Thursday, August 07, 2008

ചെരുപ്പില്ലാതെ നടന്ന് നടന്ന്...



ചെരുപ്പില്ലാതെ എത്ര ദൂരം നടന്നു:( ഇനിയെത്ര ദൂരം നടക്കണം. :( :(
ഈയിടെ ഒരു ദിവസം എന്നെ കെട്ടിയിരുന്ന് തെങ്ങിന്‍ തോപ്പില്‍ നിറയെ ആള്‍ക്കൂട്ടം. എന്താണ് പ്രശ്നം എന്നെനിക്ക് മനസിലായില്ല, എല്ലവരും പരിഭ്രമത്തോടെ ഓടുന്നു. ആകെ തിരക്ക് മയം. ഗ്രാമം മുഴുവന്‍ എന്റെ ചുറ്റും. സംഗതിവശാല്‍ അല്പം മദപ്പാടുണ്ട്. എങ്കിലും നമ്മള്‍ ആളു ഡീസന്റാ. പിന്‍ കാലില്‍ കൂച്ചുവിലങ്ങുണ്ട്. എന്നിട്ടും ആള്‍ക്കാര്‍ പരിഭ്രമിച്ച് എന്നില്‍ന്നിന്നകലം പാലിച്ച് നോക്കി നിക്കുന്നതെന്താണാവോ?
അവസാനം പിടികിട്ടി. എന്റെ ചങ്ങല തനിയെ അഴിഞ്ഞത്രേ. ഇന്നാ കെട്ടിക്കോ:
പേര്: പോട്ട പാമ്പാമ്പോട്ട് ശിവന്‍
വയസ്സ്: 33
ജോലി: നിങ്ങളുടെ ഉത്സവങ്ങള്‍ക്ക് മോടി പകരല്‍.
വാസം: പോട്ട എന്ന മനോഹരഗ്രാമത്തില്‍
കഴിഞ്ഞ വര്‍ഷം ത്രിശ്ശൂപൂരത്തിന് നമ്മളും ഉണ്ടായിരുന്നു കേട്ടോ.

ആഗതര്‍

About Me

My photo
exists? oh no! yes! it can be called like that.