍ ചേട്ടാ,
ഐശ്വര്യമായി കുടി തുടങ്ങാന്‍ എത്രയാണ് ദക്ഷിണ കടം പറയേണ്ടത്? എന്റെ അഛന് ഈ അടുത്ത കാലത്ത് മുന്തിരി കൊണ്ട് വൈനുണ്ടാക്കാന്‍ കമ്പം കയറി. ഞാന്‍ ഇന്റര്‍നെറ്റിലൊക്കെ തപ്പി രണ്ട് മൂന്ന് കുറിപ്പടി കൊടുത്തു. മുന്തിരി പഞ്ചസാരയൊക്കെയിട്ട് ഭരണിയിലാക്കി. എന്നും രാവിലെ ഓഫീസില്‍ പോകുന്നതിന് മുമ്പ് അഛനും വൈകുന്നേരം കോളേജ് വിട്ട് വന്നാല്‍ ഞാനും ഓരോ കപ്പ് വീതം അടിച്ച് പുരോഗമനം ടെസ്റ്റ് ചെയ്യും. ഒടുവില്‍ പറഞ്ഞ സമയത്ത് ഭരണി തുറന്നപ്പോള്‍ കാല്‍ ഗ്ലാസ് ബാക്കിയുണ്ട്. അത് അഛനടിച്ചു. സംഭവം കൊള്ളാമോ എന്ന് ഞാന്‍ ചോദിച്ചില്ല, മുഖഭാവം കണ്ട് മനസ്സിലാക്കി. :-)

അതുല്യ said...

ഇതാപ്പോ നന്നായേ.. ഈ കുറുമാനും വിശാലനുമൊക്കെ ജീന്‍സും റ്റീഷര്‍ട്ടും ഒക്കേനും ഇട്ട്‌ കാറിലും ബോട്ടിലുമൊക്കെ കേറി വരണ നേരം കൊണ്ട്‌ സങ്കുചിതന്‍ ആ ബാല്‍ക്കണി കതകൊന്ന് തുറന്നേ... നമ്മളു ബോര്‍ഡറിലല്ലയോന്നേ..

മക്കളേ നിങ്ങളു വെറുതേ പൈസ മുടക്കീ ഇറങ്ങണ്ട. ഇച്ചിരി പുളിയ്കും.

വല്യ കുപ്പി ആദ്യമെത്തുന്നോന്. ട്ടാ. സങ്കുചിതാ.!

ദേവന്‍ said...

ഒരു ചെറ്യേ കുപ്പി ഈ ചെറ്യേ ആള്‍ രൂപത്തിനും കരുതുമോ? വീഞ്ഞ്‌ ഒരു കിളാസ്സ്‌ ഹാര്‍ട്ടിനു നല്ലതാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട്‌ അസ്സോസിയേഷന്‍ പറയുന്നു. അല്ലാതെ വേറേ ഒന്നും കൊണ്ടല്ല.

കാളിയമ്പി said...

കുപ്പിയൊക്കെ എല്ലാരും കൊണ്ട് പോയിക്കഴിഞ്ഞ് എനിയ്ക്ക് ശ്വല്‍പ്പം വച്ചേക്കണേ അണ്ണാ..കുപ്പി വേണ്ടാ..അതിനകത്തുള്ള സാ‍ധനം..

റീനി said...

സങ്കുചിതാ, ഒരെണ്ണം ഞങ്ങള്‍ക്കും കൂടി. പുറകിലുള്ള ചെറിയ കുപ്പിയായാലും മതി.

sandoz said...

സങ്കു വാറ്റ്‌ തുടങ്ങിയോ എന്ന പെരിങ്ങോടന്റെ കമന്റ്‌ ഓര്‍ത്ത്‌ പോയി ഈ പോസ്റ്റ്‌ കണ്ടപ്പോള്‍.

K.V Manikantan said...

കുറുജീ,
നാളെ കൊണ്ടരാന്‍ നോക്കാം. യേത്?
വിശാ‍ലാ, ചട പാത്ത് ഫൈന്‍ഡര്‍ -ഹീ ഹീ ഹീ
ദില്‍ബോ, ഇതിലും ആ വ്വൈന്‍ ടേസ്റ്റേശ്ഴ്സ് പ്രൊഫഷണത്സിന്റെ ശല്യം ഉണ്ടായിരുന്നു. പക്ഷേ തൊടാന്‍ സമ്മതിച്ചില്ല. 50 ദിവസത്തെ കാത്തിരിപ്പാണ്.
അതുല്യ ചേച്ചീ, ബാല്‍ക്കെണി വാതില്‍ തുറന്നിട്ടിട്ടുണ്ട്. മടിച്ചു നില്‍ക്കാതെ വേഗം വരൂ.
ദേവ്വേട്ടാ, ദേവ്വേട്ടാനു പറ്റിയ കുപ്പി തിരയുന്നു. അത്തറ് കുപ്പികള്‍ ഉണ്ട് പക്ഷേ അതില്‍ ഇന്‍സര്‍ട്ട് ചെയ്യാന്‍ പ്രയാസം.
റീനി, സാന്‍ഡോസ് ക്മന്റ്റിന് നന്ദി.

ഓടോ: കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ വീഞ്ഞിന് അതിഭയങ്കരമായ മധുരമായിരുന്നു. ഇത്തവണത്തേ അതിലും പ്രൊഫഷണല്‍ ആണ്.
ഈ വീഞ്ഞിന്റെ പ്രത്യേകത: ഫോട്ടോയില്‍ കാണുന്ന ഗ്ലാസിലെ അളവില്‍ ഇത് അടിച്ചാല്‍ സ്ത്രീകള്‍ ചുമ്മാ ചിരിക്കുന്നു!!! അതേ അളവില്‍ രണ്ടെണ്ണം അടിച്ച പുരുഷന്മാര്‍ സ്ത്രീകളുടെ ചിരിയുടേ കൂടെ ചിരിക്കുന്നു.

രാജ് said...

എനിക്കാ ‘സ്മൈര്‍ണോഫ്’ -ന്റെ കുപ്പിയിലുള്ളതു മതി.

P Das said...

:)

reshma said...

കുപ്പീം വേണ്ട, കുപ്പീലുള്ളതും വേണ്ട. ഇവിടത്തെ കുപ്പിക്കാരൊക്കെ കൂട്ടമായി അടിച്ച് പിമ്പിരിയായിരിക്കുന്നത് കാണാനൊരു പൂതി. (കൂട്ടമായി ചളിക്കുണ്ടില്‍ വീഴുന്നത് കണ്ട് നിക്കാനൊരു പൂതിയെന്നെ ട്യൂണില്‍)

ദേവന്‍ said...

കൊടി കെട്ടിയവനും മണി കെട്ടിയവനും ആയിരത്തഞ്ഞൂറു വര്‍ഷം പഴക്കമുള്ള കൃസ്ത്യന്‍ കുടുംബമാടോ ഊവ്വേ, അത്രേം തലമുറകള്‍ കൈമാറിയ സീക്രട്ട്‌ ബ്രൂയിംഗ്‌ റെസിപ്പി ആണിത്‌ എന്ന വീരവാദം മുഴക്കിയവനും ഉണ്ടാക്കിയ വൈന്‍ കഴിച്ചിട്ടുണ്ട്‌ സങ്കൂ, അതൊന്നും ഇത്ര കേമമായിട്ടില്ല.

സങ്കുചിതന്റെ ഓര്‍ക്കുട്ട്‌ എനിക്കറിയാത്തതുകൊണ്ട്‌ ടെസ്റ്റിമോണിയല്‍ ദാ ഇവിടെ തന്നെ ഇടുന്നു
"സ്കോട്ട്‌ലാന്‍ഡിലോ ഫ്രാന്‍സിലോ പോട്ടെ അമേരിക്കയിലോ ആയിരുന്നെങ്കില്‍ ജോണ്‍ വാക്കറെയും ജാസ്പര്‍ ഡാനിയലിനെയും പോലെ ചരിത്ര താളുകളില്‍ സുന്ദരമായ അദ്ധ്യായം എഴുതി ചേര്‍ക്കുമായിരുന്നു സങ്കുചിത മനസ്കന്‍. വിധിയുടെ ക്രൂരമായ കോമഡി എന്നേ പറയേണ്ടു, ഡ്രൈ എമിറേറ്റായ ഷാര്‍ജ്ജയില്‍ കല്ലിനടിയില്‍ മുളച്ച വിത്തുപോലെ ഈ പ്രതിഭ മറ്റു മേഖലകള്‍ തേടാന്‍ നിര്‍ബ്ബന്ധിതനായി കാലം ചെലവിട്ടു പോരുന്നു"
[ഓര്‍ക്കുട്ടില്‍ ചെയ്യുന്നതുപോലെ ഈ ടെസ്റ്റിമോണിയലും വായനക്കാര്‍ വെള്ളമോ സോഡയോ ചേര്‍ത്ത്‌ കഴിക്കേണ്ടതാകുന്നു, എന്നാലും ലവലേശം അസത്യമില്ല]

myexperimentsandme said...

ശങ്കൂസ് വൈനിന്റെ ഓരോ നാനോകണികകള്ളിലും (സ്വാറി, ...കളിലും) അടങ്ങിയിരിക്കുന്ന വീര്യത്തിന്റെ ലഹരി ദേവേട്ടന്റെ ഓരോ വാളിലും (സ്വാറി, വാക്കിലും), കുത്തിലും കോമയിലും, എന്തിന് ചന്ദ്രക്കലയില്‍ പോലും നുരഞ്ഞ് പതഞ്ഞ് പൊന്തി കവിഞ്ഞൊഴുകി മേശപ്പുറത്ത് തുള്ളിതുള്ളിയായി വീ...ഴു......ന്നു (ആരെങ്കിലും ഒന്ന് പിടിച്ചെഴുന്നേല്‍‌പ്പിക്കോ).

ഇതില്‍പരം ഒരു സര്‍ട്ടിഫിക്കറ്റ് വേറേ എന്ത് വേണം.

ഇനി നാളെ രാവിലെ എഴുന്നേറ്റിട്ട് ഞാന്‍ എന്തുവാ പറഞ്ഞേ എന്നും കൂടി ചോദിച്ചാല്‍ സര്‍ട്ടിഫിക്കറ്റില്‍ പിന്നെ എപ്പോളിട്ടു ഒപ്പെന്ന് ചോദിച്ചാല്‍ മതി.

ശങ്കുചിതന്‍
വൈനുചിതന്‍
വൈ നടിച്ചാല്‍
വൈനടിച്ചാല്‍...

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.